മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായ മകനില്‍ നിന്നും രക്ഷപ്പെടാന്‍ തായ്‌ലന്റില്‍ വീടിനുള്ളില്‍ ജയിലുണ്ടാക്കിയ അമ്മ മനുഷ്യാവകാശ ലംഘന കുറ്റം നേരിടുന്നു. തായ്ലന്‍ഡിലെ ബുരിനാം പ്രവിശ്യക്കാരിയായ മാതാവാണ് തന്റെ വീടിനുള്ളില്‍ ഒരു ഇരുമ്പ് ജയില്‍ മുറി സ്ഥാപിച്ചത്. 64 വയസ്സുള്ള സ്ത്രീ 20 വര്‍ഷമായി ഇവര്‍ മകനെ ഭയന്നു ജീവിക്കുകയായിരുന്നു. തന്നെയും അയല്‍ക്കാരെയും മകന്റെ അക്രമവാസനകളില്‍ നിന്നും സംരക്ഷിക്കാനായിരുന്നു ഈ അസാധാരണമായ നടപടി സ്വീകരിച്ചത്. 42 വയസ്സുള്ള ആ മനുഷ്യന്‍ അക്രമാസക്തനാകുമ്പോള്‍ തടവിലിടാന്‍ കരാറുകാരെക്കൊണ്ട് ഇവര്‍ ജയില്‍ സെല്‍ നിര്‍മ്മിക്കുകയായിരുന്നു. Read More…
Tag: drugs
നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരില്‍ തെലുങ്ക് നടി ഹേമയും : ഞെട്ടലിൽ ആരാധകർ
നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ തെലുങ്ക് നടി ഹേമയും ഉള്ളതായി കണ്ടെത്തല്‍. നിശാപാര്‍ട്ടിയിലുണ്ടായിരുന്ന 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ താരം ഉള്‍പ്പടെ 86 പേര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ബെംഗളൂരു പോലീസ് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് കസ്റ്റഡയിലെടുത്തവരുടെ കൂട്ടത്തൽ തെലുങ്ക് നടനായ ആഷി റോയ് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് ഈ പാര്‍ട്ടിയുടെ സ്വഭാവത്തിനെ പറ്റി അറിയില്ലായെന്നായിരുന്നു ആഷി റോയ് പറഞ്ഞത്. തെലുങ്ക് താരങ്ങള്‍ക്ക് പുറമേ മോഡലുകളും ഐടി ജീവനക്കാരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംഘടിപ്പിച്ചത് കഴിഞ്ഞ Read More…
വീര്യം കൂടിയ മയക്കുമരുന്ന് ഉണ്ടാക്കാന്‍ അസ്ഥികള്‍ ; സിയാറാലിയോണില്‍ മാന്തിയത് ആയിരക്കണക്കിന് കല്ലറകള്‍
മനുഷ്യന്റെ അസ്ഥി ഉപയോഗിച്ച് അതിശക്തമായ ഒരു സൈക്കോ ആക്ടീവ് മയക്കുമരുന്ന് നിര്‍മ്മിച്ചെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സിയാറാലിയോണില്‍ ഡീലര്‍മാര്‍ തകര്‍ത്തത് ആയിരക്കണക്കിന് കല്ലറകള്‍. ആവശ്യാനുസരണം അസ്ഥികൂടങ്ങള്‍ കണ്ടെത്തുന്നതിനായി ശവക്കുഴി തോണ്ടല്‍ വ്യാപകമായതോടെ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആറ് വര്‍ഷം മുമ്പ് പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട ‘കുഷ്’ എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്നാണ് പ്രശ്‌നക്കാരന്‍. പലതരം വിഷ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന ഇതിന്റെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥിയാണ്. ‘സോംബി’ മയക്കുമരുന്ന് ഉല്‍പാദനത്തിനായി അസ്ഥികൂടങ്ങള്‍ പുറത്തെടുക്കുന്നത് Read More…



