ഫ്ലോറിഡയിലെ ചതുപ്പുനിലങ്ങളിൽ കണ്ടെത്തിയ ചെറിയ തവിട്ടുനിറത്തിലുള്ള ഒരു കൂൺ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മാരകമായ രണ്ട് രാസവസ്തുക്കൾ ഒരുമിച്ചടങ്ങിയ ആദ്യത്തെ കുടയുടെ ആകൃതിയിലുള്ള കൂൺ ഇനമാണിത്. ‘ഗലേറിന ഇൻഡിക്ക’ (Galerina indica) എന്ന് പേരിട്ടിരിക്കുന്ന ഈ കൂണിൽ മതിഭ്രമം ഉണ്ടാക്കുന്ന ‘സൈലോസിബിൻ’ (psilocybin), പ്രകൃതിയിലെ ഏറ്റവും മാരകമായ വിഷവസ്തുക്കളിൽ ഒന്നായ ‘അമാറ്റോക്സിൻ’ (amatoxins) എന്നിവ രണ്ടും അടങ്ങിയിട്ടുണ്ട്. ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷക സംഘം ഇതിനെ “ഡാർക്ക് മാജിക് മഷ്റൂം” എന്നാണ് വിശേഷിപ്പിക്കുന്നത്. സൈലോസിബിൻ മാനസികനിലയെ ബാധിക്കുന്ന ഒരു വസ്തുവാണ്, Read More…

