ന്യൂഡൽഹി: കർണാടകയിലെ ധർമസ്ഥലയിൽ പതിനേഴുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സി.ബി.ഐയുടെ അന്വേഷണസംഘത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സി.ബി.ഐയുടേത് വളരെ മോശവും സ്വതന്ത്രമല്ലാത്തതുമായ അന്വേഷണമാണെന്ന് കുറ്റപ്പെടുത്തിയ കോടതി, കേസ് സംസ്ഥാന പോലീസിന് കൈമാറിയേക്കുമെന്നും സൂചന നൽകി. ഇതിലും ഭേദം കേസ് കർണാടക പോലീസ് അന്വേഷിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2012-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ സമഗ്രമായ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ സർക്കാരിന് അനുമതി നൽകിയേക്കുമെന്നും അറിയിച്ച Read More…
Tag: Dharmasthala case
ധർമസ്ഥല കേസ്: ‘തലയോട്ടി നൽകിയത് തിമ്മരോടി; എടുത്തത് റബ്ബർ തോട്ടത്തിൽ നിന്ന്’: നിർണായക വെളിപ്പെടുത്തൽ
ധർമസ്ഥല കേസിൽ നിര്‍ണായക വെളിപ്പെടുത്തല്‍. ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മരോടിക്കെതിരെ കേസിലെ നിർണായക സാക്ഷിയായ ചിന്നയ്യയാണ് മൊഴി നല്‍കിയത്. തലയോട്ടി നൽകിയത് തിമ്മരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തിമ്മരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു തലയോട്ടി എടുത്തതെന്നും ചിന്നയ്യ വെളിപ്പെടുത്തി. റബ്ബർ തോട്ടത്തിലെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കുമെന്നാണ് അറിയുന്നത്. തെളിവുകളെല്ലാം ശേഖരിച്ച ശേഷം, ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മഹേഷ് ഷെട്ടി തിമ്മരോടിക്ക് നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ Read More…


