ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ അനേകം തവണ കപ്പടിച്ചിട്ടുള്ള നായകനാണ് എംഎസ് ധോണി. എംഎസ് ധോണി 15 വര്‍ഷത്തിനിടെ 235 മത്സരങ്ങളില്‍ സിഎസ്‌കെയെ നയിച്ചു, അതില്‍ 142 മത്സരങ്ങളില്‍ വിജയിക്കുകയും 90 തോല്‍ക്കുകയും ചെയ്തു. ധോണിയുടെ നായകമികവും കൗശലവും കൂള്‍ മൈന്‍ഡ്‌സെറ്റും ക്രിക്കറ്റ് ലോകത്ത് പ്രശസ്തമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ധോണി കൂളായിരുന്നോ? അല്ലെന്നാണ് കഴിഞ്ഞ രണ്ടു സീസണുകളിലും കണ്ടത് . താരങ്ങളോട് ദേഷ്യപ്പെടുന്ന അദ്ദേഹത്തിന്റെ മറുവശമാണ് ആരാധകര്‍ക്ക് കാണാനായത്.സിഎസ്‌കെയിലെ ധോണിയുടെ മുന്‍ സഹതാരം എസ് ബദരീനാഥ് ഇന്‍സൈഡ്സ്പോര്‍ട്ടിന് നല്‍കിയ പ്രത്യേക Read More…
Tag: Dhoni
ബൗണ്‍സര്‍ മഹി 100 മീറ്റര്‍ സിക്‌സറിന് വിട്ടു; എന്നിട്ട് എന്റെ അരികിലേക്ക് വന്നു പറഞ്ഞു…!
ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) നിരയിലെ അവിഭാജ്യ ഘടകമാണ് തുഷാര്‍ ദേശ്പാണ്ഡെ. 2022-ല്‍ ടീമില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നില്ല. 2023 മുതല്‍, കാര്യങ്ങള്‍ മാറ്റിമറിക്കാനും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. 2024ല്‍ 17 വിക്കറ്റുമായി മടങ്ങിയ ദേശ്പാണ്ഡെ ഇടയ്ക്കിടെ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടി. അടുത്തിടെ സിംബാബ്വെ പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 29-കാരന്‍, സിഎസ്‌കെയില്‍ ചേര്‍ന്നപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനായ ധോണി നല്‍കിയ പിന്തുണ അനുസ്മരിച്ചു. Read More…
നീ പേടിക്കേണ്ട… നിനക്ക് ഒന്നും പറ്റാന്‍ ഞാന്‍ അനുവദിക്കില്ല ; കാലില്‍വീണ ആരാധകനോട് ധോണി
അടുത്തിടെ സമാപിച്ച ഐപിഎല്‍ 2024 സീസണില്‍ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ കാണാന്‍ കാണികള്‍ ഒരു സ്റ്റേഡിയത്തിലെ സുരക്ഷ ലംഘിച്ച് പിച്ചിലേക്ക് അതിക്രമിച്ച് കയറിയതിന്റെ നിരവധി സംഭവങ്ങളുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് അത്തരത്തിലുള്ള ഒരു സംഭവമുണ്ടായത്, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയെ കാണാന്‍ ഒരു സിഎസ്‌കെ ആരാധകന്‍ എത്തി. മെയ് 10 ന് മൂന്നാം അമ്പയര്‍ ധോണിക്കെതിരായ എല്‍ബിഡബ്ല്യു തീരുമാനം റദ്ദാക്കിയതാണ് സംഭവം. ഈ സമയത്ത് Read More…
എന്തുകൊണ്ടാണ് മഹേന്ദ്രസിംഗ് ധോണി വൈകി ക്രീസിലെത്തുന്നത് ; ഇതാണ് കാരണമെന്ന് പരിശീലകന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് മുന്‍ നായകന്‍ എംഎസ് ധോണി നടത്തുന്നത്. അതുകൊണ്ടു തന്നെ ധോണിക്ക് മതിയായ സമയം ബാറ്റ് ചെയ്യാന്‍ കിട്ടുന്നില്ലെന്നും അദ്ദേഹത്തെ നേരത്തേ ഇറക്കണമെന്നും ആഗ്രഹിക്കുന്ന അനേകം ആരാധകരുണ്ട്. എന്നാല്‍ എംഎസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ത്തുന്നതിന് പകരം അവസാന മൂന്ന് ഓവറുകളില്‍ നിലയുറപ്പിച്ചതിന്റെ കാരണം ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് വെളിപ്പെടുത്തി. ‘ഇത് പ്രചോദനകരമാണ്, ഈ സീസണില്‍, നെറ്റ്‌സില്‍ Read More…
സ്റ്റംപിന് പുറകില്‍ ഒന്നാന്തരം ഫുള്‍ലെംഗ്ത്ത് ഡൈവിംഗ് ക്യാച്ച് ; ധോണിക്ക് പ്രായം വെറും നമ്പര്‍മാത്രം-വിഡിയോ
ഐപിഎല്ലില്‍ ഒപ്പം തുടങ്ങിയ പല കളിക്കാരും വിരമിച്ചെങ്കിലൂം എംഎസ് ധോണിക്ക് വയസ്സ് പ്രശ്‌നമല്ല. വിക്കറ്റ്കീപ്പിംഗിലും ബാറ്റിംഗിലും താരം നടത്തുന്ന പ്രകടനം കണ്ടാല്‍ വയസ്സ് വെറും നമ്പര്‍ മാത്രമാണെന്ന് ആരും പറയും. 42 വയസ്സായ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡാരില്‍മിച്ചലിന്റെ പന്തില്‍ വിജയ് ശങ്കറെ പുറത്താക്കാന്‍ താരം എടുത്ത ക്യാച്ച് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. സിഎസ്‌കെയുടെ ഡാരില്‍ മിച്ചല്‍ മിച്ചല്‍ ഓഫ് സ്റ്റമ്പിന് ചുറ്റും ഒരു ഫുള്‍ ഡെലിവറി വിജയ് ശങ്കറിന് അയച്ചു. ശങ്കര്‍ ഒരു Read More…
