പത്തനംതിട്ട: ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു. അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനിയ്ക്കും ഉള്ള പിന്തുണയെന്ന് പ്രതിഷേധിച്ച എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖര്‍ പറഞ്ഞു. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു Read More…
Tag: Dileep
അവളുടെ മാനത്തിന് വില അഞ്ച് ലക്ഷം രൂപയാ ? ഇതെന്ത് വിധിയാണ്? രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ നിരാശയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതെന്തു വിധിയാണെന്നു ചോദിച്ച ഭാഗ്യലക്ഷ്മി ഒരു പെണ്ണിന്റെ മാനത്തിന് അഞ്ചുലക്ഷം രൂപയാണു വിലയെന്നും പരിഹസിച്ചു. മറ്റു പ്രതികളെ വെറുതെ വിട്ടതുപോലെ ഇവരെയും വിട്ടാല്‍ മതിയായിരുന്നില്ലേയെന്നും അവര്‍ ചോദിച്ചു. പള്‍സര്‍ സുനിയടക്കം ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് 20 വര്‍ഷത്തെ കഠിനതടവെന്ന ശിക്ഷയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിധിന്യായത്തില്‍ പറയുന്നു. തനിക്ക് അവളെ വിളിക്കാന്‍ പേടിയാണ്. Read More…
ദിലീപ് എങ്ങനെ സംശയത്തിന്റെ ആനുകൂല്യങ്ങൾ നേടി ? ഗൂഢാലോചനയ്ക്ക് തെളിവ് അപര്യാപ്തം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല, വിധി പകർപ്പ് പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ലെന്നും 1709 പേജുള്ള ശിക്ഷാവിധിയിൽ കോടതി പറയുന്നു. കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ Read More…
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കൂളിംഗ് ഗ്ലാസ്, ബൂട്ട്, സ്റ്റൈലിഷ് കോട്ട്; മാസ് ലുക്കില്‍ പള്‍സര്‍ സുനിയുടെ റീല്‍
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കോട്ട്, കറുത്ത കൂളിങ് ഗ്ലാസ്. തകര്‍പ്പന്‍ മ്യൂസിക്കിന്‍റെ പശ്ചാത്തലത്തില്‍ ക്ലോസപ്പും വൈഡും മിഡും ഒക്കെയായി മാറിമാറി വരുന്ന ഫ്രെയിമുകള്‍. പാഞ്ഞുവരുന്ന കാറില്‍ നിന്ന് സിനിമനായകനെ വെല്ലും മാസ് എന്‍ട്രി. സൂപ്പര്‍താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലറിനെക്കുറിച്ചല്ല പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റീല്‍ വീഡിയോകളെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ് ഈ വിഡിയോകള്‍. പാര്‍ക്കര്‍ ഫൊട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പള്‍സര്‍ സുനിയുടെ മാസ് പരിവേഷ റീലുകള്‍ വന്നത്. എല്ലാ Read More…
‘എനിക്കും ഒരു മോളുള്ളതല്ലേ, ഞാന്‍ അങ്ങനെ ചെയ്യുമോടാ’; ദിലീപിന്റെ പ്രതികരണം ഓര്‍ത്ത് ഹരിശ്രീ യൂസഫ്
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി സ്വാഗതം ചെയ്ത് നടന്‍ ഹരിശ്രീ യൂസഫ്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുത് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഹരിശ്രീ യൂസഫ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയം കത്തിനില്‍ക്കുമ്പോള്‍ ‘ദിലീപ് ഷോ’യ്ക്കു വേണ്ടി അമേരിക്കയില്‍ പോയപ്പോഴുണ്ടായ വെല്ലുവിളികളും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ താരം വെളിപ്പെടുത്തി. നടിയെ ആക്രമിച്ച സംഭവം നടന്നതിന് ശേഷം ദിലീപേട്ടന്റെ കൂടെ ഒരു Read More…
ഞാൻ കാത്തു കാത്തിരുന്ന എന്റെ കംബാക്ക് മൊമെന്റ്”; ദിലീപ് ചിത്രം “ഭ.ഭ. ബ” ട്രെയ്‌ലർ പുറത്ത്
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്‌ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം Read More…
‘അന്ന് ബി. ഉണ്ണികൃഷ്ണന്‍ നിങ്ങൾക്ക് ദേവൻ ആയിരുന്നു’; ഭാഗ്യലക്ഷ്മിക്കെതിരെ ബൈജു കൊട്ടാരക്കര
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി. വിധിക്ക് പിന്നാലെ തിടുക്കപ്പെട്ട് ദിലീപിനെ തിരിച്ച് എടുക്കുന്ന കാര്യം പറഞ്ഞ ബി ഉണ്ണികൃഷ്ണനെയും ഭാഗ്യലക്ഷ്മി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബി ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങള്‍ ഇപ്പോഴാണ് ഭാഗ്യലക്ഷ്മി അറിയുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ബി ഉണ്ണികൃഷ്ണന്‍ കാണിച്ച വൃത്തികേടുകള്‍ തെളിവുകള്‍ സഹിതം പുറത്ത് വിടുമെന്നും ബൈജു Read More…
ദിലീപ് പറഞ്ഞതില്‍ ഭയമുണ്ട്; കരുതിയിരിക്കണമെന്ന് മഞ്‌ജുവിനോട് പറഞ്ഞു: ഭാഗ്യലക്ഷ്‌മി
തിരുവനന്തപുരം; നടിയെ അതിക്രമിച്ച കേസിലെ വിധിക്കു പിന്നാലെ മഞ്‌ജുവിന്റെ പേര് ദിലീപ് പറഞ്ഞതില്‍ ഭയമുണ്ടെന്നും മഞ്‌ജുവിനോട് എതിരാളി ശക്‌തനെന്നും കരുതിയിരിക്കണമെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. രാഷ്‌ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ്. സൂപ്പര്‍ സ്‌റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ലെന്നും ഭാഗ്യലക്ഷ്‌മി കുറ്റപ്പെടുത്തി. ഫെഫ്‌കയില്‍നിന്ന് ഔദ്യോഗികമായി രാജിവച്ച കാര്യം അറിയിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. അവള്‍ക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണ്. അയാള്‍ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു. ഒരു ബന്ധു തിരിച്ചുവരുന്നതു പോലെയാണ് സിനിമ മേഖലയിലെ Read More…
മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം, നിയമ നടപടിക്കൊരുങ്ങി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്‌തനാക്കിയതിനു പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണെന്നു നടന്‍ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണു ദിലീപിന്റെ വാദം. ഉദ്യോഗസ്‌ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണു ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണു ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്കു തുടക്കമിട്ടത് മുന്‍ ഭാര്യ മഞ്‌ജു വാര്യരാണെന്നാണു കോടതി വിധിക്കു പിന്നാലെ ദിലീപ് ആരോപിച്ചത്.ഉന്നത പോലീസ് ഉദ്യോഗസ്‌ഥ ദിലീപിനെ Read More…









