Sports

ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ? ആസ്വദിക്കാൻ കഴിയാവുന്നത്ര കളിക്കണമെന്ന് താരം

ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ എന്നാണ് സിഎസ്‌കെ ആരാധകരുടെ ചോദ്യം. 43-ാം വയസ്സില്‍, തന്റെ കരിയറിന്റെ സായാഹ്നത്തിലാണ് ധോണി, പക്ഷേ അവന്റെ വിശപ്പും സ്പോര്‍ട്സ് കളിക്കാനുള്ള സ്നേഹവും അസ്തമിച്ചിട്ടില്ല. ഫ്രാഞ്ചൈസി നിരോധിക്കപ്പെട്ട 2016,2017 പതിപ്പുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണിലും സിഎസ്‌കെയ്ക്ക് ഒപ്പം കളിച്ച ധോണി ഈ സീസണിലും മടങ്ങിവരാനുള്ള സാധ്യതയാണ് വ്യക്തമാക്കിയിരിക്കുന്നത്. ‘കുറച്ച് വര്‍ഷത്തെ ക്രിക്കറ്റ്’ കൂടി തന്നില്‍ ഇനിയും ബാക്കിയുണ്ടെന്ന് ധോണി പറഞ്ഞു. സൂപ്പര്‍ കിംഗ്സിനായി 264 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി ഇപ്പോഴും ഹാര്‍ഡ് യാര്‍ഡുകളില്‍ ഇറങ്ങാന്‍ Read More…

Sports

ആര്‍ അശ്വിനെയും ഷമിയെയും ലക്ഷ്യമിട്ട് സിഎസ്‌കെ ; രാജസ്ഥാനും ഗുജറാത്തും കനിഞ്ഞാല്‍ ചെന്നൈയിലെത്തും

ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ ലേലം തുടങ്ങാനിരിക്കെ ടീമുകളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും അനുമാനങ്ങളും ഏറെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വിവരം രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിനെ ചെന്നൈ സൂപ്പര്‍കിംഗ്സ് മടക്കി കൊണ്ടുവന്നേക്കുമെന്നാണ്‌. ഐപിഎല്‍ 2025 സീസിണിലെ ടീമംഗങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരാനിരിക്കുകയാണ്. കഴിഞ്ഞജൂണില്‍ അശ്വിനെ സിഎസ്‌കെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍ തന്നെ പലരും ഈ നീക്കം പ്രവചിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. അശ്വിന്‍ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും മികച്ച താരങ്ങളില്‍ ഒരാളാണ്. Read More…

Sports

ചെന്നൈ സൂപ്പര്‍കിംഗ്‌സ് തങ്ങളുടെ ‘റാണി’ മാരെ കളത്തിലെത്തിറക്കും; ഡബ്‌ള്യൂ ഐപിഎല്ലില്‍ വനിതാ ടീം

ഇന്ത്യന്‍ പ്രീമിയര്‍ വുമന്‍സ് ടീമില്‍ ഇനി ചെന്നൈ സൂപ്പര്‍ ക്വീന്‍സും കളിക്കാനിറങ്ങും. ഡബ്‌ള്യൂ ഐപിഎല്ലില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ശ്രമം വിജയിക്കുന്നതോടെ ഒരു ടീം കൂടി വനിതാ പ്രീമിയര്‍ ലീഗില്‍ ചേരും. ടീം ഉടമ ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥ് ഫ്രാഞ്ചൈസിയുടെ ബോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുകയാണ്, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ടീമിന്റെ നേതൃത്വം രൂപയ്ക്കായിരിക്കും. ഇന്ത്യ സിമന്റ്സിന്റെ ഫുള്‍ടൈം ഡയറക്ടര്‍ കൂടിയാണ് രൂപ. ഇന്ത്യ സിമന്റ്സിന് ക്രിക്കറ്റില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ (TNCA) പിന്തുണച്ചതിന്റെ Read More…

Sports

ഋഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ടേക്കും ; സിഎസ്‌കെ യിലേക്ക് താരം മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ നിര്‍ണ്ണായകതാരങ്ങളിലൊരാളായ ഋഷഭ് പന്ത് ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ജീവനാഡിയാണ്. എന്നാല്‍ ഡല്‍ഹി ടീമിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് അവരുടെ ക്യാംപില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. പരിശീലകന്‍ റിക്കിപോണ്ടിംഗിന് പിന്നാലെ പന്തും വരും സീസണില്‍ കൂടുമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പന്തിനെ 2025-ല്‍ നിലനിര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ടീം ആലോചിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്‍ 2025 സീസണില്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചനകള്‍. തങ്ങളുടെ മുഖ്യ പരിശീലകന്‍ Read More…

Sports

ഊര്‍ജ്ജം ഇനിയും ബാക്കി ; ധോണി അങ്ങിനെ ഉടന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല

ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഐപിഎല്ലില്‍ പ്‌ളേ ഓഫിന് തൊട്ടുമുമ്പ് ഇടറി വീണെങ്കിലും തല ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സൂപ്പര്‍താരം എംഎസ് ധോണി ഉടന്‍ എങ്ങും പോകുന്നില്ല… റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹൃദയഭേദകമായ തോല്‍വിയില്‍ ഡ്രസിംഗ് റൂമില്‍ ധോണി ആര്‍ക്കും ഹസ്തദാനം നല്‍കാതെയുള്ള മടക്കം അദ്ദേഹത്തിന്റെ ഐപിഎല്ലില്‍ നിന്നുള്ള മടക്കമായിട്ടാണ് അനേകര്‍ കരുതിയത്. എന്നാല്‍ താന്‍ വിരമിക്കുന്നതായോ അത്തരമൊരു കാര്യം ആലോചിക്കുന്നതായോ ധോണി വെളിപ്പെടുത്തിയിട്ടില്ല. കളി കഴിഞ്ഞുള്ള ധോണിയുടെ പുറത്തുവന്ന ആദ്യ ഫോട്ടോ ബെംഗളുരുവില്‍ നിന്ന് റാഞ്ചിയിലേക്ക് Read More…

Sports

നാലാം സ്ഥാനത്തിനായി മുന്‍തൂക്കം സിഎസ്‌കെയ്ക്ക് ; കോഹ്ലിയുടെ ടീമിന് ജയിച്ചാലും പ്‌ളേഓഫില്‍ കടക്കാനാകില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ ആവേശകരമായ മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുക. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് നേരിടുമ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മത്സരം നാളെ നടക്കും. പ്‌ളേഓഫില്‍ ഇനി ഒരു ടീമിന് മാത്രം ചാന്‍സ് നില്‍ക്കേ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ്. സാഹചര്യങ്ങളെ ആശ്രയിച്ചാണ് ആര്‍സിബിയുടേയും എല്‍എസ്ജി യുടേയും സാധ്യതകള്‍. നാളെ നടക്കുന്ന നിര്‍ണ്ണായക മത്സരത്തിന് മഴയാണ് ഏറ്റവും ഭീഷണി. മത്സരം Read More…

Sports

വാങ്കഡേയിലെ നീലക്കടലില്‍ ആവേശത്തിമിര്‍പ്പില്‍ ആറാടിയ ആ സുന്ദരി ആരാണെന്നറിയാമോ?

മുംബൈ സ്‌റ്റേഡിയത്തില്‍ ഇന്നലെ വാങ്കഡേയുടെ വൈബ് ആസ്വദിക്കാന്‍ ഒരു സുന്ദരിയെത്തിയത് മുംബൈ ആരാധകരെ ആവേശത്തിലാക്കി. ആരാധകര്‍ക്കിടയില്‍ മുംബൈയുടെ ഓരോ ചലനവും സ്‌റ്റേഡിയത്തെ ആവേശം കൊള്ളിച്ചപ്പോള്‍ സുന്ദരിയും ആവേശം കൊണ്ടു. ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡനായിരുന്നു വാങ്കഡേയുടെ സ്പന്ദനം ഏറ്റുവാങ്ങിയത്. ഐപിഎല്‍ 2024-ന്റെ സ്റ്റാര്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമായിരുന്നു ഗ്രേസ്. തിങ്കളാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (എസ്ആര്‍എച്ച്) മുംബൈ ഇന്ത്യന്‍സിന്റെ (എംഐ) ഹോം മത്സരത്തില്‍ ഗ്രേസിന്റെ ആവേശവും കാണികളുമായുള്ള ആശയവിനിമയവും ശ്രദ്ധ പിടിച്ചുപറ്റി. Read More…

Sports

ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനത്തിന് കാരണം തന്ത്രമല്ല; താരത്തിനെ അലട്ടുന്ന പരിക്ക്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ (സിഎസ്‌കെ) വെറ്ററന്‍ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനം ആരാധകര്‍ക്ക് നല്‍കുന്ന നിരാശ ചെറുതല്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴിന് താഴെയായി ധോണി ബാറ്റ് ചെയ്യാനെത്തുന്നത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കുന്നുണ്ടെന്നാണ് അവരുടെ ലൈന്‍. അതേസമയം ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ ടീമിന്റെ തന്ത്രമല്ലെന്നും ധോണി തന്നെ എടുക്കുന്ന തീരുമാനം ആണെന്നുമാണ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍. ഐപിഎല്‍ 2024-ല്‍ ഉടനീളം ധോനി പേശീവലിവ് നേരിടുകയാണ്. ഇത് അദ്ദേഹത്തിന്റെ റണ്ണിംഗ് കഴിവിനെ ഗണ്യമായി പരിമിതപ്പെടുത്തുന്നുണ്ട്. വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗ Read More…

Sports

സിഎസ്‌കെയുടെ വിദേശതാരം ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം റിച്ചാര്‍ഡ് ജെയിംസ് ഗ്‌ളീസന്‍ വരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പുതിയ താരം എത്തുന്നു. സിഎസ്‌കെയുടെ വിദേശതാരം ഡെവോണ്‍ കോണ്‍വെയ്ക്ക് പകരക്കാരനായി റിച്ചാര്‍ഡ് ജെയിംസ് ഗ്ലീസണ്‍ എത്തുന്നു. 2022 ല്‍ ഇന്ത്യയ്ക്കെതിരെ 34 ആം വയസ്സില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഒരു ഇംഗ്ലീഷ് താരം സിഎസ്‌കെയുടെ ബൗളിംഗ് നിരയിലേക്കാണ് എത്തുന്നത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും ഋഷഭ് പന്തിനെയും തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ എട്ട് പന്തുകള്‍ക്കുള്ളില്‍ പുറത്താക്കി കൊടുങ്കാറ്റ് സൃഷ്ടിച്ച താരമാണ്. ഈ സീസണില്‍ ചെന്നൈയ്ക്കായി Read More…