നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രണ്ടാംപ്രതി മാര്‍ട്ടിന്‍. കേസുമായി ബന്ധമില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. സംഭവ ദിവസം അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട ഡ്രൈവർ എന്ന നിലയ്ക്ക് മാത്രമാണ് തന്നെ രണ്ടാം പ്രതിയായി ഈ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നും മാര്‍ട്ടിന്‍ അപ്പീലില്‍ പറയുന്നു. എന്നാൽ വിചാരണ കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നും മാര്‍ട്ടിന്‍ പറയുന്നു. ലൈംഗിക അതിക്രമം നടന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. Read More…
Tag: Dileep
ദിലീപും മഞ്ജുവും വേർപിരിഞ്ഞതിന് കാരണം കാവ്യയുമായി നടത്തിയ ചാറ്റിങ്- ടി.ബി മിനി
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയില്‍ പറയുകയാണെന്നും എന്നാല്‍ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍. മഞ്ജുവാര്യരും ദിലീപും തമ്മില്‍ വേര്‍പിരിയാന്‍ കാരണം, ദിലീപും കാവ്യാ മാധവനും തമ്മില്‍ നടന്ന Read More…
ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ കളക്ഷന്‍ 4 ദിനം കൊണ്ട് 41 കോടിയും കടന്നെന്ന് അണിയറ പ്രവർത്തകർ
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ‘ഭ.ഭ.ബ’ മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത് ആദ്യ 4 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കളക്ഷൻ 41 കോടി 30 ലക്ഷം രൂപയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ചിത്രം മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. വൈകാതെ തന്നെ 50 കോടി ക്ലബിൽ Read More…
ദിലീപിന് നടിയോട് വിരോധമുണ്ടെന്ന് തെളിയിക്കാനായില്ല, സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ വന്ന പണം ദിലീപ് നല്‍കിയതാണെന്നതിന് തെളിവില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഒന്നാംപ്രതി പള്‍സര്‍ സുനിയും തൃശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാന്‍ ഒരു കഷണം കടലാസ് പോലും അന്വേഷണസംഘം ഹാജരാക്കിയില്ലെന്നു വിചാരണക്കോടതി. ദിലീപിനു നടിയോട് വിരോധമുണ്ടെന്നു തെളിയിക്കാനും പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. കാറില്‍ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍, അത് സാധൂകരിക്കാന്‍ പാര്‍ക്കിങ് രജിസ്‌റ്ററോ സി.സി. ടിവി ദൃശ്യങ്ങളോ മൊഴികളോ ഒന്നുമില്ലെന്നു വിധിന്യായത്തില്‍ വ്യക്‌തമാക്കുന്നു. ദിലീപും സുനിയുമായുള്ള ബന്ധം, സുനിക്കു ദിലീപ് മൂന്നുതവണ പണം നല്‍കിയെന്ന വാദം, Read More…
‘വിരോധം തോന്നിയ ഒരുവനെ ഇല്ലാതാക്കാൻ പെണ്ണ് കളിച്ച കളിയാണ് ഇത്’ വീണ്ടും ദിലീപിനായി അഖില്‍ മാരാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ട വിധി വന്നതോടെ ദിലീപിനെതിരേയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി കൂട്ടുകയാണ് ഒരു വിഭാഗം. ദിലീപിന്റെ സിനിമകള്‍ കാണരുതെന്നും ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും തുടങ്ങി പല രീതികളിലും പ്രതിഷേധം ഉയരുന്നു. എന്നാല്‍ സംവിധായകനും ബിഗ്ബോസ് ജേതാവുമായ അഖില്‍ മാരാര്‍ ആദ്യം മുതലേ ദിലീപ് നിരപരാധിയാണെന്ന പക്ഷക്കാരനാണ്. ഇപ്പോഴിതാ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വീഡിയോ പുറത്തുവന്നതിന്റെ പിന്നാലെ മറ്റൊരു പോസ്റ്റമായി വന്നിരിക്കുകയാണ് അഖില്‍ മാരാര്‍ ‘‘കേരളത്തിലെ സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ ഇത് Read More…
