Crime

ഭര്‍ത്താവ് ആദ്യം പിടിയില്‍, ഭാര്യ കൂട്ടുകാരനൊപ്പം വാഗമണ്‍ റിസേര്‍ട്ടില്‍; കുടുങ്ങിയത് എംഡിഎംഎയുമായി

പീരുമേട്: നിരോധിത മയക്കുമരുന്നുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രവണ്‍താര (24) എന്നിവരെയാണ് വാഗമണ്ണില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് സംഘം പിടി കൂടിയത്. ഇവരില്‍ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നി ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു. 2.65 ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം കഞ്ചാവ്, 2.970 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍നിന്ന് 3.75 ലക്ഷം രൂപയും കണ്ടെടുത്തു. വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് കച്ചവടം ചെയ്യാൻ എത്തിച്ചതാണ് Read More…

Crime

അധ്യാപികയെ രാസലഹരി നല്‍കി ബോധരഹിതയാക്കി മാനഭംഗം; യുവാക്കള്‍ അറസ്‌റ്റില്‍

കളമശേരി: രാസലഹരി നല്‍കി ബോധരഹിതയാക്കി കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയെന്ന അധ്യാപികയായ യുവതിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്‌റ്റില്‍. കോട്ടയം പുത്തന്‍പറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (27), മലപ്പുറം വടക്കേപ്പുറത്ത്‌ വീട്ടില്‍ ഫിറോസ്‌ (28) എന്നിവരാണ്‌ കളമശേരി പോലീസിന്റെ പിടിയിലായത്‌. മലപ്പുറം സ്വദേശിനിയാണ്‌ കഴിഞ്ഞ 13നു രാത്രി കളമശേരി പോലീസില്‍ പരാതി നല്‍കിയത്‌. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്‌ളാറ്റുകളില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ എം.ഡി.എം.എയും കഞ്ചാവും നല്‍കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. കോളജ്‌ അധ്യാപികയായിരുന്ന യുവതിയും പ്രതികളും ഒരു ആഘോഷച്ചടങ്ങിലാണു പരിചയപ്പെട്ടത്‌. പ്രതികള്‍ Read More…

Crime

ലഹരി നല്‍കിയെന്ന കേസില്‍ ട്വിസ്റ്റ്; 14കാരന്‍ മൊഴിമാറ്റി; അമ്മൂമ്മയുടെ ആണ്‍സുഹൃത്തിനെ വെറുതെവിട്ടു

അമ്മൂമ്മയുടെ ആണ്‍സുഹൃത്ത്‌ നിര്‍ബന്ധിച്ചു ലഹരി നല്‍കിയെന്ന പരാതിയില്‍ പതിനാലുകാരന്‍ മൊഴിമാറ്റി. മുത്തശിയുടെ സുഹൃത്ത്‌ ലഹരി നല്‍കിയിട്ടില്ലെന്നു കുട്ടി പറഞ്ഞതോടെ കസ്‌റ്റഡിയിലെടുത്ത പ്രതിയെ പോലീസ്‌ വെറുതെ വിട്ടു. പതിനാലുകാരന്‌ പ്രതിയായ പ്രവീണ്‍ മദ്യവും കഞ്ചാവും നല്‍കിയെന്നായിരുന്നു കേസ്‌. അച്‌ഛന്‍ മരിക്കുകയും അമ്മ രണ്ടാംവിവാഹം കഴിക്കുകയും ചെയ്‌തതോടെ മറ്റാരു വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണു കുട്ടി താമസിച്ചിരുന്നത്‌. പ്രതി തനിക്കു പലതവണ മദ്യം നല്‍കിയതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ Read More…

Crime Featured

ഒറ്റദിവസം സൗദി നടപ്പാക്കിയത്‌ 8 പേരുടെ വധശിക്ഷ, ഈ വര്‍ഷം ഇതുവരെ 230 എണ്ണം, ഭൂരിപക്ഷവും മയക്കുമരുന്ന്‌ കേസുകള്‍

