Oddly News

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുക്കുന്ന വീഡിയോ പങ്കിട്ടു: ഡൽഹിയിലെ യുഎസ് വനിതയെ രൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കൻ ദമ്പതികൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്നതിനിടയിലെ തൻ്റെ അനുഭവങ്ങൾ പതിവായി രേഖപ്പെടുത്തുന്ന ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയും ഭർത്താവും തങ്ങളുടെ നാലാമത്തെ കുട്ടിയായ രണ്ട് വയസ്സുള്ള നിഷയെ ദത്തെടുക്കുകയും ഔദ്യോഗികമായി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റയും ദൃശ്യങ്ങളായിരുന്നു ഇത്. 2024 സെപ്റ്റംബറിൽ വികലാംഗയായ നിഷ എന്ന കുട്ടിയുമായി തങ്ങൾ ആദ്യമായി ബന്ധപ്പെട്ടതായി ഫിഷർ പങ്കുവെച്ചു. Read More…

Sports

കീപ്പര്‍ ആയുഷ് ബദോനി വരെ ബൗള്‍ ചെയ്തു; ടീമിലെ 11 പേരെയും പന്തെറിയിച്ച് ഡല്‍ഹി ചരിത്രമെഴുതി…!

മുസ്താഖ് അലി ട്രോഫി ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലേക്കുള്ള വാതിലായിട്ടാണ് മിക്ക കളിക്കാരും എടുക്കുന്നത്. തുടര്‍ച്ചയായി റെക്കോഡ് വീഴുന്നതും പല കളികളും ചരിത്രമാകുന്നതും കണ്ടുകൊണ്ടാണ് കപ്പിന്റെ ഈ സീസണ്‍ തുടരുന്നത്. നവംബര്‍ 29 വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മണിപ്പൂരിനെതിരായ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി മത്സരത്തില്‍ ചരിത്രമെഴുതിയത് ഡല്‍ഹിയായിരുന്നു. ടി20 ചരിത്രത്തില്‍ ഒരു ടീം ഇന്നിംഗ്സില്‍ 11 ബൗളര്‍മാരെയും ഉപയോഗിക്കുന്ന ആദ്യ ടീമായി ഡല്‍ഹി മാറി. മത്സരത്തില്‍ നായകനും വിക്കറ്റ്കീപ്പറുമായ ആയുഷ് ബദോനി വരെ Read More…

Travel

ഡല്‍ഹിയില്‍ രാത്രി ടാക്സി വിളിച്ചപ്പോളുണ്ടായത് ദുരനുഭവം; മുന്നറിയിപ്പുമായി ട്രാവല്‍ വ്ളോഗര്‍

അതിഥികളെ ദൈവത്തിനെ പോലെ കാണുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍ . എന്നാല്‍ സിംഗപ്പൂരില്‍ നിന്നും ഡല്‍ഹിയിലെത്തിയ രണ്ട് വനിതകള്‍ക്ക് അത്ര നല്ല അനുഭവമല്ല ഉണ്ടായതെന്നാണ് അവര്‍ പറയുന്നത്. സിംഗപ്പൂരിലെ ഒരു ട്രാവല്‍ വ്‌ലോഗറായ ചാന്‍ സില്‍വിയയാണ് ഈ ദുരനുഭവത്തിനെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ഡല്‍ഹിയിലെത്തുന്നവര്‍ ഒഴിവാക്കേണ്ട കാര്യത്തിനെ കുറിച്ചാണ് അവരുടെ വീഡിയോയുടെ ഉള്ളടക്കം. അര്‍ധരാത്രിയില്‍ ടാക്സി എടുക്കരുതെന്നാണ് ആദ്യം പറയുന്നത്. രാത്രിയില്‍ വിമാനത്താവളത്തിലെത്തി യൂബര്‍ അന്വേഷിച്ചെങ്കിലും അത് ലഭിക്കാത്തതിനാല്‍ പ്രൈവറ്റ് ടാക്സി വിളിക്കേണ്ടിവന്നുവെന്ന് അവര്‍ പറയുന്നുണ്ട്. ടാക്സി Read More…

Crime

അപമാനിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു; 29 കാരനെ കുത്തിക്കൊന്ന് കുട്ടിക്കുറ്റവാളി പ്രതികാരം തീര്‍ത്തു

ന്യൂഡല്‍ഹി: വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് 29 കാരനെ കുട്ടിക്കുറ്റവാളി കുത്തി കൊലപ്പെടുത്തി പ്രതികാരം തീര്‍ത്തു. സെന്‍ട്രല്‍ ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ 29 വയസ്സുള്ള മുള്‍ട്ടാനി ദണ്ഡ പ്രദേശത്തെ താമസക്കാരനായ അമിത് ആണ് മരിച്ചത്. കൊല ചെയ്ത ശേഷം കത്തിയുമായി പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി നബി കരീം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ നബി കരീം പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സ്റ്റാഫ് മുള്‍ട്ടാനി ദണ്ഡയിലെ ഗാലി നമ്പര്‍ 10 ല്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയും Read More…