നടിയെ ആക്രമിച്ച കേസ്: ശ്രീലക്ഷ്‌മിയെ സാക്ഷിയാക്കിയില്ല, ഭാര്യയെ ചോദ്യം ചെയ്‌തിരുന്നെന്ന് ഭര്‍ത്താവ്
നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തില്‍ വ്യക്‌തമാകുന്നത് അന്വേഷണസംഘത്തിന്റെ ഗുരുതരവീഴ്‌ചകള്‍. കേസില്‍ പരാമര്‍ശിക്കപ്പെട്ട ശ്രീലക്ഷ്‌മിയും ‘മാഡ’വുമടക്കം പലരെക്കുറിച്ചും അന്വേഷിക്കുകയോ വിസ്‌തരിക്കുകയോ ചെയ്‌തില്ല. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ് നടന്‍ ദിലീപടക്കം നാല് പ്രതികളെ വിട്ടയയ്‌ക്കാന്‍ ഇടയാക്കിയതെന്നും വിധിയില്‍നിന്നു വ്യക്‌തമാകുന്നു. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതു രാത്രി 10.30-നും 10.48-നും ഇടയിലാണെന്നാണു ഫോറന്‍സിക് റിപ്പോര്‍ട്ട്. അതിന് അരമണിക്കൂര്‍ മുമ്പുവരെ പ്രതി പള്‍സര്‍ സുനിയുമായി ശ്രീലക്ഷ്‌മി ആശയവിനിമയം നടത്തിയിരുന്നു. ഫെബ്രുവരി 23-ന് സുനി അറസ്‌റ്റിലായ ശേഷവും ഇവര്‍ ഫോണില്‍ വിളിച്ചതായി കോടതി കണ്ടെത്തി. സുനിയുമായി അടുത്തബന്ധമുണ്ടെന്നു Read More…
‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് ’ അത് എന്താണെന്ന് ചോദിക്കരുത്’; നടിയെ ആക്രമിച്ച ദിവസം പൾസര്‍ സുനി വിളിച്ചതായി ശ്രീലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച ദിവസം ഒന്നാം പ്രതി പള്‍സര്‍ സുനിയെ നിരന്തരം വിളിച്ച ശ്രീലക്ഷ്മിയെക്കുറിച്ച് അന്വേഷിച്ചുവെന്ന് പ്രോസിക്യൂഷൻ. മൊഴിയും രേഖപ്പെടുത്തി. പ്രസക്തിയില്ലാത്തതിനാൽ സാക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും വിശദീകരണം. ശ്രീലക്ഷ്മി സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോയാണ് പൊലീസ് സമർപ്പിച്ചത്. നടിയെ ആക്രമിച്ച ദിവസം സുനി ആലുവയിൽ നിന്ന് വിളിച്ചു. ‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു, അത് എന്താണെന്ന് ചോദിക്കരുതെന്നും പറഞ്ഞു. കോടതിയിലും അന്വേഷണസംഘം ഫോൺ സംഭാഷണം സമർപ്പിച്ചിരുന്നു. ശ്രീലക്ഷ്മിയെ കുറിച്ചുളള അന്വേഷണത്തില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിമര്‍ശിച്ചിരുന്നു. Read More…
പൾസർ സുനിയെ വിളിച്ച ശ്രീലക്ഷ്മിയും മാഡവും ആര്? ഫോൺ വിവരങ്ങള്‍ കോടതിയിലെത്തിക്കാതെ അന്വേഷണസംഘം
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിൽ പരാമർശിക്കപ്പെട്ട ശ്രീലക്ഷ്മിയും, മാഡവുമടക്കം പലരെയും കുറിച്ചും വേണ്ടത്ര അന്വേഷണം നടത്താന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ പരാജയമാണ് ദിലീപടക്കമുള്ള നാല് പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചത് എന്ന് ഉത്തരവിൽ വ്യക്തം. പ്രോസിക്യൂഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചതായും വിധിന്യായത്തിലുണ്ട്. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ആരാഞ്ഞിട്ടുണ്ട്. നടൻ ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നതിന്‍റെ ഉത്തരം Read More…
എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം; പരിപാടി മാറ്റി
എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ നടന്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ വിവാദം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയത്. നോട്ടീസ് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നത്.









