ഏഴു വര്‍ഷത്തോളം ചെക്ക് സര്‍ക്കാര്‍ പാടുപെട്ട അണക്കെട്ടുകളുടെ പരമ്പര കാട്ടിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന നീര്‍നായകളുടെ ഒരു കുടുംബം വെറും രണ്ടുദിവസം കൊണ്ടു നിര്‍മ്മിച്ചു. ചെക്ക് റിപ്പബ്ളിക്കിലെ ബ്രിഡി നേച്ചര്‍ പാര്‍ക്കിലെ ജലപ്രദേശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ചെക്ക് റിപ്പബ്ളിക്ക് 2018 ല്‍ കൊണ്ടുവന്ന പ്രൊജക്ടാണ് അപ്രതീക്ഷിതമായി നീര്‍നായകള്‍ പൂര്‍ത്തിയാക്കിയത്. പെര്‍മിറ്റുകളും ആവശ്യമായ മറ്റു പേപ്പറുകളും ചുവപ്പ്നാടയില്‍ കുടുങ്ങി വര്‍ഷങ്ങളോളം നിര്‍മ്മാണം ആരംഭിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു ആവശ്യമായ ഡാമുകളുടെ നിര്‍മ്മാണം ഈ മൃഗങ്ങള്‍ ചേര്‍ന്ന് ഒന്നോ രണ്ടോ രാത്രികൊണ്ട് തീര്‍ത്തത്. Read More…