Oddly News

രോഗി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍’ തിരിച്ചു കിട്ടി !

മരിച്ചെന്ന് ഉറപ്പുവരുത്തിശേഷം ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തയാള്‍ക്ക് ആംബുലന്‍സ്റോഡില്‍ സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍വച്ചു’!. മഹാരാഷ്ട്രയിലെ കോലാപ്പൂരാണ് സംഭവം. പാണ്ഡുരംഗ് ഉല്‍പെ എന്ന 65 കാരനാണ് സ്പീഡ് ബ്രേക്കര്‍ ‘പുതുജീവന്‍’ കൊടുത്തത്. ‘മരിച്ച’ശേഷം ആശുപത്രിയില്‍നിന്നു അദ്ദേഹത്തിന്റെ ‘മൃതദേഹം’ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ മറികടന്ന സമയത്ത് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അനങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ സമീപത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 16നാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ കസബ-ബവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പെയ്ക്ക് ഹൃദയാഘാതമുണ്ടായത്. Read More…

Crime

മലയാളത്തിലും അഭിനയിച്ച ഡോക്ടറായ നടി; സസ്പെന്‍ഷനിലാക്കിയത് മൂന്ന് IPSകാരെ

അടുത്തിടെ ആന്ധ്രാപ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ നിയമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ പേരിലാണ് നടിയും മോഡലുമായ കാദംബരി ജേത്വാനി വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരിക്കല്‍ മെഡിസിന് പഠിക്കുകയും പിന്നീട് മോഡലിംഗിലേക്ക് തിരിയുകയും നടിയായി മാറുകയും ചെയ്ത ഒരു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകള്‍ മലയാളം ഉള്‍പ്പെടെയുള്ള അനേകം സിനിമകളില്‍ നായികയായിട്ട് അഭിനയിച്ചിട്ടുള്ള താരമാണെന്ന് എത്രപേര്‍ക്കറിയാം? തനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന നടിയുടെ Read More…

Oddly News

യൂ ട്യുബ് നോക്കി ഓപ്പറേഷന്‍ നടത്തി; രോഗി മരിച്ചു, വ്യാജഡോക്ടര്‍ക്കെതിരേ ബീഹാറില്‍ കേസ്

യുട്യൂബ് വീഡിയോ കണ്ട് നടത്തിയ ഓപ്പറേഷനില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് വ്യാജഡോക്ടര്‍ക്കെതിരേ കേസ്. ബീഹാറില്‍ നടന്ന സംഭവത്തില്‍പിത്തസഞ്ചിയിലെ കല്ലുകള്‍ എങ്ങനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ കണ്ട് ശസ്ത്രക്രിയ നടത്തിയ വ്യാജഡോക്ടറുടെ പ്രവര്‍ത്തനം 15 വയസ്സുകാന്റെ മരണത്തില്‍ കലാശിക്കുകയായിരുന്നു. ബീഹാറിലെ സരണിലെ ഗണപതി ഹോസ്പിറ്റലിലെ ഡോക്ടറായ അജിത്കുമാര്‍ പുരിയാണ് ശരിയായ അറിവോ വൈദഗ്ധ്യമോ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞയാഴ്ച പലതവണ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയും പിന്നീട് രോഗലക്ഷണങ്ങള്‍ Read More…

Crime

20കാരി ദളിത് നഴ്‌സിനെ ഡോക്ടര്‍ ആശുപത്രിയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 20കാരിയായ ദളിത് നഴ്‌സിനെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ ബന്ദിയാക്കി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ആഗസ്റ്റ് 17-18 തീയതികളില്‍ രാത്രിയില്‍ നഴ്സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് നഴ്സിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്ക് നഴ്‌സിനെ കൂട്ടിക്കൊടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ആഗസ്ത് 17ന് വൈകീട്ട് ഏഴ് മണിക്ക് ഡ്യൂട്ടിക്ക് ഹാജരായ യുവതിയെ അന്നു രാത്രി വൈകി, ആശുപത്രിയിലെ മറ്റൊരു നഴ്സായ മെഹ്നാസ്, ഇരയോട് ഒരു ഡോക്ടര്‍ ഷാനവാസിനെ അയാളുടെ Read More…

Crime

നെഞ്ചുവേദനയുമായി എത്തിയ രണ്ടു രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചു ; നാട്ടുകാരുടെ അടി വാങ്ങി

പരിശോധനയ്ക്കായി എത്തിയ രണ്ടു രോഗികളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഡോക്ടറെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ അതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കട്ടക്കില്‍ നടന്ന സംഭവത്തില്‍ മംഗളബാഗ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഗികളും പ്രതികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ രണ്ടുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലൊന്നായ എസ്സിബി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 11 നാണ് Read More…

The Origin Story

ഇന്ത്യ മറന്ന ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് പിന്നിലെ ജീനിയസ്; അംഗീകാരത്തിന് വേണ്ടി വന്നത് 14 വര്‍ഷം

