ഇന്ത്യയിലെ സാധാരണ വിവാഹത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് തോന്നിയേക്കാവുന്ന ഒരു വിവാഹം കൈമാറിയ സമ്പത്തിന്റെ പേരില്‍ ഞെട്ടിക്കുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ക്കിടയില്‍ സമ്പത്തും പണവും കൈമാറ്റം ചെയ്യപ്പെട്ട വിവാഹത്തില്‍ വധുവിന്റെ കുടുംബം വരന് നല്‍കിയ സ്ത്രീധനം 2.5 കോടി രൂപയായിരുന്നു. മീററ്റില്‍ നടന്ന ചടങ്ങ് നടത്തിയ മൗലാനയ്ക്ക് നല്‍കിയത് 11 ലക്ഷം രൂപയുടെ സമ്മാനമായിരുന്നു. ഇതു കൂടാതെ കാര്‍ വാങ്ങാനായി ഒരു 75 ലക്ഷം രൂപ കൂടി വരന് നല്‍കുന്നുണ്ടെന്ന് വിവാഹത്തിനെത്തിയ അതിഥികള്‍ തമ്മില്‍ പറയുന്നതും കേള്‍ക്കാനാകും. Read More…
Tag: dowry
വിവാഹവേദിയിലെ വരന്റെ ആ ആവശ്യത്തിന് മറുപടിയായി കല്യാണം വേണ്ടെന്ന് വച്ച് വധു
രാജസ്ഥാനിലെ സിക്കറിൽ വിവാഹദിനത്തിൽ വരൻ അതിരുകടന്ന സ്ത്രീധനം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് കടുത്ത തീരുമാനമെടുക്കാൻ വധു തീരുമാനിച്ചതോടെ വിവാഹം മറ്റൊരു വഴിത്തിരിവിലെത്തി. വിവാഹപ്പന്തലില്‍നിന്ന് വധു മഞ്ജു ജാഖർ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുത്തു. വിവാഹത്തോടനുബന്ധിച്ചുള്ള പരമ്പരാഗത ഒരു ആചാരമാണ് സംഘർഷത്തിന് കാരണമായത്. ബറാത്തിനെ (കല്യാണ ഘോഷയാത്ര) ഊഷ്മളമായി സ്വീകരിക്കുകയും ജയമാല (മാല കൈമാറ്റം) കുഴപ്പമില്ലാതെ നടക്കുകയും ചെയ്തതോടെ വിവാഹ ചടങ്ങുകൾ സന്തോഷത്തോടെയാണ് ആരംഭിച്ചത്. എന്നാല്‍ വിവാഹ ചടങ്ങില്‍ വധുവും വരനും ഇരിക്കുമ്പോൾ, Read More…