Featured Oddly News

ഉത്സവത്തിനിടെ എ.ഐ റോബട്ട് ഇടഞ്ഞു, പിടിച്ചുമാറ്റി സംഘര്‍ഷം ഒഴിവാക്കി; ആശ്ചര്യപ്പെടുത്തുന്ന വീഡിയോ

എല്ലായിടത്തും എ ഐ അരങ്ങ് വാഴുന്ന കാലമാണിത്. ഇപ്പോളിതാ ഉത്സവത്തിനിടെ ആക്രമാസക്തനായ എ ഐ റോബട്ട് ആളുകളെ ആക്രമിക്കുന്ന വീഡിയോയില്‍ അമ്പരന്നിരിക്കുകയാണ് ലോകം. വടക്കുകിഴക്കന്‍ ചൈനയില്‍ ടിയാന്‍ജിനില്‍ നടന്ന സ്പ്രിങ് ഫെസ്റ്റിവല്‍ ഗാലയിലാണ് സംഭവം നടന്നത്.എഐ നിയന്ത്രിത റോബോട്ടുകളിലൊന്ന് പെട്ടെന്ന് ആളുകളുടെ നേരെ ആക്രമാസക്തനായെന്നപോലെ കുതിച്ചെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരെ ഇത് ആക്രമിക്കാനായി ശ്രമിക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടമായതിന് പിന്നാലെ റോബട് അപോകലിപ്‌സ് ആരംഭിച്ചു കഴിഞ്ഞുവെന്നുമൊക്കെയാണ് പലരും വീഡിയോയുടെ കമന്റായി നല്‍കുന്നത്. ഫെസ്റ്റ് വലിനിടെ ഇടഞ്ഞ് റോബട്ടിന് സുരക്ഷാ ഉദ്യോഗസ്ഥന്‍ Read More…

Good News

പിഞ്ചോമനയെ നെഞ്ചോടടുക്കിപ്പിടിച്ച് തിരക്ക് നിയന്ത്രിക്കുന്ന RPF ഉദ്യോഗസ്ഥ: ഹൃദയം കീഴടക്കിയ കാഴ്ച- വീഡിയോ

ഇപ്പോൾ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. ദശലക്ഷ കണക്കിന് ആളുകളാണ് ഓരോ ദിവസവും വിശുദ്ധ സ്നാനത്തിനായി ത്രിവേണി സംഗമത്തിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള ഇടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു ദൃശ്യം നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. തിരക്കുപിടിച്ച സ്റ്റേഷനിൽ ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കൈയിലേന്തി ജനങ്ങളെ നിയന്ത്രിക്കുന്ന ഒരു ആർപിഎഫ് ഉദ്യോഗസ്ഥയുടെ വീഡിയോയാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ കൗതുക ദൃശ്യത്തിന് Read More…