ആഴമുള്ള പുഴയില്‍ മുങ്ങിപ്പോകുമായിരുന്ന മാന്‍കുട്ടിയെ വേട്ടനായ പുഴയില്‍ ചാടി അവനെയും കൊണ്ടു ഇക്കരയ്ക്ക് നീന്തി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നു. ജനുവരി അവസാനം എക്‌സില്‍ എത്തിയ വീഡിയോ നെറ്റിസണ്‍മാരുടെ ഹൃദയം നിറയ്ക്കുകയാണ്. ‘അനിമല്‍സ് ഡൈയിംഗ്’ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന്റെ ഫോളോവര്‍മാര്‍ക്കാണ് നന്മ നിറഞ്ഞ ഈ വീഡിയോ കാണാന്‍ കിട്ടിയത്. ചെളിവെള്ളത്തിലൂടെ താടിയെല്ലുകളില്‍ മാന്‍കുട്ടിയെയും കടിച്ചെടുത്ത് പുഴയുടെ മറുകരയ്ക്ക് നീന്തുന്ന വീഡിയോ കണ്ടപ്പോള്‍, മിക്കവാറും സന്തോഷകരമായ അവസാനം ഉണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ Read More…
Tag: Dog
നായ വാലുകള്‍ ആട്ടുന്നത് നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണോ?
മനുഷ്യരോട് ഏറ്റവും ഇണങ്ങുന്ന മൃഗമായ നായ്ക്കളുമായുള്ള കൂട്ടുകെട്ടിന്റെ അസംഖ്യം കഥകളുണ്ട്. യജമാനനെ കാണുമ്പോള്‍ നായ വാല്‍ ആട്ടുന്നത് തന്നെ നന്ദി സൂചകമായിട്ടാണെന്നാണ് വെയ്പ്പ്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മനുഷ്യര്‍ അങ്ങിനെ വിശ്വസിക്കുന്നു. എന്നാല്‍ സന്തോഷത്തെ സൂചിപ്പിക്കാന്‍ മാത്രമല്ല, മറ്റ് സങ്കീര്‍ണ്ണമായ വികാരങ്ങള്‍ ആശയവിനിമയം നടത്താനും നായ്ക്കള്‍ വാല്‍ കുലുക്കുന്നുവെന്ന് അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. ബയോളജി ലെറ്റേഴ്‌സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ യൂറോപ്യന്‍ ഗവേഷകരുടെ ഒരു സംഘം നായ്ക്കളുടെ വാല്‍ Read More…
സ്‌ഫോടനാത്മകമായ വാതകചോര്‍ച്ച നായ കണ്ടെത്തി ; യജമാനനെയും അയല്‍ക്കാരെയും രക്ഷിച്ച കോബി ഹീറോ
നായ്ക്കള്‍ മനുഷ്യന്റെ ഉറ്റ ചങ്ങാതിയാണെന്ന് തെളിയിച്ച നിരവധി സംഭവങ്ങളുണ്ട്. അത്തരത്തിലുള്ള ഹൃദയസ്പര്‍ശിയായ മറ്റൊരു എപ്പിസോഡില്‍, സ്‌ഫോടനാത്മകമായ വാതക ചോര്‍ച്ച മണത്തറിഞ്ഞ് അതില്‍ നിന്ന് വീടിനെയും അയല്‍ക്കാരെയും മുഴുവന്‍ രക്ഷിച്ച നായ സാമൂഹ്യമാധ്യമങ്ങളില്‍ വാഴ്ത്തപ്പെടുന്നു. ഫിലാഡല്‍ഫിയയിലെ കോബിയുടെ ഉടമയായ ചാനല്‍ ബെല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഇട്ട വീഡിയോ വൈറലായി. നായ ബെല്ലിന്റെ മുന്‍വശത്തെ കോണ്‍ക്രീറ്റില്‍ ഒരു ദ്വാരം കുഴിക്കുന്നത് കാണാം. നായയുടെ അപൂര്‍വ പ്രവൃത്തിയില്‍ ആശ്ചര്യപ്പെട്ട ബെല്‍ കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിക്കുകയും ഗ്യാസ് ലെവല്‍ റീഡറിന്റെ സഹായം Read More…
കാണാതായി രണ്ടു മാസത്തിനുശേഷം 71കാരന്റെ മൃതദേഹം പര്‍വ്വത മുകളില്‍; തൊട്ടടുത്ത് ജീവനോടെ വളര്‍ത്തുനായയും
വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാന്‍ പോയി കാണാതായ 71 കാരന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം പര്‍വ്വതമുകളില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ അരികില്‍ കാവല്‍ നില്‍ക്കുന്ന നിലയില്‍ നായയെയും കണ്ടെത്തി. കോളറാഡോയില്‍ നടന്ന സംഭവത്തില്‍ 71 കാരനായ റിച്ച് മൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്്. ഇരുവര്‍ക്കും വേണ്ടി ഓഗസ്റ്റ് 19-ന് ആരംഭിച്ച തെരച്ചില്‍ ബ്ലാക്ക്ഹെഡ് പീക്ക് കൊടുമുടിയിലാണ് അവസാനിച്ചത്. മൂറിന്റെ വെള്ളനിറത്തിലുള്ള ജാക്ക് റസ്സല്‍ ടെറിയര്‍ ഫിന്നി യജമാനന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കുന്ന നിലയിലായിരുന്നു. പഗോസ സ്പ്രിംഗ്‌സിന് ഏകദേശം 20 മൈല്‍ കിഴക്ക് Read More…
കരടിയുമായുള്ള ഏറ്റുമുട്ടലില്‍ നായ ഇടുങ്ങിയ വിടവിലൂടെ 40 അടി താഴ്ചയിലേക്ക് വീണു; മൂന്ന് ദിവസം കഴിഞ്ഞ് രക്ഷപ്പെടുത്തി
കരടിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ 40 അടി താഴ്ചയിലേക്ക് വീണ നായയെ മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ടെന്നീസില്‍ നടന്ന സംഭവത്തില്‍ 200 പൗണ്ടുള്ള ഒരു കരടിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു നായ ഗുഹയ്ക്കകത്തേക്ക് വീണുപോയത്. തുടര്‍ന്ന് ടെന്നീസിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തി ഗുഹയിലേക്ക് ഇറങ്ങി നായയെ രക്ഷിച്ചു. നായ 40 അടി താഴ്ചയുള്ള ഗുഹയില്‍ വീണെന്ന് രക്ഷാപ്രവര്‍ത്തകരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഇറങ്ങിയെങ്കിലും നായയ്‌ക്കൊപ്പം ഒരു കരടിയെക്കൂടി കണ്ടതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് കരടി Read More…