അവസാന ഓവറിലെ ത്രില്ലര്‍ ഉണ്ടായ ഐപിഎല്‍ 2025 ലെ നാലാമത്തെ മത്സരം ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായിരുന്നു. ഐപിഎല്‍ താരലേല ത്തില്‍ 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ സ്വന്തമാക്കുമ്പോള്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് മികച്ച ഒരു പ്രകടനമാണ് ഈ സീസണില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഒരു റണ്ണിന്റെ ആവേശകരമായ വിജയം രേഖപ്പെടുത്തി. ഇന്ത്യന്‍ ടീമിന്റെ ഭാവിയിലെ നായകനാകാന്‍ പ്രതീക്ഷിക്കപ്പെടുന്ന പന്തിന്റെ മൂന്ന് പിഴവുകളായിരുന്നു ഒരു റണ്ണിന് ഈ മത്സരം തന്റെ പഴയ ടീമിന് സമ്മാനിക്കാന്‍ ഇടയായത്. Read More…
Tag: delhi capitals
പന്തിനെ കൈവിട്ട ക്യാപിറ്റല്‍സിനും നായകനെ വേണം ; കൊല്‍ക്കത്തവിട്ട ശ്രേയസ് അയ്യര്‍ക്ക് പിന്നാലെ
ഐപിഎല്‍ പുതിയ സീസണില്‍ തലതന്നെ മാറ്റാനാണ് മുന്‍ നായകന്‍ ഋഷഭ് പന്തിനെ വില്‍പ്പനയ്ക്ക്് വെച്ചിരിക്കുന്നത്. അതോടെ ആരാധകരില്‍ നിന്നും ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് പകരം ആരു വരുമെന്നാണ്. ഐപിഎല്‍ പോലെ ഒരു ടൂര്‍ണമെന്റില്‍ മികച്ചൊരു തന്ത്രജ്ഞനെ തേടുന്ന ഡല്‍ഹി ക്യാപിറ്റല്‍ ശ്രേയസ് അയ്യരില്‍ പന്തിന്റെ പകരക്കാരനെ കണ്ടെത്തിയെന്നാണ് സൂചനകള്‍. പേഴ്സില്‍ 73 കോടി ശേഷിക്കുന്നതിനാല്‍, ഡിസിക്ക് ശ്രേയസ് അയ്യരെ അനായാസം ടീമില്‍ എത്തിക്കാനാകും. അതേസമയം മറുവശത്ത് കഴിഞ്ഞ തവണ തങ്ങള്‍ക്ക് കിരീടം നേടിത്തന്ന ശ്രേയസ് അയ്യരെയാണ് Read More…
ഋഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ടേക്കും ; സിഎസ്‌കെ യിലേക്ക് താരം മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുടെ നിര്‍ണ്ണായകതാരങ്ങളിലൊരാളായ ഋഷഭ് പന്ത് ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ജീവനാഡിയാണ്. എന്നാല്‍ ഡല്‍ഹി ടീമിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് അവരുടെ ക്യാംപില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. പരിശീലകന്‍ റിക്കിപോണ്ടിംഗിന് പിന്നാലെ പന്തും വരും സീസണില്‍ കൂടുമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പന്തിനെ 2025-ല്‍ നിലനിര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ടീം ആലോചിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്‍ 2025 സീസണില്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചനകള്‍. തങ്ങളുടെ മുഖ്യ പരിശീലകന്‍ Read More…
റണ്‍വിപ്ലവം തുടരുന്നു ; ഫ്രേസറിന്റെ വെടിക്കെട്ടില്‍ പവര്‍പ്‌ളേയുടെ റെക്കോഡുമായി ഡല്‍ഹി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റണ്‍വിപ്ലവം തുടരുകയാണ്. കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബ് കിംഗ്‌സ് ലോകറെക്കോഡ് ഇട്ടതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ബാറ്റിംഗ് വിസ്‌ഫോടനം. ശനിയാഴ്ച ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അടിച്ചുകൂട്ടിയത് 258 റണ്‍സ്. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍, അഭിഷേക് പോറല്‍, ഷാ ഹോപ്പ്, ഋഷഭ് പന്ത്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ അടിച്ചു തകര്‍ത്തു. ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക് ഗുര്‍ക്ക് 27 പന്തുകളില്‍ 84 റണ്‍സ് നേടി. 11 Read More…