Entertainment

“യു ആർ മൈ സോണിയ”: ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് യുവാവ്, നാണം സഹിക്കാനാകാതെ ഭാര്യ, റൊമാന്റിക് വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയിൽ ചിലതെങ്കിലുമൊക്കെ കാഴ്ചക്കാരുടെ മനസിനെ വല്ലാതെ സ്വാധീനിച്ചെന്നുവരും. പ്രത്യേകിച്ചും പ്രണയാർദ്രമായ വീഡിയോകൾ. ഏതായാലും അത്തരം ഒരു പ്രകടനത്തിന്റെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺസ് ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഭാര്യക്ക് വേണ്ടി സൂപ്പർ ഹിറ്റ്‌ ബോളിവുഡ് ഗാനമായ “യു ആർ മൈ സോണിയ”യ്ക്ക് നൃത്തം ചവിട്ടുന്ന രാജസ്ഥാനി യുവാവിന്റെ വീഡിയോയാണ് ഇത്. ജയ്ശ്രീ തൻവാറും കുൻവർ രോഹിത് സിംഗ് രജാവത്തും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ ദമ്പതികൾ തമ്മിലുള്ള Read More…

Celebrity

കുട്ടി താരത്തിന്റെ വൈറൽ ഡാൻസ്: മാധുരി ദീക്ഷിത് ആണോ എന്ന് സോഷ്യൽ മീഡിയ

കുട്ടികൾ എന്ത് ചെയ്താലും അത് കാണാൻ ഒരു കൗതുകമാണ്. പ്രത്യേകിച്ച് അവർ നൃത്തം ചെയ്യുന്നത് കാണാൻ. കുട്ടികളുടെ ധാരാളം നൃത്ത വീഡിയോകൾ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്ന് പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പോപ്പുലറായ ഒരു വ്യക്തിയാണ് ബർക്ക അരോറ എന്ന കൊച്ചു മിടുക്കി. അസാധ്യമായ മെയ് വഴക്കം കൊണ്ടും ചടുലമായ ചുവടുകൾ കൊണ്ടും ബർക്ക ആരോറക്ക് ആളുകളുടെ മനസും സ്നേഹവും വേഗം കീഴ്പ്പെടുത്താൻ കഴിഞ്ഞു. ഇപ്പോൾ ഇതാ ദീപിക പതുക്കോണും ഷാഹിദ് കപൂറും തകർത്തഭിനയിച്ച ചിത്രമായ പത്മാവതിലെ Read More…

Lifestyle

‘ഡിംഗ ഡിംഗ’, ഉഗാണ്ടയില്‍ പടരുന്ന നിഗൂഢരോഗം; പിടിപെടുന്നവര്‍ നൃത്തം ചെയ്യും, കൂടുതലും പെണ്‍കുട്ടികൾ

കടുത്ത പനിയും വിറയലും വരുന്ന നിഗൂഢരോഗം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പടര്‍ന്നു പിടിക്കുന്നു. ശരീരത്തെ അതിശക്തമായ വിറയല്‍ ബാധിക്കുന്നതിനാല്‍ ‘നൃത്തം പോലെ കുലുക്കുക’ എന്ന് പ്രാദേശികഭാഷയില്‍ അര്‍ത്ഥം വരുന്ന ‘ഡിംഗ ഡിംഗ’ എന്നാണ് അസുഖത്തിന് നാട്ടുകാര്‍ ഇട്ടിരിക്കുന്ന പേര്. ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയില്‍ 300-ഓളം പേരെയാണ് രോഗം ബാധിച്ചത്. അസുഖബാധിതര്‍ കൂടുതലും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. പനിയും ശരീരത്തിന്റെ അനിയന്ത്രിതമായ വിറയലും ചലനശേഷിയെ സാരമായി ബാധിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഡിങ്ക ഡിങ്ക’ വൈറസ് ബാധിച്ചവരില്‍ Read More…

Entertainment

ട്രാഫിക് ബ്ലോക്കുകളും ആനന്ദകരമാക്കാം; റോഡിലിറങ്ങി യുവതിയുടെ നൃത്തം, വീഡിയോ വൈറല്‍

റോഡില്‍ ഇറങ്ങിയാല്‍ വന്‍ ട്രാഫിക് ബ്ലോക്ക് നമ്മുടെ നാട്ടില്‍ ഒരു സാധാരണകാര്യമാണ്. ബെംഗളൂരുപോലുമുള്ള നഗരത്തിന്റെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോകുന്ന സമയം പാഴാക്കാതിരിക്കാന്‍ ആ സമയംവളരെ വ്യത്യസ്തമായി ഉപയോഗപ്പെടുത്തിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഒരു യുവതി ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുന്നു. അപ്പോള്‍ പുറത്ത് ബാന്‍ഡ് മേളവും കണ്ട് യുവതി പുറത്ത് വന്ന് ഇവര്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ ആരംഭിച്ചു. ബ്ലോക്ക് നീങ്ങി ഓട്ടോ മുന്നോട്ട് Read More…

