മരിച്ചുകഴിഞ്ഞവരാരും തിരിച്ചുവരികയോ ആത്മാക്കള്‍ മനുഷ്യരുമായി ഇടപെടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് മരിച്ച മനുഷ്യരും അവരുടെ പ്രേതാത്മാക്കളും. ലോകത്തിലെ മഹാനഗരങ്ങളിലൊന്നായ മെക്‌സിക്കോ സിറ്റിയുടെ നഗരപരിധിക്കുള്ളില്‍ പ്രേതാത്മാക്കള്‍ പാവകളില്‍ വസിക്കുന്നതായും അവര്‍ അലഞ്ഞുതിരിയുന്നതായും വിശ്വസിക്കുന്ന ഒരു ദ്വീപ്. ഇവിടെ ചിതറിക്കിടക്കുന്ന നിലയില്‍ ആയിരക്കണക്കിന് പാവകള്‍ കണ്ടെത്താന്‍ കഴിയും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സോചിമില്‍കോ, കനാലുകളുടെയും ചിനാമ്പാസ് എന്നറിയപ്പെടുന്ന ചെറിയ കൃത്രിമ ദ്വീപുകളുടെയും ഒരു വലിയ ശൃംഖലയാണ് ഇത്. സോചിമില്‍കോയുടെ ഹൃദയഭാഗത്തുള്ള അത്തരമൊരു Read More…