മിക്ക സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് ക്രമമല്ലാത്ത ആര്‍ത്തവം. സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ആര്‍ത്തവത്തെ മോശമായി ബാധിക്കാം. ക്രമമല്ലാത്ത ആര്‍ത്തവം സ്ത്രീകളെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ ക്രമമല്ലാത്ത ആര്‍ത്തവത്തെ ക്രമീകരിയ്ക്കാന്‍ സാധിയ്ക്കും…. * വൈറ്റമിന്‍ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ – ഹോര്‍മോണ്‍ ഉത്പാദനത്തിനും അയണ്‍ ആഗിരണത്തിനും വൈറ്റമിന്‍ സിയുടെ പങ്ക് വലുതാണ്. അത് ആര്‍ത്തവചക്രത്തെ ക്രമപ്പെടുത്താന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട് പോലുള്ള സിട്രസ് പഴങ്ങളും സ്‌ട്രോബറി, പപ്പായ, Read More…
Tag: diet
ഈ ഭക്ഷണങ്ങൾ തലവേദനയ്ക്ക് കാരണമായേക്കാം; ഒഴിവാക്കുക
മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലവേദന. മൈഗ്രേന്‍, സമ്മര്‍ദ്ദം, ജോലി തിരക്കുകള്‍, മറ്റ് അസുഖങ്ങള്‍ കൊണ്ടൊക്കെ തലവേദന നമ്മളെ കുഴപ്പത്തിലാക്കാം. കാലാവസ്ഥ വ്യതിയാനം, കടുത്ത മണം, പെര്‍ഫ്യൂമുകള്‍, കടുത്ത വെളിച്ചം, ആര്‍ത്തവമൊക്കെ തലവേദനയ്ക്ക് കാരണമാകാറുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പലപ്പോഴും ഈ കാര്യങ്ങള്‍ ഒന്നും നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറില്ല. പക്ഷെ കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും. തലവേദന ഉണ്ടാകാതിരിക്കാന്‍ താഴെ പറയുന്ന ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം…. * തൈര് – തൈര് അധികം കഴിക്കുന്നതും തലവേദന Read More…
ഒരു മാസം 8മുതല്‍ 10കിലോവരെ ശരീരഭാരം കുറയ്ക്കാം! ‘ഓട്‌സെംപിക്’ ഡയറ്റ്’ പുതിയ ട്രെൻഡ്
തടി കുറയ്ക്കാനുള്ള മാര്‍ഗമായി ഓട്സ് ദോശയായും പുട്ടായും കഴിക്കാറുണ്ട്. എന്നാല്‍ പുളിച്ച ഓട്സ് കഴിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘ഓട്സെംപിക്’ എന്നാണ് ഈ പുതിയ സോഷ്യല്‍ മീഡിയ ഓട്സ് ട്രെന്‍ഡ് അറിയപ്പെടുന്നത്. ഇത് ഭാരം കുറയ്ക്കാനായി സഹായിക്കുന്നതായി നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് തയ്യാറാക്കാനായി ഒരു പിടി പ്ലെയിന്‍ റോള്‍ഡ് ഓട്സ് നാരാങ്ങാനീരും വെള്ളവും ചേര്‍ത്ത് ബ്ലെന്‍ഡറിലിട്ട് അടിച്ചെടുക്കുക. ഇത് എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുന്നത് പ്രതിമാസം 8- 10 കിലോ വരെ ശരീരഭാരം കുറയ്ക്കാനായി Read More…
മരുന്നും വ്യായാമവും ഇല്ലാതെയു അമിതവണ്ണം നിയന്ത്രിക്കാം, ഇതൊന്ന് പരീക്ഷിക്കൂ…
മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ഇന്ന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടുന്നതും Read More…
പട്ടിണി കിടന്നില്ല, ജിമ്മില്‍ പോയില്ല; ബോളിവുഡ് താരം 11 കിലോ ഭാരം കുറച്ചതിന് പിന്നിലെ രഹസ്യം ഇതാ
ശരീരം ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പപണിയല്ല. ജിമ്മില്‍ പോകുന്നവരും ,ഭക്ഷണം നിയന്ത്രിക്കുന്നവരുമാണ് അധികവും. എന്നാല്‍ ജിമ്മില്‍ പോകാതെ തന്നെ താന്‍ 11 കിലോ കുറച്ചുവെന്നാണ് ബോളിവുഡ് അഭിനേത്രിയും മോഡലുമായ ഹിമാന്‍ഷി ഖുരാന പറയുന്നത്. മെലിയണം എന്നത് ട്രെന്‍ഡായി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് ആരോഗ്യകരമായ ഡയറ്റുകളും പലരും ഫോളോ ചെയ്യാറുണ്ട്. മനസ്സിനെ വരുതിയില്‍ നിര്‍ത്തുകയെന്നതാണ് പ്രധാനമെന്നും ഹിമാന്‍ഷി പറയുന്നു. സ്ത്രീകള്‍ക്ക് പല സമ്മര്‍ദ്ദവും ഉണ്ടാകുന്നു അത് പിന്നീട് പിസിഒഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ആരോഗ്യത്തിനെ അത് മോശമായി ബാധിക്കും. Read More…