Oddly News

നൃത്തം കൊഴുപ്പിക്കാന്‍ ജീവനുള്ള കോഴിയെ കടിച്ചു കൊന്നു ; നര്‍ത്തകനും സംഘാടകര്‍ക്കുമെതിരേ കേസ്

നൃത്തം കൊഴുപ്പിക്കാന്‍ ജീവനുള്ള കോഴിയെ സ്‌റ്റേജ് പരിപാടിക്കിടിയില്‍ കടിച്ചു കൊല്ലുകയും സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃഗങ്ങളുടെ അവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്ത്യയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയില്‍ നടന്ന സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ വിവിധ സെക്ഷന്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന വേദിയിലായിരുന്നു നര്‍ത്തകന്റെ ക്രൂരമായ വിനോദം. Read More…

Fitness

നൃത്തം ചെയ്യാന്‍ ഇഷ്ടമാണോ ? വെറുതെ വേണ്ട, നേടാം ശരീരത്തിന് ഈ ആരോഗ്യ ഗുണങ്ങള്‍

ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക് നൃത്തം ഏറെ നല്ലതാണ്. ഏത് പ്രായക്കാര്‍ക്കും നൃത്തം ചെയ്യാന്‍ സാധിയ്ക്കും. നൃത്തത്തെ ഒരു വ്യായാമമായി പോലും കണക്കാക്കാന്‍ സാധിയ്ക്കും. നൃത്തം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എണ്ണമറ്റ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. നൃത്തം ചെയ്യുന്നത് മൂലം ശരീരത്തിന് ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം…..

Celebrity

ഇതൊക്കെയെന്ത് ….? തലയില്‍ വിസ്‌കിഗ്ലാസ് വെച്ചുള്ള ബോബിഡിയോളിന്റെ നൃത്തം; 32 വര്‍ഷം മുമ്പേ ചെയ്ത് രേഖ, വൈറല്‍ വീഡിയോ

‘ആനിമല്‍’ സിനിമയിലെ ‘ജമാല്‍ കുടു’ എന്ന ബോബി ഡിയോളിന്റെ നൃത്തം സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരുന്നു. ഗാനത്തില്‍ ബോബി ഡിയോള്‍ തലയില്‍ മദ്യം നിറച്ച് ബാലന്‍സ് ചെയ്താണ് നൃത്തം ചെയ്യുന്നത്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുതിര്‍ന്ന നടി രേഖ ചെയ്തതാണെന്ന കണ്ടെത്തലിലാണ് നെറ്റിസണ്‍സ് ഇപ്പോള്‍. രേഖയെ കോപ്പി ചെയ്യുകയാണ് സണ്ണി ചെയ്തതെന്നാണ് നെറ്റിസണ്‍സിന്റെ അവകാശവാദം. 32 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ബിവി ഹോ തോ ഐസി’ എന്ന ചിത്രത്തിലെ ‘സാസു ജി തുനേ മേരി കാദര്‍ Read More…

Movie News

ക്ലാസിക്കലടക്കം മിക്ക നൃത്തരംഗങ്ങളും ചെയ്തിട്ടുള്ളത് ആര്‍ത്തവ സമയത്ത് ; ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് സായ് പല്ലവി

തെന്നിന്ത്യന്‍ സിനിമകളിലൂടെ ബോളിവുഡിലേക്കും അരങ്ങേറാനൊരുങ്ങുന്ന സായ്പല്ലവി തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും മികവുള്ള താരമാണ്. അസാമാന്യമായ അഭിനയമികവിനൊപ്പം സത്യസന്ധമായ പ്രസ്താവനകള്‍ നടത്തുന്നതിനും മടിയില്ല. ശ്യാംസിംഹാറോയ് സിനിമയുടെ സെറ്റില്‍ ആര്‍ത്തവത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലാണ് നൃത്തരംഗത്തില്‍ അഭിനയിച്ചതെന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. ആര്‍ത്തവചക്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സെറ്റില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മിക്കപ്പോഴും നടിമാര്‍ തുറന്ന് പറയാറില്ല. എന്നാല്‍ സായി പല്ലവി ധൈര്യത്തോടെ സംസാരിച്ചു. അവള്‍ പറഞ്ഞു, ”എന്റെ ആര്‍ത്തവ സമയത്ത് നൃത്തം ചെയ്യുന്നത് Read More…

Celebrity

നാളുകള്‍ക്ക് ശേഷം ക്ലാസിക്കല്‍ നൃത്തവുമായി അനു സിത്താര; ഗംഭീര പ്രകടനമെന്ന് കമന്റുകള്‍- വീഡിയോ

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നാളുകള്‍ക്ക് ശേഷം ഒരു നൃത്ത വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനു സിത്താര. മാളവിക മേനോന്‍, പൂജ മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് അനു നൃത്തം ചെയ്യുന്നത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലെ ”ചെന്നൈ സെന്തമിഴ്” എന്ന ഗാനത്തിനാണ് അനു സിത്താര ചുവട് Read More…