Good News

ഓപ്പറേഷൻ സിന്ദൂറില്‍ ‘തടവിലായ’ ശിവാംഗി; റഫാലിൽ പറന്ന രാഷ്ട്രപതിക്കൊപ്പം; നാണംകെട്ട് പാക്കിസ്ഥാൻ

ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡറായ പ്രസിഡന്റ് ദ്രൗപതി മുർമു ബുധനാഴ്ച ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ സ്റ്റേഷനിൽ റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് ചരിത്രം സൃഷ്ടിച്ചു. പറക്കലിനുശേഷം തിരിച്ചെത്തി സൈനികർക്കൊപ്പം എടുത്ത ഫോട്ടോയിൽ ഒരു വനിതാ പൈലറ്റുമുണ്ടായിരുന്നു– ശിവാംഗി സിങ്. ഓര്‍ക്കുന്നില്ലേ, ശിവാംഗിയെ. പാക്കിസ്ഥാനിലെ ഭീകര–സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ സ്ക്വാഡ്രൺ ലീഡർ ശിവാംഗിയെ പിടികൂടിയെന്നായിരുന്നു പാക്കിസ്ഥാനിലെ പ്രചാരണം. ഇതു സംബന്ധിച്ച് ചില വ്യാജ വിഡിയോകളും പാക്കിസ്ഥാൻ പ്രചരിപ്പിച്ചു. ശിവാംഗി സിങ്ങിനൊപ്പം രാഷ്ട്രപതി ഫോട്ടോയെടുത്തപ്പോൾ അത് Read More…

Lifestyle

രാഷ്ട്രപതി തൊഴുന്ന ചിത്രത്തില്‍ മാളികപ്പുറം ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ; എക്സിൽനിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍

മാളികപ്പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം എക്സില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഗ്രഹത്തിന്റെ ചിത്രമെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിനുതാഴെ നിരവധി വിമര്‍ശന കമന്റുകളാണ് വന്നത്. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക പേജില്‍ നിന്ന് നീക്കിയത്. ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർ‌ണർ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം Read More…