Oddly News

ദീപാവലി ആഘോഷം കൂടിപ്പോയി; കൂട്ടിയിട്ട് കത്തിച്ചത് കൂട്ടിയിട്ട 100 ന്റെയും 500 ന്റെയും ‘നോട്ടു’കള്‍

ദീപാവലി ഇന്ത്യയിലെ മിക്ക ആളുകളും അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ദീപാലങ്കാരം ഒരുക്കിയും പടക്കം പൊട്ടിച്ചും മധുരം പങ്കിട്ടുമൊക്കെയാണ് ആസ്വദിച്ചത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ട വര്‍ണ്ണാഭമായ വീഡിയോകള്‍ക്കിടയില്‍ 100 ന്റെയും 500 ന്റെയുമൊക്കെ ഇന്ത്യന്‍ കറന്‍സി കത്തിക്കുന്ന ഒരു ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധനേടി. നോട്ടുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന രീതിയിലാണ് വീഡിയോ. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വീഡിയോയ്ക്ക് കമന്റുകള്‍ ഇട്ടു. അതിനിടയില്‍ ക്ലിപ്പിന് പിന്നിലെ രസകരമായ ട്വിസ്റ്റും ചിലര്‍ കണ്ടെത്തി. നോട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, നോട്ടിന്റെ അടിയില്‍ Read More…