Good News

മുങ്ങിപ്പോകാന്‍ തുടങ്ങിയ മാന്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തുന്നു ലെബ്രഡോര്‍ ; വിസ്മയിപ്പിക്കുന്ന വീഡിയോ

ആഴമുള്ള പുഴയില്‍ മുങ്ങിപ്പോകുമായിരുന്ന മാന്‍കുട്ടിയെ വേട്ടനായ പുഴയില്‍ ചാടി അവനെയും കൊണ്ടു ഇക്കരയ്ക്ക് നീന്തി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നു. ജനുവരി അവസാനം എക്‌സില്‍ എത്തിയ വീഡിയോ നെറ്റിസണ്‍മാരുടെ ഹൃദയം നിറയ്ക്കുകയാണ്. ‘അനിമല്‍സ് ഡൈയിംഗ്’ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന്റെ ഫോളോവര്‍മാര്‍ക്കാണ് നന്മ നിറഞ്ഞ ഈ വീഡിയോ കാണാന്‍ കിട്ടിയത്. ചെളിവെള്ളത്തിലൂടെ താടിയെല്ലുകളില്‍ മാന്‍കുട്ടിയെയും കടിച്ചെടുത്ത് പുഴയുടെ മറുകരയ്ക്ക് നീന്തുന്ന വീഡിയോ കണ്ടപ്പോള്‍, മിക്കവാറും സന്തോഷകരമായ അവസാനം ഉണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ Read More…

Good News

ആപത്തില്‍ രക്ഷിച്ച ആള്‍ക്ക് മാന്‍കുട്ടി നന്ദി പറയാനെത്തി ; സകുടുംബത്തോടൊപ്പം മനം നിറയ്ക്കുന്ന വീഡിയോ

ആപത്തില്‍ തന്നെ രക്ഷപ്പെടുത്തിയ ആള്‍ക്ക് മാന്‍കുട്ടി കുടുംബവുമായി എത്തി നന്ദി പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരാള്‍ മാന്‍കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെയും പിന്നീട് അത് കുടുംബവുമായി ഒത്തുചേരുന്നതിന്റെയും നിമിഷങ്ങള്‍ പകര്‍ത്തുന്ന വീഡിയോ അനേകരുടെ ഹൃദയങ്ങളെയാണ് സ്പര്‍ശിച്ചത്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. കുഴിയില്‍ കുടുങ്ങിയ പെണ്‍മാന്‍കുഞ്ഞിനെ ഒരാള്‍ രക്ഷിക്കുന്നതോടെയാണ് വീഡിയോ ആരംഭിച്ചത്. ദുര്‍ബലവും ഒറ്റപ്പെട്ടതുമായ ചെറിയ മാനിനെ ദയയുള്ള വ്യക്തി രക്ഷിച്ചു ശ്രദ്ധാപൂര്‍വ്വം കാട്ടില്‍ കൊണ്ടുചെന്ന് അതിന്റെ അമ്മയുടെ അരികില്‍ കൊണ്ടുവിട്ടു. മനുഷ്യന് നന്ദി പറയാന്‍ Read More…