യഥാര്‍ത്ഥ ജീവിതത്തിലെ പ്രേതത്തെ കുടിയിരുത്തിയ ശവകുടീരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് പോളണ്ടിലെ പീനിലെ ഒരു മധ്യകാല ശ്മശാനത്തില്‍ നിന്ന് കണ്ടെത്തിയ ‘വാമ്പയര്‍’ സോസിയ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കല്ലറയാണ് കണ്ടെത്തിയത്. മൃതദേഹത്തിന് കുറുകെ വെച്ചിരിക്കുന്ന അരിവാളാണ് ഈ വിശ്വാസത്തിന്റെ കാതലായത്. ഉയര്‍ന്ന സാമൂഹിക പദവിയുള്ള കുടുംബത്തില്‍ നിന്നുള്ളവളാണെന്ന് കാണിക്കുന്ന തൊപ്പിയും ഉണ്ടായിരുന്നു. വലിയ സാമ്പത്തികശേഷിയുള്ള വീട്ടിലേത് ആയിരുന്നെങ്കിലും അവള്‍ തിന്മയാണെന്ന് ആരോപിക്കപ്പെട്ടു. അതിനാല്‍ അവളുടെ അസ്ഥികൂടം കഴുത്തില്‍ ഒരു അരിവാളും അവളുടെ കാല്‍വിരലില്‍ ഒരു Read More…
Tag: deadbody
20 വര്‍ഷമായി നീലമ്മ താമസിക്കുന്നത് ശ്മശാനത്തില്‍ ; ശവക്കുഴിയെടുത്ത് ഉപജീവനം
കണ്ടിട്ടില്ലെങ്കിലും ആത്മാക്കളിലും പ്രേതങ്ങളിലും വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ഏറെയാണ്. അതുകൊണ്ടു തന്നെ സെമിത്തേരികളും കല്ലറകളുമെല്ലാം ഭയവും അസ്വസ്ഥതയും ഉളവാക്കുന്നു. എന്നാല്‍ മൈസൂരിലെ നീലമ്മയ്ക്ക് 20 വര്‍ഷമായി അവളുടെ വീടും ജോലിസ്ഥലവുമൊക്കെ ശ്മശാനമാണ്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ സെമിത്തേരിയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. മൈസൂരിലെ വിദ്യാരണ്യപുരത്ത് സ്ഥിതി ചെയ്യുന്ന ലിംഗായത്ത് സെമിത്തേരിയിലാണ് നീലമ്മ താമസിക്കുന്നത്. ശവക്കുഴി എടുക്കുക, മരിച്ചയാളുടെ അന്ത്യകര്‍മങ്ങളില്‍ സഹായിക്കുക തുടങ്ങിയ പുരുഷന്മാര്‍ സാധാരണയായി നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ രണ്ടു പതിറ്റാണ്ടായി ഇവിടെ നീലമ്മ ചെയ്തു വരുന്നു. Read More…
മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി; ബ്രിട്ടനില്‍ 30 കാരന്‍ അറസ്റ്റില്‍
മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ലൈംഗിക കുറ്റകൃത്യം ഏറ്റുപറഞ്ഞ 30 കാരനെ ജയിലില്‍ ഇട്ടു. ബ്രിട്ടനില്‍ നടന്ന സംഭവത്തില്‍ ഡാമണ്‍ ടിംഗേ എന്നയാളെയാണ് ജയിലിലിട്ടത്. മാര്‍ച്ച് 17-ന് ഗ്രിംസ്ബിയിലെ ഡയാന രാജകുമാരി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ കയറിയപ്പോഴാണ് ഇയാള്‍ പിടയിലായത്. ആദ്യം മോഷണം എന്നാണ് കരുതിയതെങ്കിലും പിന്നീട് മരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. തിങ്കളാഴ്ച ഹള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായപ്പോള്‍, ഇയാള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കയറിയതാണെന്ന് കുറ്റം സമ്മതിച്ചു. കുറ്റകൃത്യം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. Read More…
ഒഡീഷയില്‍ പൊള്ളലേറ്റ് ‘മരിച്ച’ 52 കാരി ; ചിതയില്‍ വെയ്ക്കുന്നതിന് തൊട്ടുമുമ്പ് ജീവന്‍ വെച്ചു
ഭുവനേശ്വര്‍: മരിച്ചെന്ന് കരുതിയ 52 കാരി, ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കണ്ണുതുറന്നു. ഒഡീഷയിലെ ബെര്‍ഹാംപൂരിലെ തെക്കന്‍ ജില്ലയായ ഗഞ്ചാമിലാണ് വിചിത്രമായ സംഭവം നടന്നത്. ദരിദ്ര കുടുംബത്തില്‍ പെട്ട യുവതിക്ക് ഫെബ്രുവരി ഒന്നിന് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അവളെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് മറ്റൊരു മെഡിക്കല്‍ സ്ഥാപനത്തിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ പണമില്ലാത്തതിനാല്‍ വീട്ടുകാര്‍ യുവതിയെ തിരികെ വീട്ടിലെത്തിച്ചു. യുവതി ജീവിതത്തോട് Read More…
താറുമാറായ റോഡിലൂടെ ഓട്ടോ പോലും വന്നില്ല ; യുവാവ് ഭാര്യയുടേയും കുഞ്ഞിന്റെയും മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍
റോഡ് മോശമായി കിടക്കുന്ന പ്രദേശത്ത് വാഹനം എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ആന്ധ്രയില്‍ ഭാര്യയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ആദിവാസി യുവാവ് കൊണ്ടുപോയത് ടൂ വീലറില്‍. ഗതാഗത സൗകര്യങ്ങള്‍ കിട്ടാതെ വന്നതും മോശം റോഡ് അവസ്ഥയും കാരണം ആന്ധ്രാപ്രദേശിലെ ഗുംഗുലു എന്നയാള്‍ക്കാണ് തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് താമസിക്കുന്ന ചിറ്റേംപാഡുവിലെ ഗ്രാമത്തിലേക്ക് ഈ രീതിയില്‍ കൊണ്ടുപോകേണ്ടി വന്നത്. ഇയാളുടെ കുഞ്ഞിനും ഭാര്യ മദാല ഗംഗമ്മയ്ക്കും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം ബാധിച്ചിരുന്നു. റോഡിന്റെ മോശം Read More…