Featured The Origin Story

ബുർജ് ഖലീഫയുടെ ഉടമ ആരാണ്? വാടക എത്ര? അറിയേണ്ടതെല്ലാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ഐക്കോണിക് ബുർജ് ഖലീഫ, സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമാണ്. ഒരു ബെഡ്‌റൂം യൂണിറ്റിന് പ്രതിവർഷം 150,000 മുതൽ 180,000 ദിർഹം വരെയാണ് (42 ലക്ഷം രൂപയിലധികം) വാടക ഈടാക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലൊന്നാക്കി ബുർജ് ഖലീഫയെ മാറ്റുന്നു. ദുബായ് ഡൗൺടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ ഐക്കോണിക് അംബരചുംബി കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് ദുബായ് രാജാവോ, യുഎഇ സുൽത്താനോ, മറ്റ് എമിറാത്തി Read More…

Featured Lifestyle

ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങിയാല്‍ ഇന്ത്യയേക്കാള്‍ വിലക്കുറവുണ്ടോ? യാഥാര്‍ത്ഥ്യം അറിയുക

സ്വര്‍ണ്ണത്തിന്റെ വില വാണംപോലെ കുതിച്ചുകയറുകയാണ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫുനാടുകളില്‍ നിന്നും സ്വര്‍ണം വാങ്ങുക എന്നത് നമ്മുടെ പതിവാണ്. ഈ സാഹചര്യത്തില്‍ സ്വർണ്ണം ഇന്ത്യയില്‍നിന്ന് വാങ്ങിയാലാണോ ദുബായിൽ നിന്ന് വാങ്ങിയാലാണോ വില കുറഞ്ഞ് കിട്ടുക? ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് എന്നൊരു പൊതുധാരണ വളരെക്കാലമായി ഇന്ത്യക്കാർക്കിടയിൽ നിലനിന്നിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വർണ്ണാഭരണങ്ങൾക്ക് വാറ്റ് (VAT) ഉണ്ടായിരുന്നതും ദുബായിൽ സ്വർണ്ണത്തിന് ഇറക്കുമതി തീരുവ (Import Duty) ഇല്ലാതിരുന്നതുമാണ് ഈ വിശ്വാസത്തിന് ഒരു കാരണം. Read More…

Featured Lifestyle

ഭര്‍ത്താവിനെ ഇന്‍സ്റ്റാഗ്രാമിലൂടെ മൊഴി ചൊല്ലിയ ദുബായ് രാജകുമാരി ഫ്രഞ്ച് റാപ്പറുമായി പ്രണയത്തില്‍

ദുബായ്: കഴിഞ്ഞ വര്‍ഷം തന്റെ മുന്‍ ഭര്‍ത്താവിനെതിരെ അവിഹിത ബന്ധം ആരോപിച്ച് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരിയെ ഓര്‍മ്മയില്ലേ? ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷി ദ് അല്‍ മക്തൂമിന്റെ മകളുമായ ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂ ആയിരുന്നു ആ വിവാദനായിക. ഇപ്പോള്‍ റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി രാജകുമാരി പ്രണയത്തിലാണ്. അവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു. 31-കാരിയായ രാജകുമാരിയും 40-കാരനായ റാപ്പറും 2024 അവസാനത്തോടെയാണ് അടുപ്പത്തിലായത്. പാരീസ് Read More…

Featured Good News

ദുബായിൽ റോൾസ് റോയ്സ് പറത്തി 72-കാരി കേരളത്തിന്റെ ‘ഡ്രൈവർ അമ്മ’; മണിയമ്മയുടെ വീഡിയോ വൈറൽ

വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് മലയാളിയായ 72-കാരി മണിയമ്മ. വാഹനം ഏതുമാകട്ടെ വളയം മണിയമ്മയുടെ കൈകളിൽ ഭദ്രമാണ്. അതുകൊണ്ടുതന്നെ വാഹനപ്രേമികൾ അവർക്കൊരു പേര് നൽകി, ‘ ദ ഡ്രൈവർ അമ്മ’. ക്രെയിനും ജെസിബിയും ടാങ്കര്‍ ലോറികളും ഉൾപ്പടെയുള്ള വാഹനങ്ങള്‍ ഓടിച്ച് സാമൂഹികമാധ്യമങ്ങളിൽ തരം​ഗമായ മണിയമ്മ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ഇത്തവണ ദുബായിലെ റോഡുകളാണ് അവരുടെ ഡ്രൈവിങ്ങിന് സാക്ഷ്യംവഹിച്ചത്. ഓടിച്ചതാകട്ടെ സാക്ഷാൽ റോൾസ് റോയ്സ് ഗോസ്റ്റ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയിൽ ആഡംബര കാർ ഓടിക്കുന്ന Read More…

Lifestyle

ദുബായിൽ ഇത്രക്ക് ചൂടോ? സൂര്യപ്രകാശത്തില്‍ മുട്ട വേവിച്ച് യുവാവ്, വൈറലായി വീഡിയോ

വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ദുബായ് ആണ് ഓർമ്മവരുന്നത്. കാരണം കൊടിയ ചൂടിന് കുപ്രസിദ്ധമായ ഇടമാണ് ദുബായ്. അതി കഠിനമായ ചൂടായതിനാൽ നടപ്പാതയിൽ പോലും മുട്ട വെച്ചാൽ വേകുമെന്ന് പലരും തമാശക്ക് പറയാറുമുണ്ട്. എന്നാൽ ഈ കളിപറച്ചിൽ ഇപ്പോൾ കാര്യമായിരിക്കുകയാണ്. ദുബായിലെ ഒരു നിവാസി അടുത്തിടെ അത് കൃത്യമായി പരീക്ഷിക്കുകയും, സംഭവം ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തു. X-ൽ അൽമ എന്ന ഉപയോക്താവ് ആദ്യം പങ്കിട്ട ഒരു വീഡിയോയിൽ, മരുഭൂമിയിലെ സൂര്യനെ സ്വന്തം സ്റ്റൗവായി ഉപയോഗിക്കുന്ന ഒരാളെയാണ് Read More…

