Crime

കാമുകനൊപ്പമുള്ള അവിഹിതം മകള്‍ കണ്ടു; 11 കാരിയെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് വധശിക്ഷ

മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവിന് വധശിക്ഷ വിധിച്ച് കോടതി. ബിഹാറില്‍ 2023 ല്‍ നടന്ന സംഭവത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം വിധി പ്രഖ്യാപിച്ചത്. 11 കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ മാതാവ് പൂനം ദേവി (35) ആണ് കേസില്‍ മുഖ്യപ്രതി. അരാരിയ ജുഡീഷ്യൽ ഡിവിഷനിലെ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി റാബി കുമാറാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നു നിരീക്ഷിച്ചാണ് കോടതി പൂനം ദേവിക്ക് വധശിക്ഷ വിധിച്ചത്. 2023 ജൂലൈ 11 ന് രാത്രി Read More…

Crime

തൂക്കിക്കൊലയ്‌ക്ക് പകരം കുത്തിവയ്‌പ്പ്; കാലത്തിനനുസരിച്ച്‌ മാറുന്നില്ല, കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: തൂക്കിക്കൊലയ്‌ക്കു പകരം മരുന്നു കുത്തിവച്ച്‌ വധശിക്ഷ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം. കാലത്തിന്‌ അനുസരിച്ച്‌ മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്ന്‌ ജസ്‌റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ്‌ മേത്ത എന്നിവരടങ്ങിയ ബെഞ്ച്‌ വിമര്‍ശിച്ചു. തൂക്കിക്കൊല്ലുന്നത്‌ വളരെ പഴയ നടപടിക്രമമാണ്‌. കാലത്തിനനുസരിച്ച്‌ കാര്യങ്ങള്‍ മാറി. അതിനനുസരിച്ചു പരിണമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി വധശിക്ഷ നടപ്പാക്കുന്ന രീതിക്കു പകരം മാരകമായ കുത്തിവയ്‌പ്പ് നല്‍കണമെന്നും അല്ലെങ്കില്‍ കുറഞ്ഞത്‌ കുറ്റവാളികള്‍ക്ക്‌ തെരഞ്ഞെടുക്കാനുള്ള Read More…

Crime

വിദേശജയിലുകളില്‍ വധശിക്ഷ കാത്ത് 49 ഇന്ത്യക്കാര്‍, 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാര്‍ ജയിലുകളില്‍

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെപ്പോലെ വിദേശജയിലുകളില്‍ വധശിക്ഷയടക്കം കാത്തുകഴിയുന്നത് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍. ഗള്‍ഫ് നാടുകളിലുള്‍പ്പടെ 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ വച്ച കണക്കാണിത്. എന്നാല്‍, ഔദ്യോഗികകണക്കുകളേക്കാള്‍ അധികംപേര്‍ വിദേശജയിലുകളിലുണ്ടെന്നാണ് വിവിധ സംഘടനകളടക്കം വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലാണ് ഏറ്റവുമധികം ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്- 2633 പേര്‍.വിവിധ രാജ്യങ്ങളിലായി വധശിക്ഷ കാത്തുകഴിയുന്നത് 49 ഇന്ത്യക്കാരാണ്. യു.എ.ഇയില്‍ 25 പേരും സൗദിയില്‍ 11 പേരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. മലേഷ്യ-6, Read More…

The Origin Story

വധശിക്ഷ നടപ്പാക്കാൻ ഇലക്ട്രിക് മരണക്കസേര! തയാറാക്കിയത് ഇതിഹാസ ശാസ്ത്രജ്ഞൻ

1890ലായിരുന്നു വില്യം കെംലര്‍ എന്ന കുറ്റവാളിയെ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ജര്‍മന്‍ വംശജനായ കെംലര്‍ മദ്യപിച്ച് തന്റെ ജീവിതപങ്കാളിയെ കൊലപ്പെടുത്തുകയായിരുന്നു. തൂക്കിലേറ്റുന്നതിന് പകരമായുള്ള വധശിക്ഷരീതികള്‍ അമേരിക്കന്‍ അധികൃതര്‍ ആലോചിച്ചു. ശാസത്രജ്ഞനായ തോമസ് ആല്‍വ എഡിസന്‍ ഇതില്‍ ഇടപ്പെട്ടു. വധശിക്ഷയെ എതിര്‍ത്തിരുന്ന അദ്ദേഹം പക്ഷെ ആ ഘട്ടത്തില്‍ മാത്രം താത്കാലികമായി എതിര്‍പ്പ് മാറ്റി. ഓള്‍ട്ടര്‍നേറ്റിങ് കറന്റ് ഉപയോഗിച്ച് കൊല്ലുന്ന ഒരു കസേര അദ്ദേഹം രൂപകല്‍പ്പന ചെയ്തു കൊടുത്തു. ഇതിലിരുത്തിയ കെംലറിന്റെ ശരീരത്തിൽ വൈദ്യുതി കയറി. ആ മരണം കണ്ട് Read More…