ഓരോ ദിവസവും കൗതുകമെന്നും വിചിത്രമെന്നും തോന്നിക്കുന്ന ഒട്ടനവധി വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില വീഡിയോകളൊക്കെ കാണുമ്പോൾ ആളുകൾക്കൊക്കെ ഇതെന്താ ഭ്രാന്താണോ എന്നു പോലും നാം ചിന്തിച്ചുപോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ അങ്ങ് ഭോപ്പാലിൽ നിന്നും വൈറലാകുന്നത്. മദ്യലഹരിയിൽ ഒരു യുവാവ് മൊബൈൽ ടവറിന്റെ മുകളിൽ കയറുന്നതിന്റെ ദൃശ്യങ്ങളാണിത്. ഭോപ്പാലിലെ ഐഷ്ബാഗ് ഏരിയയിൽ നിന്നുള്ള വിവേക് താക്കൂർ എന്ന 33 കാരനാണ് മദ്യലഹരിയിൽ ബർഖേദി ഏരിയയിലെ മൊബൈൽ ടവറിൽ കയറി കോളിളക്കം സൃഷ്ടിച്ചത്. ഉച്ചത്തിരിഞ്ഞു രണ്ട് മണിക്കാണ് സംഭവം. Read More…
Tag: Drunk man
മദ്യപിച്ച് ‘പാമ്പാ’യി പാമ്പുമായി കളിച്ചു; ശല്യംസഹിക്കാതെ മൂര്‍ഖന്‍ കടിച്ചു; വീഡിയോ വൈറല്‍
മദ്യപിച്ച് ലക്കുകെട്ട് വിഷമുള്ള പാമ്പുമായി കളിക്കുന്നതിനിടെ ആന്ധ്രാപ്രദേശില്‍ ഒരാള്‍ക്ക് പാമ്പുകടിയേറ്റു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത് നാഗരാജു എന്നയാള്‍ക്കാണ്. ശ്രീ സത്യസായി ജില്ലയിലെ കാദിരി മേഖലയില്‍ കോളേജ് പരിസരത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. നാഗരാജു പാമ്പമായി കളിക്കുന്നതും പാമ്പിനെ കൈകൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടാനുള്ള പാമ്പിന്റെ ശ്രമം അവഗണിച്ച നാഗരാജു അതിനെ പിടികൂടി റോഡിലേക്ക് തിരികെ കൊണ്ടുവന്നാണ് കളിക്കുന്നത്. നാഗരാജു പാമ്പുമായി കളിക്കുന്നതും തല്ലുന്നതും വീഡിയോയില്‍ കാണാം. പക്ഷേ, Read More…
യാത്രയ്ക്കിടെ മദ്യപിച്ചതിനെ ചൊല്ലി വഴക്കിട്ടു ; യുവാവ് ശാസ്ത്രജ്ഞരായ ദമ്പതികള്‍ക്ക് മേല്‍ മൂത്രമൊഴിച്ചു…!!
യാത്രയ്ക്കിടെ മദ്യപിച്ചതിനെ ചൊല്ലി വഴക്കിട്ട വൃദ്ധദമ്പതികളുടെ മേല്‍ മൂത്രമൊഴിച്ച് മദ്യപന്റെ പരാക്രമം. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ സമ്പര്‍ക്ക് ക്രാന്തി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വൃദ്ധ ദമ്പതികളുടെ മേലേക്കായിരുന്നു യുവാവിന്റെ അക്രമം. മധ്യപ്രദേശ് സ്വദേശികളായ വിരമിച്ച ശാസ്ത്രജ്ഞരായ ദമ്പതികള്‍ ട്രെയിനിലെ എസി-3 കോച്ചില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന ഋതേഷ് എന്ന യാത്രക്കാരന്‍ യാത്രയ്ക്കിടെ മദ്യപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഇതോടെ ഇയാളുമായി ദമ്പതികള്‍ സംഘര്‍ഷമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ റിതേഷ് ദമ്പതികളുടെ ബര്‍ത്തില്‍ Read More…