Lifestyle

തന്തവൈബ്, കിളവി, അമ്മാവന്‍… ആളുകളെ പ്രായംവച്ച് കളിയാക്കുന്നത് ശരിയാണോ? എന്താണ് “ഏജിസം”?

നിറത്തിന്റെ പേരില്‍ ഒരു വ്യക്തിയെ മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ഒരിക്കലും നല്ലതല്ല. എന്നാല്‍ പ്രായത്തിന്റെ പേരില്‍ ഇതാകാമോ? അതിനും ഇല്ലായെന്ന് തന്നെയാണ് ഉത്തരം. സോഷ്യല്‍ മീഡിയില്‍ ഇഷ്ടപ്പെടാത്തവരെ കണ്ടാല്‍ ഉടനെ കിളവന്‍ കിളവി,അമ്മാവന്‍ അമ്മായി തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരു മാനസികപ്രശ്‌നമാണൈന്ന് അറിയണം. ഏജിസം എന്നാണ് ഇതിന്റെ പേര്. പ്രായത്തിനെ അടിസ്ഥാനമാക്കി പരിഹാസങ്ങളും മുന്‍വിധികളും വച്ച് പുലര്‍ത്തുന്നതിനെയാണ് ഏജിസം എന്ന് വിളിക്കുന്നത്. പ്രായമുണ്ടെന്ന പേരില്‍ കളിയാക്കുന്നത് മാത്രമല്ല. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം പ്രായത്തിന് യോജിക്കുന്നില്ല എന്ന് പറയുന്നതും Read More…