Health

ദഹനവും ഉറക്കവും തമ്മില്‍ എന്താണ് ബന്ധം? കാര്യമുണ്ടെന്ന് വിദഗ്ധർ

നമ്മുടെ ആരോഗ്യത്തിന്റെ രണ്ട് വ്യത്യസ്ത വശങ്ങളായിട്ടാണ് ഉറക്കത്തെയും ദഹനത്തെയും സാധാരണയായി കണക്കാക്കാറുള്ളത്. എന്നാൽ ഇവ രണ്ടും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഉറക്ക രീതികളും ദഹനപ്രക്രിയയും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധത്തെ വിദഗ്ധർ ‘ഗട്ട്-സ്ലീപ്പ് ആക്സിസ്’ (Gut–Sleep Axis) എന്നാണ് വിശേഷിപ്പിക്കുന്നത്. ബിഡിആർ ഫാർമസ്യൂട്ടിക്കൽസിലെ ടെക്നിക്കൽ ഡയറക്ടർ ഡോ. അരവിന്ദ് ബഡിഗർ പറയുന്നത് പ്രകാരം, ഉറക്കത്തിന്റെ ഗുണനിലവാരവും കുടലിന്റെ ആരോഗ്യവും നിരന്തരം പരസ്പരം സ്വാധീനിക്കുന്നുണ്ട്. ഉറക്കശീലങ്ങൾ ദഹനത്തെ ബാധിക്കുമ്പോൾ, ദഹനപ്രശ്നങ്ങൾ തിരിച്ച് ഉറക്കത്തെയും തടസ്സപ്പെടുത്തുന്നു. Read More…

Health

എബിസി ജ്യൂസ് vs ഗ്രീൻ ജ്യൂസ്: വയറിന്റെ ആരോഗ്യത്തിന് ഏതാണ് കൂടുതൽ ഉത്തമം?

വേനൽക്കാലത്ത് ആരോഗ്യസംരക്ഷണത്തിനായി ജ്യൂസുകൾ കുടിക്കുന്നത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇതിൽ തന്നെ ചുവപ്പ് നിറത്തിലുള്ള എബിസി (ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ്) ജ്യൂസും, പച്ചനിറത്തിലുള്ള ഗ്രീൻ ജ്യൂസും തമ്മിൽ കുടലിലെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏതാണ് മികച്ചതെന്ന ചർച്ച സജീവമാണ്. നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന ഗ്യാസ് ട്രബിൾ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ഈ രണ്ട് ജ്യൂസുകളെയും ആളുകൾ കാണുന്നുണ്ടെങ്കിലും ഇവയുടെ ഗുണങ്ങൾ വ്യത്യസ്തമാണ്. ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ അടങ്ങിയ എബിസി ജ്യൂസ് കുടലിന്റെ ആരോഗ്യത്തിന് വലിയ Read More…

Health

കാപ്പി കുടിച്ചാലുടൻ ടോയ്‌ലറ്റിലേക്ക് ഓടേണ്ടി വരുന്നുണ്ടോ? പിന്നിലെ രഹസ്യം ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് പറയുന്നു

കാപ്പി കുടിച്ചയുടൻ പലർക്കും ടോയ്ലറ്റിലേക്ക് ഓടേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എയിംസ് , ഹാർവാർഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം ലഭിച്ച ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. സൗരഭ് സേത്തി ഇതിന്റെ പിന്നിലെ ശാസ്ത്രീയ വശം വ്യക്തമാക്കുന്നു. ഇത് കേവലം യാദൃശ്ചികമല്ല, മറിച്ച് നമ്മുടെ ശരീരം നൽകുന്ന കൃത്യമായ പ്രതികരണമാണ്. കാപ്പി കുടിക്കുമ്പോൾ നമ്മുടെ ദഹനവ്യവസ്ഥയിൽ ‘ഗാസ്ട്രോകോളിക് റിഫ്ലക്സ്’ എന്ന സ്വാഭാവിക പ്രവർത്തനം നടക്കുന്നു. വയറ്റിലേക്ക് എന്തെങ്കിലും എത്തുമ്പോൾ, വൻകുടലിനോട് ചലിക്കാൻ നിർദ്ദേശിക്കുന്ന ശരീരത്തിന്റെ ഒരു സിഗ്നലാണിത്. Read More…

