ഇതുവരെ കണ്ടിട്ടില്ലെങ്കിലും പ്രേതങ്ങളില്‍ വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് ഒരു പ്രത്യേക ത്വര തന്നെയുണ്ട്. നിഗൂഢതകളിലേക്കും അമാനുഷികതകളിലേക്കും ആകൃഷ്ടനാകുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നിശ്ചയമായും ശ്രദ്ധിക്കേണ്ട അനേകം സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ കുര്‍സിയോങ്ങിലെ ഡൗ ഹില്‍ തീര്‍ച്ചയായും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ ഡൗ ഹില്‍, പ്രേതബാധകളുടെയും പ്രേതാനുഭവങ്ങളുടെയും ഭയാനകമായ കഥകള്‍ക്ക് കുപ്രസിദ്ധമാണ്. പ്രേതബാധയുള്ള വിക്ടോറിയ ബോയ്സ് ഹൈസ്‌കൂളും കുപ്രസിദ്ധമായ ഡെത്ത് റോഡും പ്രേതാന്വേഷികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ സ്‌കൂളിന്റെ ഇടനാഴികളേയും ക്ലാസ് Read More…

