വലിയ ബഹളങ്ങളോ വാര്‍ത്തസൃഷ്ടിക്കലുകളോ ഇല്ലാതെ തമിഴ്‌നടന്‍ ധനുഷ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭവും പൂര്‍ത്തിയാക്കി. നടന്‍ സംവിധാനം ചെയ്യുന്ന ‘ഡി50’ എന്ന സിനിമയുടെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കി. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെയാണ്. വടക്കന്‍ ചെന്നൈയെ കേന്ദ്രീകരിച്ച് പ്രതികാരം വിഷയമാകുന്ന ഒരു ഗ്യാംഗ്‌സ്റ്റര്‍ സിനിമയാണ് ഇതെന്നാണ് സൂചനകള്‍. ഈ വര്‍ഷം ജൂലൈയിലാണ് ധനുഷ് സിനിമയുടെ ചിത്രീകരണവും സംവിധാനവും ആരംഭിച്ചത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി താരം സാമൂഹ്യമാധ്യങ്ങളിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് സിനിമയിലെ അഭിനേതാക്കള്‍ക്കും അനുയായികള്‍ക്കും താരം Read More…
Tag: Dhanush
സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; തമിഴിലെ ഈ സൂപ്പര്‍താരം നായകനാകും
ഇന്ത്യന്‍ സിനിമയില്‍ ഇത് ബയോപിക്കിന്റെ കാലമാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്റെ സിനിമ അടുത്തിടെയാണ് തമിഴില്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ലോകത്തുടനീളം ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലത ശ്രീനിവാസനാണ് എക്‌സിലൂടെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2024 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകനായെത്തും. ഇസൈജ്ഞാനി എന്ന് തമിഴ്മക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇളയരാജയുടെ ജീവിതം പറയുന്ന സിനിമ 2025 ല്‍ റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ധനുഷ് Read More…
അതിന് ശേഷം നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷ് വിസമ്മതിച്ചു; പിന്നീടൊരിക്കലും അഭിനയിച്ചില്ല…!
തെന്നിന്ത്യയില്‍ താരറാണിയാണ് നയന്‍ താര. ധനുഷാകട്ടെ നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും. ഇന്ത്യയിലെ ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് ഇന്ത്യയില്‍ ഉടനീളം ആരാധകരെ സൃഷ്ടിച്ചവരാണ്. എന്നാല്‍ ഇരുവരും ആദ്യ സിനിമയില്‍ ഒന്നിച്ചപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടിയായിരുന്നത്രേ. യാര്‍ഡി നീ മോഹിനി എന്ന ചിത്രത്തിലായിരുന്നു നയന്‍താരയ്ക്കൊപ്പം ധനുഷ് അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ നയന്‍സിനെ നായികയാക്കിയപ്പോള്‍ സിനിമയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയ ആളാണ് ധനുഷ്. നയന്‍താരയ്ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടി തോന്നിയതിന് കാരണം Read More…
ധനുഷിന്റെ നായിക, അടുത്തത് രജനീയുടെ സിനിമ ; ദുഷാരാവിജയന്റെ സമയം തെളിയുന്നു
സര്‍പ്പട്ടൈ പരമ്പര കണ്ടവരൊന്നും എളുപ്പം മറക്കാനിടയില്ലാത്ത പേരാണ് ദുഷാരാ വിജയനെന്നത്. സിനിമയില്‍ ആര്യയുടെ നായികയായി എത്തിയ സുന്ദരി ഒട്ടും ഗ്‌ളാമറില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. അസാധാരണമായ അഭിനയമികവ് കാഴ്ചവെച്ച നടി ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരം രജനീകാന്തിനും മുന്‍ മരുമകന്‍ ധനുഷിനും ഒപ്പമാണ്. താരത്തിന്റെ അടുത്ത രണ്ടു സിനിമകള്‍ ഇവര്‍ക്കൊപ്പമാണ്. തമിഴ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ ജയ്ഭീം സംവിധായകന്‍ ടി.ജി. ജ്ഞാനവേലിന്റെ ചിത്രത്തില്‍ ദുഷാരാ വിജയനും ഉണ്ടാകുമെന്ന് സിനിമയുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ട ആദ്യ Read More…
ചതിച്ചെന്ന് ആരോപണം; ധനുഷും വിശാലും ഉള്‍പ്പെടെ നാലു യുവതാരങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ ചുവപ്പുകാര്‍ഡ്
നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തമിഴിലെ നാലു യുവതാരങ്ങള്‍ക്ക് നോട്ടീസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘടന. ധനുഷ്, സിലംബരസന്‍, വിശാല്‍, അഥര്‍വ എന്നിവര്‍ക്കാണ് ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയത്. ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് ബോഡിയാണ് ഈ തീരുമാനമെടുത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് സിനിമാ ലോകത്തെയാകെ ഞെട്ടിച്ച വാര്‍ത്തയാണ് ഇത്. 60 ദിവസം കമ്മിറ്റ് ചെയ്ത തന്റെ സിനിമയില്‍ 27 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്നാണ് സിമ്പുവിനെതിരേ ഉയര്‍ന്നിരിക്കുന്ന പരാതി. നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പനാണ് Read More…