Featured Spotlight

‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്? പാക് മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് ജയ് ശങ്കര്‍– വിഡിയോ

ന്യൂയോർക്ക്: പാക് മാധ്യമപ്രവർത്തകന്റെ പ്രകോപനപരമായ ചോദ്യത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കര്‍. ‘പാകിസ്താനിലെ ഭീകരപ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ ഇന്ത്യ എന്ന് അവസാനിപ്പിക്കും’ എന്നായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് ജയ് ശങ്കര്‍ ശക്തമായി തിരിച്ചടിച്ചു. ന്യൂയോർക്കിൽ നടന്ന 81-ാമത് യു.എൻ. പൊതുസഭയോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഈ സംഭവം. മറുപടി നൽകിയതിന് പിന്നാലെ മന്ത്രിയും പ്രതിനിധികളും ഇറങ്ങിപ്പോയെങ്കിലും പാക് മാധ്യമപ്രവർത്തകൻ തന്റെ വാദങ്ങൾ തുടരുകയായിരുന്നു. പാക് Read More…