ഒറ്റദിവസം എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മയക്കുമരുന്നു കുറ്റകൃത്യങ്ങളുടെ പേരില്‍ ഏഴുവിദേശികളുടെയും മാതാവിനെ വധിച്ച കേസില്‍ സൗദി പൗരന്റെയും ശിക്ഷയാണു കഴിഞ്ഞ രണ്ടിനു നടപ്പാക്കിയത്. ഇതോടെ ഈവര്‍ഷം സൗദിയില്‍ വധശിക്ഷയ്‌ക്കു വിധേയരാക്കിയവരുടെ എണ്ണം 230 ആയി. രാജ്യത്തേക്കു ഹാഷിഷ് കടത്തിയതിന് നാലു സോമാലിയക്കാരുടെയും മൂന്ന് എത്യോപ്യക്കാരുടെയും വധശിക്ഷ തെക്കന്‍ മേഖലയായ നജ്‌റാനിലാണു നടപ്പാക്കിയത്. മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിലാണു ശിക്ഷാനടപടികളും കടുപ്പിച്ചതെന്ന് ഭരണാധികാരികളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) അറിയിച്ചു. വധശിക്ഷയ്‌ക്കെതിരേ രാജ്യാന്തര മുറവിളി Read More…
Tag: death sentence
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥരും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി. വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ Read More…
ആലുവ പീഡനകേസിലെ പ്രതിയുടെ വധശിക്ഷ എന്നു നടപ്പാകും? കേരളത്തില്‍ അവസാനം തൂക്കിലേറ്റിയത് 32 വര്‍ഷം മുമ്പ്
കൊച്ചി: പൊതുവേ വധശിക്ഷയ്ക്ക് എതിരായ ഇന്ത്യയില്‍ തൂക്കിലേറ്റുന്ന ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമാണ്. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എറണാകുളത്തെ പോക്‌സോ കോടതിയുടെ കണ്ടെത്തലും അപൂര്‍വ്വതയില്‍ അപൂര്‍വ്വമായി കേസ് എന്നായിരുന്നു. 1958 മുതല്‍ വധശിക്ഷയുടെ ചരിത്രം തുടങ്ങിയിട്ടുള്ള കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയവരുടെ എണ്ണം 26 എന്നാണ് ഔദ്യോഗിക കണക്കുകള്‍. കേരളത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ രണ്ടു ജയിലുകളാണ് ഉള്ളത്. ഒന്ന് വടക്ക് കണ്ണൂരില്‍ രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. 45 Read More…



