Featured Myth and Reality

ചുവന്നവെള്ളം നിറച്ച കുപ്പി തൂക്കിയിട്ടാല്‍ നായ്ക്കളെ അകറ്റി നിര്‍ത്താന്‍ കഴിയുമോ?

ചുവന്നതോ സൂപ്പര്‍വൈറ്റ് കലക്കി വെച്ചതോ ആയ വെള്ളക്കുപ്പികള്‍ നിരത്തിവെച്ചാല്‍ തെരുവ് നായ്ക്കളെ അകറ്റി നിര്‍ത്താന്‍ കഴിയുമോ? കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നില നില്‍ക്കുന്ന ഒരു ധാരണയെക്കുറിച്ചാണ് ഈ ചോദ്യം. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലെ പതിവ് കാഴ്ചയാണിത്. ഇവിടുത്തെ തെരുവുകള്‍ മുതല്‍ വിവിധ പ്രദേശങ്ങള്‍ വരെ, വീടുകള്‍ക്കും കടകള്‍ക്കും പുറത്ത് കയറില്‍ തൂങ്ങിക്കിടക്കുന്ന ചുവന്ന വെള്ളക്കുപ്പികള്‍ കാണാനാകും. ഈ കുപ്പികള്‍ നായ്ക്കളെ തടസ്സപ്പെടുത്തുകയും പരിസരത്ത് അലഞ്ഞുതിരിയുകയോ കുഴപ്പമുണ്ടാക്കുകയോ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വിശ്വാസത്തില്‍ Read More…

Crime

റോഡില്‍ കൗമാരക്കാരിയെ അതിക്രൂരമായി ആക്രമിച്ച് തെരുവ് നായ്ക്കൂട്ടം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ റോഡിൽ നടക്കാനിറങ്ങിയ 18 കാരിയെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആൾവാറിലെ ജെകെ നഗറിലെ ഒരു തെരുവിലൂടെ നടക്കുന്നതിനിടയിലായിരുന്നു പെൺകുട്ടിയെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവ്യ എന്ന പെൺകുട്ടിക്കാണ് റോഡിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്നതിനിടയിൽ അപ്രതീക്ഷിത ആക്രമണം നേരിട്ടത്. എട്ട് തവണയോളം പെൺകുട്ടിക്ക് നായ്ക്കളുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്‌. വൈറലാകുന്ന ദൃശ്യങ്ങളിൽ റോഡിലൂടെ ഫോണിൽ സംസാരിച്ച് Read More…

Lifestyle

അമേരിക്കക്കാര്‍ക്ക് കുട്ടികളേക്കാള്‍ ഇഷ്ടം പട്ടിയെ ; വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തല്‍ എളുപ്പവും സാമ്പത്തികലാഭവും

അമേരിക്കക്കാര്‍ക്ക് കുട്ടികളേക്കാള്‍ ഇഷ്ടം വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താന്‍. അടുത്തിടെ നടന്ന ഹാരിസ് പോളിന്റേതാണ് (Harris Poll) വെളിപ്പെടുത്തല്‍. 2000 അമേരിക്കക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 43 ശതമാനം പേര്‍ ഇപ്പോള്‍ കുട്ടികളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ ആണ് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കി. പുതിയ തലമുറയിലെ പലരും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കല്‍ എളുപ്പവും സാമ്പത്തികമായി ഭാരം കുറഞ്ഞതുമാണെന്ന് വിശ്വസിക്കുന്നു. ‘ദ സ്റ്റേറ്റ് ഓഫ് പെറ്റ്‌സ്: അണ്‍പാക്കിംഗ് അമേരിക്കയുടെ പെറ്റ് പ്രിഫറന്‍സസ്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, അമേരിക്കന്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ Read More…

Crime

മരിച്ചെന്നു കരുതി ജീവനോടെ കുഴിച്ചുമൂടി, തെരുവുനായ്ക്കള്‍ കടിച്ചുകീറിയപ്പോള്‍ രക്ഷപ്പെട്ടെന്ന് യുവാവ്

ആഗ്രയില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തതായി യുവാവ് ആരോപിച്ചു. നായ്ക്കള്‍ കാരണം താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും ഇയാള്‍ അവകാശപ്പെട്ടു. ജൂലൈ 18 ന് ആഗ്രയിലെ അര്‍ട്ടോണി പ്രദേശത്ത് വെച്ച് അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നീ നാല് പേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചതായി രൂപ് കിഷോര്‍ എന്ന യുവാവ്. പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെത്താന്‍ ശ്രമിച്ചശേഷം മരിച്ചെന്ന് കരുതി അവരുടെ കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. തെരുവ് നായ്ക്കള്‍ തന്നെ Read More…