ഒറ്റദിവസം എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മയക്കുമരുന്നു കുറ്റകൃത്യങ്ങളുടെ പേരില്‍ ഏഴുവിദേശികളുടെയും മാതാവിനെ വധിച്ച കേസില്‍ സൗദി പൗരന്റെയും ശിക്ഷയാണു കഴിഞ്ഞ രണ്ടിനു നടപ്പാക്കിയത്‌. ഇതോടെ ഈവര്‍ഷം സൗദിയില്‍ വധശിക്ഷയ്‌ക്കു വിധേയരാക്കിയവരുടെ എണ്ണം 230 ആയി. രാജ്യത്തേക്കു ഹാഷിഷ്‌ കടത്തിയതിന്‌ നാലു സോമാലിയക്കാരുടെയും മൂന്ന്‌ എത്യോപ്യക്കാരുടെയും വധശിക്ഷ തെക്കന്‍ മേഖലയായ നജ്‌റാനിലാണു നടപ്പാക്കിയത്‌. മയക്കുമരുന്ന്‌ കടത്ത്‌ വ്യാപകമായ സാഹചര്യത്തിലാണു ശിക്ഷാനടപടികളും കടുപ്പിച്ചതെന്ന്‌ ഭരണാധികാരികളെ ഉദ്ധരിച്ച്‌ സൗദി പ്രസ്‌ ഏജന്‍സി (എസ്‌.പി.എ) അറിയിച്ചു. വധശിക്ഷയ്‌ക്കെതിരേ രാജ്യാന്തര മുറവിളി Read More…

Crime

‘ഡോണി’ന്റെ ഫോണില്‍ ‘തേരി മേരി’ താരങ്ങള്‍, 2 കോടിയുടെ വീട്, 3 റിസോര്‍ട്ട്, താരങ്ങള്‍ വീണ്ടും നിരീക്ഷണത്തില്‍

സംസ്ഥാനത്തെ മയക്കുമരുന്ന്‌ മാഫിയയ്‌ക്കു സിനിമാമേഖലയിലെയ ചിലരുമായുള്ള ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ തെളിവുകളുമായി പോലീസ്‌.വിദേശത്തുനിന്ന്‌ കോടികളുടെ എം.ഡി.എം.എ. എത്തിച്ച ‘ഡോണ്‍’ എന്ന സഞ്‌ജു കല്ലമ്പലവും (സൈജു) ചില സിനിമാതാരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയതായി പോലീസ്‌ വ്യക്‌തമാക്കി. സഞ്‌ജു കഴിഞ്ഞദിവസമാണു കല്ലമ്പലം പോലീസിന്റ പിടിയിലായത്‌. സഞ്‌ജുവിന്റെ ഫോണില്‍നിന്നു ലഭിച്ച ചിത്രങ്ങള്‍ ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്ന്‌ എടുത്തതാണെന്നു പോലീസ്‌ പറയുന്നു. ലഹരി ഉപയോഗത്തിനു പോലീസും എക്‌സൈസും ചോദ്യംചെയ്‌ത നടന്‍മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലഭിച്ചു. ഒമാനില്‍നിന്ന്‌ രണ്ടുകോടി രൂപ വിലമതിക്കുന്ന ഒന്നരക്കിലോ Read More…

Movie News

കൊക്കെയിന്‍ കേസും ആ രാത്രിയും എങ്ങനെയായിരുന്നു ? ഷൈൻ ടോം ചാക്കോ പറയുന്നു

കേരളത്തിലെ ആദ്യത്തെ കൊക്കെയിന്‍ കേസിനൊപ്പം ചേർത്തു വായിക്കുന്ന ഒരു പേരുണ്ട്, ഷൈൻ ടോം ചാക്കോ. 2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച്‌ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായി. അറസ്റ്റിലാകുമ്പോൾ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ Read More…