മതത്തിന്റെ കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികര്‍ എന്നാണ് ഇറാനെക്കുറിച്ച് പറയാറ്. മതനിയമങ്ങളുമായി ബന്ധപ്പെട്ട് അനേകം പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചാട്ടവാറടി ശിക്ഷയായി നല്‍കുന്നതുമെല്ലാം അവിടെ പതിവ് സംഭവങ്ങളാണ്. കാര്‍ക്കശ്യത്തിന് പേരുകേട്ട ഇറാനില്‍ ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടവാര്‍ അടി ശിക്ഷ കിട്ടുമോ എന്നാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. ഇറാനില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, സ്റ്റാര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഭാവിയില്‍ ഇറാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ വ്യഭിചാര കുറ്റത്തിന് 99 ചാട്ടവാറടി ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏഷ്യന്‍ Read More…
Tag: Cristiano Ronaldo
ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെയാണോ ആവോ….
യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടപ്പോള്‍ തന്നെ ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞ അനേകം പേരുണ്ട്. എന്നാല്‍ യൂറോപ്പിലെ ഗോളടി ഏഷ്യയിലേക്ക് മാറ്റിയെന്ന് മാത്രമേയുള്ളൂ. സി.ആര്‍ 7 ന്റെ ബൂട്ടിന്റെ മൂര്‍ച്ചയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് താരം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്ന് കരുതിയിരിക്കുന്നവരുടെ നെറ്റി ചുളിച്ചുകൊണ്ട് സൗദി പ്രോ ലീഗില്‍ താരം ഗോളടിച്ചു കൂട്ടുകയാണ്. പ്രോ ലീഗിന്റെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടാന്‍ ഓഗസ്റ്റില്‍ സൗദി ടീമിനായി അഞ്ച് ഗോളുകള്‍ Read More…
എന്നെ ഇഷ്ടപ്പെടുന്നു എന്നുവെച്ച് അയാളെ വെറുക്കേണ്ടതില്ല; മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ
ആധുനിക ഫുട്‌ബോളിനെ മാറ്റിമറിച്ചവരാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണേല്‍ മെസ്സിയും. ഇരുവരും ഒരു ലീഗില്‍ കളിച്ചിരുന്ന കാലത്ത് ആരാണ് കേമന്‍ എന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ചകളില്‍ ഒന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വൈരത്തിന്റെ കാലം കഴിഞ്ഞെന്നും രണ്ടു ലീഗുകളിലേക്ക് കൂടു മാറിയപ്പോള്‍ തന്നെ അത് ഇല്ലാതായെന്നും ക്രിസ്ത്യാനോ റൊണാള്‍ഡോ തന്നെ പറയുന്നു. റൊണാള്‍ഡോ സൗദി അറേബ്യയിലും മെസ്സി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കറിലുമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചാറ്റിലാണ് മെസ്സിയുമായി ഉണ്ടായിരുന്ന മൈതാനത്തെ മത്സരത്തെക്കുറിച്ച് Read More…



