Movie News

മാരി സെല്‍വരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു ; സിനിമയുടെ പ്രഖ്യാപനം കര്‍ണന്റെ നാലാം വര്‍ഷത്തില്‍

കര്‍ണ്ണന്റെ വന്‍ വിജയത്തിന് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ് ധനുഷുമായി വീണ്ടും ഒന്നിക്കുന്നു. നിരൂപക പ്രശംസ നേടിയ കര്‍ണന്‍ എന്ന ചിത്രത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രഖ്യാപനം. താല്‍ക്കാലികമായി ഡി56 എന്ന് പേരിട്ടിരിക്കുന്ന സിനിമ ‘വേരുകള്‍ ഒരു മഹത്തായ യുദ്ധം ആരംഭിക്കുന്നു’ എന്ന ശക്തമായ ടാഗ്ലൈനോടെയാണ് വന്നിരിക്കുന്നത്. കര്‍ണന്‍ മുതല്‍ തങ്ങളുടെ അടുത്ത പ്രോജക്റ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ ആവേശം ജ്വലിപ്പിച്ചുകൊണ്ട് ഇരുവരും ഒരു പ്രത്യേക ലുക്ക് പോസ്റ്ററും ഒരുമിച്ചുള്ള ഫോട്ടോയും വെളിപ്പെടുത്താന്‍ സോഷ്യല്‍ Read More…

Hollywood

താരസുന്ദരി സിഡ്നി സ്വീനിക്ക് ധനുഷ് നായകനാകുന്നു ; ഹോളിവുഡിലേക്ക് ഇന്ത്യന്‍ താരം വീണ്ടും

തമിഴില്‍ സൗന്ദര്യയുമായി വേര്‍പിരിഞ്ഞതും നയന്‍താരയുമായുള്ള പ്രശ്‌നങ്ങളുമൊക്കെയായി ധനുഷിന്റെ പേരില്‍ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. എന്നിരുന്നാലും നടന്‍ ധനുഷിന് സിനിമയുടെ കാര്യത്തില്‍ നക്ഷത്രം ഉദിച്ചു തന്നെ നില്‍ക്കുകയാണ്. തമിഴിന് പുറമേ മറ്റുഭാഷകളിലും ബോളിവുഡിലുമെല്ലാം അവസരമുള്ള നടന് ഹോളിവുഡ് പ്രൊജക്ടുകളും കൃത്യമായ ഇടവേളകളിലുണ്ട്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിലൂടെ വരാന്‍ പോകുന്ന താരം ഹോളിവുഡ് സെന്‍സേഷന്‍ സിഡ്നി സ്വീനിക്കൊപ്പം ഒരു പുതിയ സിനിമയില്‍ താരം പ്രത്യക്ഷപ്പെടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാഷ്ടാഗ് സിനിമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് Read More…

Movie News

പ്രണയം പൂവിടാന്‍ സഹായിച്ചത് ആ നടന്‍ ; ധനുഷിന് നയന്‍സും വിഘ്‌നേഷും നന്ദി പറയുന്ന വീഡിയോ

‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ തന്റെ ഡോക്യുമെന്ററിയില്‍ ധനുഷിന്റെ സിനിമയായ നാനും റൗഡി താന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ നയന്‍താരയും ധനുഷും തമ്മിലുള്ള നിയമപോരാട്ടവും നയന്‍താര ധനുഷിനെഴുതിയ കത്തുമെല്ലാം വന്‍ ചര്‍ച്ചയായിരിക്കെ ഇരുവരും തമ്മിലുളള പിണക്കം തമിഴ്‌സിനിമയില്‍ മറ്റൊരു അദ്ധ്യായമായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ ധനുഷിന്റെയും നയന്‍സിന്റെയും പക്ഷം ചേര്‍ന്ന് നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍, നയന്‍താരയും വിഘ്‌നേഷും അവതരിപ്പിക്കുന്ന പങ്കാളികളായ ഒരു പഴയ അഭിമുഖം ഓണ്‍ലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ പ്രണയകഥയെ Read More…

Celebrity

ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു

മുംബൈ: നടൻ ധനുഷിനും ഐശ്വര്യ രജനീകാന്തിനും ചെന്നൈ കുടുംബ കോടതി ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടതിയുടെ വിധി. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്. മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.നവംബർ 21 ന് ധനുഷും ഐശ്വര്യയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2004-ൽ ചെന്നൈയിലാണ് ഇരുവരും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, വേർപിരിയാനുള്ള തീരുമാനം Read More…

