Featured Spotlight

‘കുറി വരച്ചു, ഇനി നിസ്കരിച്ചിട്ട് കാര്യമില്ല’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്‍റിന് മറുപടി നല്‍കി ഹരിശ്രീ യൂസഫ്- വീഡിയോ

ദേശീയ അവാർഡ് സ്വീകരിക്കാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിയെ നെറ്റിയിൽ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റിട്ട വ്യക്തിക്ക് കടുത്ത മറുപടിയുമായി നടൻ ഹരിശ്രീ യൂസഫ്. കുറി തൊട്ടതുകൊണ്ട് ഇനി നിസ്കരിച്ചിട്ട് കാര്യമില്ല എന്ന് തീരുമാനിക്കുന്നത് പടച്ചോനാണെന്നും കുറി തൊട്ടാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കേൾക്കുന്നത് ദൈവമാണെന്നും യൂസഫ് വ്യക്തമാക്കി. അബ്ബാസ് എന്ന അക്കൗണ്ടിൽ നിന്നാണ് മമ്മൂട്ടിക്കെതിരെ ഇത്തരം അപകീർത്തികരമായ കമന്റ് വന്നത്. മമ്മൂക്കയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ മലയാളികൾ ഒന്നടങ്കം ആഹ്ലാദിക്കുമ്പോഴാണ് ഇത്തരം Read More…