ധോണിയെ കാത്തിരിക്കുന്നത് വന്‍ റെക്കോഡുകള്‍ ; 180 റണ്‍സ് കൂടി നേടിയാല്‍ റെയ്‌നയെ പിന്നിലാക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായകന്‍ മറ്റാരുമല്ല. 2024 ല്‍ കിരീടം നേടാനായാല്‍ ഐപിഎല്ലില്‍ ആറു കിരീടം നേടിയ നായകനെന്ന പുതിയ റെക്കോഡാകും ധോണിയെ തേടിവരിക. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രോഹിത്ശര്‍മ്മയ്‌ക്കൊപ്പം ഒന്നാമത് നില്‍ക്കുകയാണ് ധോണി. ഐപിഎല്‍ 2024 ല്‍ ധോണിയെ കാത്ത് അനേകം റെക്കോഡുകളാണ് തകരാന്‍ നില്‍ക്കുന്നത്. 2008 ലെ ആദ്യ ഐപിഎല്ലില്‍ ഏറ്റവും വിലയേറിയ താരമായിരുന്ന ധോണി 180 റണ്‍സ് കൂടി എടുക്കാനായാല്‍ സിഎസ്‌കെയ്ക്ക് Read More…
ധോണിയോ രോഹിത് ശര്‍മ്മയോ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍? ആര്‍ അശ്വിന്‍ പറയുന്നു
ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കലാശക്കളിയില്‍ കളി കൈവിട്ടില്ലായിരുന്നെങ്കില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ നായകന്മാരില്‍ കപിലിനും ധോണിക്കുമൊപ്പം രോഹിത് ശര്‍മ്മയും ഉയര്‍ന്നേനെ. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും കൊണ്ട് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നിട്ടും 10 കളിക്ക് ശേഷം ഫൈനലില്‍ പതിനൊന്നാമത്തെ കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് കീഴടങ്ങിയതോടെ രോഹിതിനും നിര്‍ഭാഗ്യം വന്നു ഭവിച്ചു. എന്നാല്‍ രണ്ടുലോകകപ്പുകള്‍ ഉയര്‍ത്തിയ ധോണിയാണോ ഇന്ത്യയെ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിപ്പിച്ച് മുന്നില്‍ നിന്നും നയിച്ച രോഹിത് ശര്‍മ്മയാണോ മികച്ച ക്യാപ്റ്റന്‍ എന്ന സംവാദത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ Read More…
ധോണി – സഞ്ജു കൂടിക്കാഴ്ച? മലയാളിതാരം അടുത്ത സീസണില്‍ ചെന്നൈയിലോ?
രാജസ്ഥാന്‍ റോയല്‍സിനെ രണ്ടു തവണ പ്‌ളേഓഫില്‍ എത്തിച്ച മലയാളിതാരം സഞ്ജുസാംസണ്‍ ഐപിഎല്ലില്‍ അഞ്ചു തവണ കിരീടം നേടിയ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ എത്തുമോ? സഞ്ജുസാംസണ്‍ മഹേന്ദ്രസിംഗ് ധോണി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അഭ്യുഹം. ലോകകപ്പ് ടീമില്‍ ഇടം നേടാതെ പോയ സഞ്ജു സാംസണെ പിന്നീട് കാണുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്ന നിലയിലാണ്. എന്നാല്‍ ലോകകപ്പിന് എത്തിയിരിക്കുന്ന തന്റെ ക്ലബ്ബിലെ കളിക്കാരെ കാണാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ എത്തിയിരുന്നു. ഈ കൂട്ടത്തിലാണ് ധോണിയെയും Read More…
വനിതാടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീതിന്റെ ഈ നേട്ടം ടി20 ലോകകപ്പ് നേടിയ ധോണിക്കുമില്ല, കോഹ്ലിക്കുമില്ല
ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം കുറിച്ച ഇന്ത്യന്‍ വനിതാടീം നേടിയത് കായിക ലോകത്തെ ഒരു നാഴികക്കല്ലായിരുന്നു. പുരുഷ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏതെങ്കിലും ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണം നേടുന്ന ടീം എന്ന ഖ്യാതിയാണ് നേടിയത്. ഇതിനൊപ്പം ടീമിന്റെ നായിക ഹര്‍മ്മന്‍പ്രീത് കൗറും കരിയറിലെ മറ്റൊരു നേട്ടം കൊയ്തു. ടി20 മത്സരങ്ങളില്‍ നായികയായി ഹര്‍മ്മന്‍പ്രീത് സെഞ്ച്വറി കുറിച്ചു. 100 ടി20 കളില്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍മന്‍പ്രീത് Read More…