Celebrity

അവിശ്വസനീയമായ ചിത്രം: ധനുഷും നയൻതാരയും ഒരുമിച്ച് ! വീഡിയോ

നയൻതാരയും ധനുഷും തമ്മിലുള്ള വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമലോകമാകെ ചർച്ചാവിഷയം. തന്റെ ഡോക്യുമെന്ററി സീരീസിൽ ‘നാനും റൗഡി താനി’ൽ നിന്നുള്ള ക്ലിപ്പുകൾ ഉപയോഗിക്കാൻ ധനുഷ് എൻഒസി നൽകാത്തതിനെ വിമർശിച്ച് നയൻതാര തുറന്ന കത്ത് പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്ന്, നിർമ്മാതാവ് ആകാശ് ഭാസ്കരന്റെ വിവാഹ ചടങ്ങിൽ ധനുഷിന് ഉണ്ടായിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും അതേ സമയം ചടങ്ങിൽ പങ്കെടുത്തു. നയൻതാരയുടെ സെക്യൂരിറ്റി ടീം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയില്‍ മനോഹരമായ പിങ്ക് സാരിയിൽ വിവാഹത്തിന് Read More…

Celebrity

എന്റെ അഭിനയം മോശമായെങ്കില്‍ ക്ഷമിക്കണം; നയന്‍സ് ധനുഷിനോട് ക്ഷമ പറയുന്ന പഴയ വീഡിയോ വൈറലാകുന്നു

നാനും റൗഡിതാന്‍ സിനിമയുടെ ക്ലിപ്പിംഗ് ബയോപിക് ഡോക്യുമെന്ററിക്കായി ഉപയോഗിച്ചിന്റെ പേരില്‍ നടന്‍ ധനുഷും നടി നയന്‍താരയും തമ്മിലുള്ള വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ കോളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രധാന വര്‍ത്തമാനം. നവംബര്‍ 18 ന് സ്ട്രീം ചെയ്തിട്ടുള്ള നെറ്റഫ്‌ളിക്‌സ്‌ഡോക്യു-ഡ്രാമ, ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ അധികൃതരോട് 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ നയന്‍സ് നടന് എഴുതിയ തുറന്ന കത്തും വൈറലായിരിക്കുകയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ച എന്ന രീതിയില്‍ നടി ധനുഷിനോട് ക്ഷമ ചോദിക്കുന്ന ഒരു പഴയ വീഡിയോ എടുത്തു കൊണ്ടുവന്നിരിക്കുകയാണ് Read More…

Movie News

നയന്‍താരയ്ക്ക് പിന്തുണയുമായി ധനുഷിന്റെ മുന്‍കാല സിനിമയിലെ മലയാളി നായികമാര്‍

തന്റെ വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഡോക്യുമെന്ററിയായ ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന ചിത്രത്തിനായി ‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിലെ സിനിമാ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി കോപ്പിറൈറ്റ് ചോദിച്ച നടന്‍ ധനുഷിന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എഴുതിയ തുറന്ന കത്താണ് ഇപ്പോള്‍ തമിഴ്‌സിനിമാ വേദിയിലെ സംഭാഷണ വിഷയം. സംഭവത്തില്‍ നയന്‍താരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളികളും ധനുഷിന്റെ മുന്‍ നായികമാരും ആയിരുന്ന പാര്‍വ്വതി തിരുവോത്തും അനുപമാ പരമേശ്വരനും നസ്രിയയും ഐശ്വര്യാലക്ഷ്മിയും ഗൗരി ജി കിഷനുമെല്ലാം. Read More…

Celebrity

നാനും റൗഡിതാന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചു; ധനുഷും നയന്‍താരയും തമ്മില്‍ ഫൈറ്റ്

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3 സെക്കന്‍ഡ് വിലയുള്ള ക്ലിപ്പിംഗുകള്‍ ഉപയോഗിച്ചതിന് വന്‍ തുക ധനുഷ് പകര്‍പ്പവകാശ കേസുമായി ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ധനുഷ് 10 കോടിയുടെ പകര്‍പ്പവകാശ കേസുമായിട്ടാണ് പോയത്. പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍, നയന്‍താര Read More…

Featured Movie News

രജനീകാന്തും മരുമകനും ഒന്നിക്കുമോ? ജയിലര്‍ 2 വില്‍ ധനുഷിനും വേഷം

വിജയ് യെ നായകനാക്കി ബീസ്റ്റ് പരാജയപ്പെട്ടെങ്കിലും ചരിത്രമെഴുതിയ ജയിലറുമായി നെല്‍സണ്‍ ദിലീപ്കുമാര്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ പേരെഴുതി ചേര്‍ത്തു. വന്‍ വിജയം നേടിയ ജയിലറിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുകയാണ നെല്‍സണ്‍. ഇന്ത്യഗ്ലിറ്റ്‌സ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രജനികാന്തിന്റെ ചിത്രത്തിലേക്ക് മുന്‍ മരുമകന്‍ ധനുഷിനെ കൊണ്ടുവരാന്‍ നെല്‍സണ്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിനായി ഒരു വേഷം തയ്യാറാക്കിയിട്ടുണ്ട്, ഇതിലേക്ക് രജനികാന്തിന്റെ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. രജനികാന്തും ധനുഷും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അതേസമയം Read More…