സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ Read More…
Tag: cyber attack
‘വന്നത് പ്രമോഷന്; കള്ളുകുടിച്ച് അഴിഞ്ഞാടി, ദുബായില്‍ അറസ്റ്റില്‍’ വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് രേണു സുധി- വീഡിയോ
തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പരസ്യ പ്രതികരണവുമായി രേണു സുധി. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് രേണു . പ്രമോഷന്റെ ഭാഗമായാണ് ദുബായിൽ എത്തിയത്. അതിഥികള്‍ക്കൊപ്പം താരം ആടിപ്പാടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് വ്യാജവാര്‍ത്തകളും സൈബര്‍ ആക്രമണവും ശക്തമായത്. ബാറും റസ്റ്റൊറന്‍റും ചേര്‍ന്ന സ്ഥാപനമായ പാപ്പിലോണിലാണ് രേണു എത്തിയത്. ഇതോടെ ബാര്‍ ഡാന്‍സറാണോയെന്നും കള്ളുകുടിച്ച് അഴിഞ്ഞാടുകയാണെന്നും മദ്യപിച്ചതിന് അറസ്റ്റിലായി എന്നൊക്കെ തരത്തില്‍ വ്യാജവാര്‍ത്തകള്‍ രേണുവിനെതിരെ പ്രചരിച്ചു. ദുബായില്‍ വന്നപ്പോള്‍ Read More…
ഈ രീതിയിലാണങ്കില്‍ എല്ലാം ഞാന്‍ വെട്ടിത്തുറന്നു പറയും, ഭവിഷ്യത്ത് അതീവ ഗുരുതരമായിരിക്കും: നടി റിനി
അതിഭീകരമായ സൈബര്‍ ആക്രമണം താന്‍ നേരിടുകയാണെന്നും ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ എനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും വെട്ടിത്തുറന്ന് പറയേണ്ടിവരുമെന്നും നടി റിനി ആന്‍ ജോര്‍ജ്. അതിന്റെ ഭവിഷ്യത്ത് അതീവ ഗുരുതരമായിരിക്കുമെന്നും അവര്‍ പറഞ്ഞു. സ്‌ത്രീപക്ഷ രാഷ്‌ട്രീയമാണ് താന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാലാണ് പറവൂരില്‍ സി.പി.എം. സംഘടിപ്പിച്ച പെണ്‍പ്രതിരോധത്തില്‍ ക്ഷണിച്ചപ്പോള്‍ പങ്കെടുത്തത്. സ്‌ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിനെതിരായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തന്റെ നിലപാട് വ്യക്‌തമാക്കാന്‍ ഒരു അവസരം കിട്ടി. വര്‍ഗീയതയ്‌ക്കും പിന്തിരിപ്പന്‍ ചിന്താഗതികള്‍ക്കുമെതിരേ ഇനിയും പ്രതികരിക്കും. ഞാന്‍ Read More…
കെ.ജെ. ഷൈനിന് എതിരേ അപവാദ പ്രചാരണം : സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് കൈമാറാമെന്ന് മെറ്റ
കെ.ജെ. ഷൈനിന് എതിരേയുള്ള സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെ സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വരികയാണെന്ന് മെറ്റ. വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് ഉടന്‍ കൈമാറും. കേസില്‍ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണു പോലീസ്. ഇതിന്റെ ഭാഗമായി സമീപ സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും അന്വേണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്‌ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസും നല്‍കി. ഗോപാലകൃഷ്‌ണനും കെ.എം ഷാജഹാനും പുറമേ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. Read More…
കെ.ജെ.ഷൈനിനെതിരായ സൈബർ കേസ്: കെ.എം.ഷാജഹാന്റെ വീട്ടിൽ റെയ്‌ഡ്, ഫോൺ പിടിച്ചെടുത്തു
സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ.എം.ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തി പോലീസ്. പരിശോധനയ്‌ക്കെത്തിയ സംഘം ഷാജഹാന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോണാണ് പിടിച്ചെടുത്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് തിങ്കളാഴ്‌ച രാത്രി ഒമ്പതോടെ തിരുവനന്തപുരം ഉള്ളൂരിലുള്ള ഷാജഹാന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വിഷയത്തിൽ നാളെ വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് Read More…
ആര് വാതില്‍ ചവിട്ടിപൊളിച്ചു? MLAയെ കണ്ടിട്ടില്ല, വ്യക്തിഹത്യ ചെയ്യുന്നു; കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ്
അപവാദ പ്രചാരണത്തിൽ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈനും ഭര്‍ത്താവും. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പേരും ചിത്രവും വച്ച് അപമാനിക്കാൻ ശ്രമം നടന്നപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു. പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കെ.ജെ. ഷൈന്റെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ ഈ വാതില്‍ കണ്ടോ? പരിശോധിച്ച് നോക്ക് ചവിട്ടിപൊളിച്ച നിലയിലാണോ? എത്രയോ ആളുകൾ കൂടി അടുത്ത് Read More…
AI ഉപയോഗിക്കുന്നുണ്ടോ? ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം; ഗൂഗിൾ റെഡ് അലേർട്ട്
ഗൂഗിളിന്റെ 1.8 ബില്യൺ വരുന്ന ജിമെയിൽ ഉപയോക്താക്കൾക്ക് പുതിയ സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് . ‘ഇൻഡയറക്ട് പ്രോംപ്റ്റ് ഇൻജക്ഷൻ’ എന്നറിയപ്പെടുന്ന ഈ സൈബർ ആക്രമണത്തിലൂടെ, ഹാക്കർമാർ അപകടകരമായ നിർദ്ദേശങ്ങൾ ഇമെയിലുകളിൽ ഒളിപ്പിച്ചുവെച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു. പുതിയ ഭീഷണികളെക്കുറിച്ച് ഗൂഗിൾ മുന്നറിയിപ്പ് ലോകമെമ്പാടുമുള്ള 1.8 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഒരു പുതിയതരം സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് ഗൂഗിൾ അറിയിച്ചതായി ‘മെൻസ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു. “ഇൻഡയറക്ട് പ്രോംപ്റ്റ് ഇൻജക്ഷൻ” Read More…







