കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഭാര്യ ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ, ഗാർഹിക പീഡനത്തിന് പുരുഷന്മാരും ഇരകളാകുന്നു എന്ന ഗൗരവകരമായ ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ്. മധ്യപ്രദേശിലെ സത്ന സ്വദേശിയായ ഒരു വ്യക്തി, തന്റെ ഭാര്യയിൽ നിന്നുള്ള നിരന്തരമായ ഉപദ്രവങ്ങൾ തെളിവുസഹിതം പുറത്തുകൊണ്ടുവരാൻ ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ധാരാളമായി നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും പുറംലോകം അറിയുന്നില്ലെന്ന വാദവുമായാണ് പലരും ഈ വീഡിയോയോട് പ്രതികരിക്കുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, പുരുഷനെ കിടക്കയിലേക്ക് തള്ളിയിട്ട് യുവതി Read More…
Tag: Domestic Violence
‘ഞാൻ എന്റെ ഭാര്യയെ കൊന്നു, പക്ഷെ അത് കൊലപാതകമല്ല’; വിചിത്ര വാദവുമായി കോടതിയില്‍ പ്രതി
കാന്‍ബെറ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വിചിത്ര വാദവുമായി ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ്. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് സമ്മതിച്ച പ്രതി, പക്ഷെ കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ല എന്ന വിചിത്ര വാദമാണ് ഉന്നയിച്ചത്. ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ കഴിഞ്ഞ ഡിസംബറിലാണ് കൊലപാതകം നടന്നത്. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. ഡിസംബർ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് ഠാക്കൂർ (42) ഭാര്യ സുപ്രിയ ഠാക്കൂറിനെ (36) വീട്ടിൽ Read More…
മൂന്ന് വര്‍ഷത്തിനിടെ മൂന്ന് വിവാഹം; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടെന്ന് യുവാവ്
വിവാഹമോചനം നടത്താതെ മൂന്നുവര്‍ഷത്തിനിടെ മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശി പിന്റു ബൻവാൾ ആണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനം എന്നീ ആരോപണങ്ങളുന്നയിച്ച് ആദ്യരണ്ട് ഭാര്യമാര്‍ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അതേസമയം ഒരു രൂപ പോലും താന്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നും മറ്റ് ഗാര്‍ഹിക പീഡന ആരോപണങ്ങളുള്‍പ്പെടെ കെട്ടിച്ചമച്ചതാണെന്നും പിന്റു പറയുന്നു. മൂന്നു സ്ത്രീകളെ വിവാഹം ചെയ്തുവെന്നത് സത്യമാണെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് അതുസംഭവിച്ചതെന്നും പിന്റു പറയുന്നു. തന്റെ Read More…
മാരിയോ തല അടിച്ചുപൊളിച്ചു, കടിച്ചു പറിച്ചു: ജിജി; നല്ല ദാമ്പത്യോപദേശക ദമ്പതികള്‍ തമ്മിലടിച്ചു
ചാലക്കുടി (തൃശൂര്‍): കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്പതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ നടത്തിപ്പുകാരും ദമ്പതികളുമായ മാരിയോ ജോസഫും ജിജി മാരിയോയും തമ്മിലാണു തര്‍ക്കം. ഭര്‍ത്താവായ മാരിയോ ജോസഫ് മര്‍ദ്ദിച്ചെന്ന് കാണിച്ച് ജിജി മാരിയോ പോലീസില്‍ പരാതി നല്‍കി. ഒമ്പത് മാസമായി ഇവര്‍ അകന്ന് താമസിക്കുകയായിരുന്നു. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി മാരിയോ വിളിച്ചതനുസരിച്ച് ജിജി Read More…
കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ദമ്പതികൾ തമ്മിലടിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
കുടുംബ ഐക്യത്തെക്കുറിച്ച് ആളുകള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ ക്ലാസെടുക്കുന്ന ഇൻഫ്ലുവൻസർ ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തെതുടര്‍ന്ന് ഭാര്യ ജീജിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ചാലക്കുടി പൊലീസ് കേസെടുത്തു. ഭാര്യയെ സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ Read More…
‘മദ്യപിച്ചെത്തുമ്പോള്‍ എന്റെ ശരീരം വേണം; എന്റെ ഗര്‍ഭത്തിനുത്തരവാദി നിങ്ങളുടെ അച്ഛന്‍ ആണെന്ന് പറഞ്ഞപ്പോള്‍ മിണ്ടിയില്ലല്ലോ’…; രേഷ്മയുടെ കുറിപ്പ്
ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തുന്ന ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തന്നെ മാനസികമായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതിന്റെയും ഭര്‍ത്താവില്‍ നിന്ന് സ്നേഹം ലഭിക്കാതെ പോയതിന്റെയും സങ്കടമാണ് ഏഴു പേജോളം നീണ്ട ആത്മഹത്യാക്കുറിപ്പില്‍ രേഷ്മ പറയുന്നത്. തന്റെ മരണത്തിന് അമ്മായിയച്ഛനും അമ്മായിയമ്മയും സുജിതയുമാണ് ഉത്തരവാദികളെന്ന് അവര്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ അച്ഛന്‍ ആണെന്ന് അയാള്‍ അവകാശപ്പെട്ടപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തില്ലെന്നും രേഷ്മ എഴുതുന്നു. ഭര്‍ത്താവിനായി രേഷ്മ എഴുതിയ കുറിപ്പിങ്ങനെ…: Read More…
‘എന്റെ തുടയിലും കക്ഷത്തും കടിച്ചുപറിച്ചു; വയറില്‍ ചവിട്ടി, തല നിലത്തിടിപ്പിച്ചു’; നടുക്കി നടി ജസീല പർവീണിന്റെ വെളിപ്പെടുത്തല്‍
മുന്‍പങ്കാളിയില്‍ നിന്ന് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്ന് തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ചിത്രങ്ങള്‍ സഹിതം നടിയുടെ വെളിപ്പെടുത്തല്‍. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും തുടയിലും കക്ഷത്തിലുമടക്കം ഡോണ്‍ കടിച്ചുപറിച്ചുവെന്നും ഇടിയില്‍ മേല്‍ച്ചുണ്ട് പൊട്ടിയെന്നുമെല്ലാം ജസീല കുറിപ്പില്‍ വിശദീകരിക്കുന്നു. കുറേക്കാലമായി എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നുവെന്നും സത്യം ലോകത്തോട് വെളിപ്പെടുത്തുകയാണെന്നും കുറിപ്പിനൊപ്പം അവര്‍ എഴുതി. ജസീലയുടെ കുറിപ്പ് ‘എല്ലാവരോടുമായി ഞാന്‍ കടന്നു പോകുന്ന അവസ്ഥകളെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറയാന്‍ Read More…







