ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച വൻകുതിച്ചുചാട്ടം തികച്ചും അപകടകരമായ ഒരു യാഥാർത്ഥ്യത്തിലാണ് നിലകൊള്ളുന്നത് എന്ന വിവരം ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ അന്താരാഷ്ട്ര ഇന്റർനെറ്റ് വിതരണത്തിന്റെ ഭൂരിഭാഗവും മുംബൈയിലെ വെർസോവയിലുള്ള വെറും 6 കിലോമീറ്റർ നീളമുള്ള ഒരൊറ്റ തീരപ്രദേശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ബി.ബി.സി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലേക്ക് വരുന്ന 18 അന്താരാഷ്ട്ര സബ്‌മറൈൻ കേബിളുകളിൽ 13 എണ്ണവും കടന്നുവരുന്നത് ഈ തീരത്തിലൂടെയാണ്. യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ 95 ശതമാനത്തോളം ഡാറ്റാ കൈമാറ്റവും ഈ കേബിളുകൾ വഴിയാണ് Read More…
Tag: CyberSecurity
ഇനി ‘നോ എൻട്രി’; ചൈനീസ് സിസിടിവി ക്യാമറകൾ ഏപ്രിൽ 1 മുതൽനിരോധിക്കാൻ ഇന്ത്യ
ഏപ്രിൽ 1 മുതൽ ചൈനീസ് വീഡിയോ നിരീക്ഷണ കമ്പനികളായ ഹിക്വിഷൻ , ദാഹുവ എന്നിവയുടെ ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറകൾ ഇന്ത്യയിൽ വിൽക്കുന്നത് സർക്കാർ നിരോധിക്കുന്നു. രാജ്യസുരക്ഷ കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. ഇന്ത്യയിലെ നിരീക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ചൈനീസ് സാങ്കേതിക കമ്പനികൾക്കെതിരെയുള്ള ഏറ്റവും ശക്തമായ നീക്കമാണിതെന്ന് കരുതപ്പെടുന്നു. പുതിയ നിയമപ്രകാരം, നിരീക്ഷണ ഉപകരണങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിന് മുമ്പ് സർക്കാർ സർട്ടിഫിക്കേഷൻ നേടണം. ഓരോ ക്യാമറയിലും ഉപയോഗിച്ചിരിക്കുന്ന പ്രൊസസ്സർ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ ഏത് രാജ്യത്തുനിന്നുള്ളതാണെന്ന് കമ്പനികൾ Read More…


