മഹാരാഷ്ട്രയിലെ ഠാണെ ജില്ലയിലുള്ള ഡോംബിവ്‌ലിയിൽ നിർമ്മിതി പൊളിച്ചുമാറ്റാൻ ബുൾഡോസർ എത്തിച്ചതിനെ തുടർന്ന് പ്രാദേശിക നിവാസികളും സ്ത്രീകളും പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ സംഘർഷത്തിൽ കലാശിച്ചു. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, സ്ഥലം ഒഴിപ്പിക്കുന്നതിനായി ബിൽഡർ ബുൾഡോസറുകളുമായി എത്തിയതോടെയാണ് ഭൂമി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചത്. ബുൾഡോസർ എത്തിച്ചതറിഞ്ഞ് ഉടൻ തന്നെ പ്രദേശവാസികൾ സ്ഥലത്തടിച്ചുകൂടുകയും പൊളിക്കൽ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയുമായിരുന്നു. കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാനായി നിരവധി സ്ത്രീകൾ ബുൾഡോസറിന് മുന്നിൽ നിലയുറപ്പിച്ചു. ഇതിനിടയിൽ ഒരു സ്ത്രീ ബുൾഡോസറിന്റെ യന്ത്രക്കൈയിൽ പിടിച്ച് മാറ്റാൻ Read More…