Health

ഭക്ഷണം കഴിഞ്ഞാലുടൻ ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കണം

നിറങ്ങളുടെ ഉത്സവമായ ഹോളി കേവലം വർണ്ണങ്ങളുടേത് മാത്രമല്ല, രുചികരമായ ഭക്ഷണങ്ങളുടേത് കൂടിയാണ്. ഖോയയും അണ്ടിപ്പരിപ്പും നിറച്ച ഗുജിയകൾ, മത്രി, മൽപുവ, തണ്ടായ് എന്നിങ്ങനെ വിഭവസമൃദ്ധമായ വിരുന്നുകൾ പലപ്പോഴും അമിതാഹാരത്തിലേക്ക് നയിക്കാറുണ്ട്. ആഹാരം കഴിഞ്ഞാലുടൻ കണ്ണ് തളരുകയും ശരീരം തളർച്ചയിലേക്ക് വീഴുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് ഒരു ഉറക്കം അനിവാര്യമാണെന്ന് തോന്നാം. എന്നാൽ ആ പ്രലോഭനത്തിന് വഴങ്ങണോ? ഭക്ഷണം കഴിഞ്ഞാലുടൻ ഉറങ്ങുന്നത് സുഖകരമായി തോന്നാമെങ്കിലും, ഇത് ദഹനപ്രശ്നങ്ങൾ, അസിഡിറ്റി , മന്ദത എന്നിവയ്ക്ക് കാരണമാകും. അമിതഭക്ഷണത്തിന് ശേഷം Read More…

Healthy Food

നാരുകളടങ്ങിയ ഭക്ഷണം ; എന്താണ് ഈ നാരുകള്‍ ? എന്തിനു കഴിക്കണം

നാരുകളടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളെക്കുറിച്ച് ധാരാളം കേള്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഈ നാരുകളെന്നും എന്താണ് അവയ്ക്ക് ഇത്ര പ്രാധാന്യമെന്നും ചിന്തിച്ചിട്ടുണ്ടോ? എല്ലാ സസ്യങ്ങളിലും അവയുടെ ഫലങ്ങളിലും പല അളവുകളില്‍ നാരുകള്‍ അഥവാ ബൈഫര്‍ ഉണ്ടാവും. സെല്ലുലോസ്, പെറ്റിംഗ്‌സ്, ഗംസ് എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് നാരുകള്‍. ഇവയാണ് ചെടികളുടെയും ഫലങ്ങളുടെയും കോശഭിത്തികള്‍ തീര്‍ക്കുന്നത്. നാരുകള്‍ ദഹിക്കപ്പെടുന്ന വസ്തുക്കളല്ലെങ്കിലും ശരീരത്തിന്റെ ഭക്ഷണചക്രത്തില്‍ നിരവധി പ്രാധാന്യമേറിയ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. നാരുകളുടെ രോഗപ്രതിരോധശേഷി നാരുകളടങ്ങിയ ഭക്ഷണത്തെക്കുറിച്ച് ക്രിസ്തുവിന്റെ കാലഘട്ടത്തില്‍തന്നെ അറിവുണ്ടായിരുന്നുവെങ്കിലും ഇതിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചും ദഹനപ്രക്രിയയിലെ Read More…

Health

ചൂടുകാലത്തെ ദഹനപ്രശ്നങ്ങള്‍; വെറും വയറ്റില്‍ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ പരിഹാരമുണ്ട്

ചൂടു കാലാവസ്ഥയില്‍ വളരെ സാധാരണമായ ഒന്നാണ് ദഹനപ്രശ്നങ്ങള്‍. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും. മിക്ക ആളുകളേയും കുഴപ്പത്തിലാക്കുന്ന ഒരു പ്രശ്നമാണ് ദഹനപ്രശ്നം. അനാരോഗ്യമായ ഭക്ഷണശീലങ്ങളാണ് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാറുള്ള കാര്യമാണ്. ഇതിന് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. രാവിലെ വെറും വയറ്റില്‍ ചില പാനീയങ്ങള്‍ കുടിച്ചാല്‍ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും. ഇതേക്കുറിച്ച് അറിയാം….. * ആപ്പിള്‍ സിഡര്‍ വിനഗര്‍ – അല്‍പം പുളിയുള്ള, ആരോഗ്യമേകുന്ന Read More…