ലോകത്തുടനീളമായി കുട്ടികള്‍ ഇല്ലാത്തതിന്റെ ദു:ഖം പേറുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദമ്പതികള്‍ ഐവിഎഫിലൂടെ കുഞ്ഞുങ്ങളുടെ സന്തോഷം അനുഭവിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് വേണ്ടി ബുദ്ധി ഉപയോഗപ്പെടുത്തിയ ജീനിയസിനെ തിരിച്ചറിയാന്‍ രാജ്യത്തിന് വേണ്ടി വന്നത് 14 വര്‍ഷമാണ്. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ടെസ്റ്റ്ട്യുബ് ശിശുവിന്റെ സൃഷ്ടാവാണ് ഡോ. സുഭാഷ് മുഖര്‍ജിയെ എത്രപേര്‍ ഇന്ന് ഓര്‍ക്കുന്നുണ്ട്. റീപ്രൊഡക്ടീവ് മെഡിസിന്‍ രംഗത്ത് ഇന്ത്യയെ ആഗോളമാപ്പില്‍ അടയാളപ്പെടുത്തുന്ന നേട്ടമായിരുന്നു സുഭാഷ് മുഖര്‍ജിയുടേത്. 1978 ഒക്‌ടോബര്‍ 3 Read More…

Featured Oddly News Wild Nature

പരിക്കേറ്റാല്‍ ചികിത്സിക്കും; ഉറുമ്പ് ‘ഡോക്ടര്‍മാര്‍’ കാല്‍മുറിക്കല്‍ ശസ്ത്രക്രിയവരെ നടത്തും, വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍

കൂട്ടത്തില്‍ ഒരു ഉറുമ്പിന് പരിക്കേറ്റാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഉപേക്ഷിച്ചിട്ട് മറ്റ് ഉറുമ്പുകള്‍ പോകുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കൂട്ടത്തില്‍ പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ട് പോകുകയും അതിനെ അഡ്മിറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യും. എന്തിന് കാല്‍മുറിക്കല്‍ ശസ്ത്രിക്രിയ വരെ നടത്തുമത്രേ. പെണ്‍ഉറുമ്പുകള്‍ തന്നെയാണ് ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച പഠനം ജര്‍മനിയിലെ വേട്‌സ്‌ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ധന്‍ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു. ഉറുമ്പിന്റെ കാലിന്റെ അഗ്രഭാഗത്താണ് മുറിവുപറ്റുന്നതെങ്കില്‍ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണ് ചികിത്സ. Read More…

Crime

ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ക്ലിനിക്കില്‍ ചികിത്സ​; ഡോക്ടര്‍ പിടിയില്‍

മലപ്പുറം: ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്‌ടർ വിജിലൻസ് പിടിയിൽ. തൃപ്പനച്ചി എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ കാവന സ്വദേശി ഡോ. ഷൗക്കത്തലിയെയാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പിടികൂടിയത്. ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള കാവന്നൂരിലെ ക്ലിനിക്കിലാണ് ഡോക്‌ടർ പ്രാക്‌ടീസ് നടത്തിയത്. അനുവാദമില്ലാതെ സ്വകാര്യ ഡോക്‌ടർമാരെ നിയമിച്ച് എച്ച് എം സി ഫണ്ടിൽ നിന്ന് വേതനം നൽകിയതായും ഈവനിങ് ഒപി കൈകാര്യ ചെയ്യുന്ന ഡോക്ടറുടെ നിയമനത്തിൽ മാനദണ്ഡങ്ങൾ Read More…

Good News

ഉയരക്കുറവ് ഒരു കുറവേയല്ല, പോരാടാനുള്ള മനസ്സ് ; മൂന്നടി ഉയരമുള്ള ഗണേശ് ബരയ്യ എംബിബിഎസ് ഡോക്ടറാണ്

ചെറിയ ചെറിയ കുറവുകളുടെ പേരില്‍ അവസാനം വരെ ദു:ഖിക്കുന്നവരുണ്ട്. മറ്റു ചിലര്‍ വലിയ കുറവിനിടയിലും ജീവിതത്തിലെ അസാധാരണ പോരാട്ടശേഷി ഉപയോഗിച്ച് മുമ്പോട്ട് പോകുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ വരുന്നയാളാണ്. വെറും മൂന്നടി മാത്രം ഉയരമുള്ള അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്ന ഡോക്ടറാണ്. ജീവിതത്തില്‍ ഉടനീളം അനേം പ്രതിസന്ധികളെ മറികടന്നാണ് അദ്ദേഹം ഡോക്ട പദവി നേടിയെടുത്തത്. ഡോക്ടറാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ അദ്ദേഹം ഒന്നിനെയും അനുവദിച്ചില്ല. ഇപ്പോള്‍ Read More…