മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അക്രമം അരങ്ങേറുന്നു. പ്രക്ഷോഭത്തിനെത്തിയ യുവാക്കൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ക്രൂരമായ അതിക്രമങ്ങളാണ് നടക്കുന്നത്. പോലീസുകാരല്ലാത്ത ചില ആളുകളാണ് ഈ അക്രമങ്ങൾ അഴിച്ചുവിടുന്നത്. പ്രതിഷേധത്തിനിടെ കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നു. പെൺകുട്ടിയെ മർദ്ദിക്കുന്ന സംഘത്തിലൊരാളുടെ കയ്യിൽ കാവിക്കൊടിയുമുണ്ടായിരുന്നു. ഇയാൾ ഉത്തർപ്രദേശ് എംഎൽഎ നന്ദ കിഷോർ ഗുജ്ജാറിനൊപ്പം നിൽക്കുന്ന ചിത്രം ഫാക്ട് Read More…