ഭക്ഷണവും ലൈഫും ഒരുപോലെ കളര്‍ഫുള്‍: ആരോഗ്യസംരക്ഷണതിന് ‘റെയിന്‍ബോ ഡയറ്റ് ‘
ഒരു മാറ്റം ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാല്‍ ഇനി നമ്മുടെ ഭക്ഷണവും കളറാക്കിയാലോ? അതിനൊരു വഴിയുണ്ട്. അതേ റെയിന്‍ബോ ഡയറ്റ്. പോഷകം നിറഞ്ഞ പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഈ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. ഒരോ നിറവും ശരീരത്തിന് ആവശ്യമായ പല ധാതുക്കളെയും ആന്റി ഓക്സിഡന്റുകളെയും സൂചിപ്പിക്കുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണം ഹൃദ്രോഹത്തിന് ഗുണം ചെയ്യും. കാരണം അതില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീനാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ബ്ലൂബെറി , വഴുതനങ്ങ തുടങ്ങിയവ അന്തോസയാനിനുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ബുദ്ധിവികാസത്തിന് നല്ലതാണ്. ആന്റി Read More…
ശരീരഭാരം കുറയ്ക്കാന്‍ ‘ഗ്രീന്‍ പീസ്’; എങ്ങനെ എന്നറിയേണ്ടേ?
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ആഹാരക്രമത്തില്‍ ഗ്രീന്‍പീസും ഉള്‍പ്പെടുത്താം. കാരണം, വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് ‘ഗ്രീന്‍ പീസ്’ എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനാണ് പലപ്പോഴും ഡയറ്റിലുള്ളവര്‍ പോലും മാംസാഹാരത്തെ ആശ്രയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാംസാഹാരത്തെ ആശ്രയിക്കുന്നത് പോലെ തന്നെ ആശ്രയിക്കാവുന്ന ഒന്നാണ് ‘ഗ്രീന്‍ പീസ്’. 100 ഗ്രാം പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്റെ Read More…
നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്തണോ? ഈ ഭക്ഷണങ്ങള്‍ അല്‍പം സമയമെടുത്ത് കഴിക്കുക
നിങ്ങള്‍ക്ക് നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്തണോ? സസ്യാഹാരം ആളുകളുടെ ജൈവിക പ്രായം കുറയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.21 ജോഡി ആളുകളില്‍, ഓരോ ജോഡിയിലും ഒരാള്‍ വീതം 8 ആഴ്ച സസ്യാഹാരം മാത്രം കഴിച്ചഷേം അവരുടെ ഡിഎന്‍എയില്‍ വാര്‍ദ്ധ്യക്യത്തിന്റെ അടയാളമായ മെഥൈലേഷന്റെ അളവ് കുറഞ്ഞതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്രഭാതഭക്ഷണം സാവധാനം കഴിക്കുക പ്രഭാത ഭക്ഷണം അല്‍പം സമയമെടുത്ത് കഴിക്കാന്‍ ശ്രമിച്ചുനോക്കു, ഇത് നിങ്ങളുടെ ശരീരത്തിലെത്തുന്ന ആഹാരം നന്നായി ദഹിപ്പിക്കാന്‍ സഹായിക്കുമെന്ന് ഡയറ്റീഷ്യന്‍ ലോറ ക്ലാര്‍ക്ക് പറയുന്നു.സമയമെടുത്ത് ആഹാരം ഇരുന്ന് കഴിക്കുന്നതിലൂടെ Read More…
കൂടുതല്‍ കാലം ജീവിക്കണോ? നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഈ ശീലങ്ങള്‍ ഒഴിവാക്കുക
ചിട്ടയായ ആഹാരക്രമവും ജീവിതരീതിയും ശീലിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ കുറവാണ്. സോഡ, മധുരം കൂടിയ അളവിലുള്ള ജ്യൂസുകള്‍ എന്നിവ സ്ഥിരമായി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ട ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… മദ്യപാനം – ചെറുതായി മദ്യപിക്കുന്നത് ആര്‍ക്കും അത്ര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ അതില്‍ കൂടുതലായാല്‍ പ്രശ്നമാകും. Read More…