Crime

‘സെക്‌സ്’ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍പോയ മോഡല്‍ പരുക്കേറ്റ നിലയില്‍ റോഡരികില്‍

യുക്രേനിയന്‍ മോഡലിനെ നട്ടെല്ലും കൈകാലുകളും തകര്‍ന്ന നിലയില്‍ റോഡരികില്‍ കണ്ടെത്തി. ദുബായില്‍ നടന്ന സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് 10 ദിവസങ്ങള്‍ക്കുള്ളിലാണ് മരിയ കോവല്‍ചെക്ക് എന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പാര്‍ട്ടിയ്ക്ക് ശേഷം ഇവരെ കാണാതെയായിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, വീട്ടുകാരോടും സുഹൃത്തുക്കളോടും യുവതി പറഞ്ഞത് ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോവുകയാണെന്നാണ്. അതൊരു ‘സെക്സ് പാർട്ടി’ ആണെന്ന് കരുതപ്പെടുന്നു. പിന്നീട് തായ്‌ലാന്റിലേക്കുള്ള വിമാനം മരിയക്ക് കിട്ടിയില്ലെന്ന് അറിഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ യുവതിയെ ബന്ധപ്പെടാനായി ശ്രമിച്ചിരുന്നു. എന്നാല്‍ Read More…

Good News

ഭാര്യയ്ക്ക് സ്വതന്ത്രയായി ബിക്കിനിയിട്ട് നടക്കണം; ഒരു ദ്വീപുതന്നെ വിലയ്ക്കു വാങ്ങി ദുബായ്ക്കാരന്‍ ഭര്‍ത്താവ്

കടല്‍ത്തീരത്ത് ആരുടെയും സൗകര്യം നോക്കാതെ, കാമറ കണ്ണുകളെ പേടിക്കാതെ സ്വതന്ത്രമായി, സുരക്ഷിതമായി ബിക്കിനിയിട്ട് നടക്കണം, ഒരു ഭാര്യ സ്നേഹമയിയായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഈ ‘നിസാരകാര്യം’. ഒട്ടും താമസിച്ചില്ല. ഭാര്യയുടെ ആഗ്രഹ സാധിക്കാന്‍ ഒരു ദ്വീപ് തന്നെ വിലയ്ക്കു വാങ്ങി നല്‍കിയിരിക്കുകയാണ് സ്നേഹനിധിയായ ആ ഭര്‍ത്താവ്. ദുബായ് സ്വദേശിയായ സോദി അല്‍ നദക് എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉടമയായ യുവതിയാണ് ഭര്‍ത്താവ് തനിക്കു നല്‍കിയ സമ്മാനത്തെക്കുറിച്ച് വിഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. കോടീശ്വരനായ ജമാല്‍ അല്‍ നദക് എന്ന ബിസിനസുകാരനാണ് Read More…

Oddly News

കന്നുകാലിത്തൊഴുത്തോ കോഴിഫാമോ? ദുബായിലെ ഈ തൊഴിലാളി ക്യാമ്പിന്റെ വീഡിയോ ഞെട്ടിക്കും

ബുര്‍ജ് ഖലീഫ, പ്രിന്‍സസ് ടവര്‍ തുടങ്ങിയ ആഡംബര അംബരചുംബികള്‍ക്ക് പേരുകേട്ട ദുബായ്, സമൃദ്ധിയുടെയും ഉയര്‍ന്ന ജീവിത നിലവാരത്തിന്റെയും പര്യായമാണ്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ ദുബായിലെ സമ്പന്നതയുടെയും സമൃദ്ധിയുടേയും അഭിമാന സ്തംഭങ്ങള്‍ക്ക് അപ്പുറത്ത് അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ കഠിനമായ ജീവിത പശ്ചാത്തലങ്ങളും അവിടെ പോരാട്ടജീവിതം നയിക്കുന്നവര്‍ക്ക് കിട്ടുന്ന മോശം സാഹചര്യത്തെക്കുറിച്ചും രോഷവും സഹതാപവും ഉണ്ടാക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍മ്മാണ തൊഴിലാളികളായി അനേകരാണ് ദിവസക്കൂലി തേടുന്നത്. ഇവയില്‍ ഗണ്യമായ ഒരു Read More…

Oddly News

‘നിങ്ങളെ വിവാഹമോചനംചെയ്യുന്നു’ ഷെയ്ഖ മഹ്‌റടെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റ് വൈറലായി

ഷെയ്ഖ് മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാനിഅ് അല്‍മക്തൂമുമായുള്ള വിവാഹബന്ധം ഭാര്യ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് വേര്‍പെടുത്തിയോ? അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന തലക്കെട്ട് ഇപ്പോള്‍ ഈ വിഷയമാണ്. ഇന്‍സ്റ്റാഗ്രാമില്‍ മഹ്‌റ ബിന്‍ത് മുഹമ്മദ് റാഷിദ് അല്‍ മക്തൂം ഇട്ട പോസ്റ്റാണ് ഇതിന കാരണമായി മാറിയിരിക്കുന്നത്. ഭര്‍ത്താവ് മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍ ഞാന്‍ വിവാഹമോചനം പ്രഖ്യാപിക്കുന്നു എന്നാണ് കുറിപ്പ്. തുടര്‍ന്ന് മൂന്ന് തവണ വിവാഹമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ മുന്‍ഭാര്യ എന്നാണ് Read More…