കരിയറിലെ ഒരു നാഴികക്കല്ലിലേക്ക് നീങ്ങുകയാണ് ലോകഫുട്ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. 1000 ഗോളുകള്‍ക്ക് വെറും 84 ഗോളുകള്‍ മാത്രം പിന്നില്‍ നില്ക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ മറ്റൊരു മൈല്‍സ്റ്റോണ്‍ കൂടി പിന്നിട്ടു. സൗദി പ്രോ ലീഗില്‍ സ്വന്തം തട്ടകത്തില്‍ 2-0 ന് ഡമാക് വിജയം നേടാന്‍ അല്‍-നാസറിനെ സഹായിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്തത് തന്റെ കരിയറിലെ 200-ാം പെനാല്‍റ്റി ആയിരുന്നു. സൗദി പ്രോ ലീഗില്‍ ഡമാകിനെതിരായ അല്‍ നാസറിന്റെ പോരാട്ടത്തില്‍ ഇരട്ടഗോള്‍ നേടിയ പോര്‍ച്ചുഗീസ് Read More…
Tag: Cristiano Ronaldo
പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിലേക്ക് ?
സൗദിപ്രോ ലീഗില്‍ തുടര്‍ച്ചയായി പരിക്കേറ്റ് കളിയില്‍ നിന്നും പിന്മാറുന്ന നെയ്മര്‍ ജൂണിയറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആലോചിക്കുകയാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ അല്‍ഹിലാല്‍. പക്ഷേ പകരം അവര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പേരാണ് ഞെട്ടിക്കുന്നത്. പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിലേക്ക് മാറുമെന്നാണ് സൂചന. ബ്രസീലിയന്‍ താരത്തിന്റെ കരാര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സ്ട്രൈക്കറെ ടീമിലെത്തിക്കാന്‍ സൗദി പ്രോ ലീഗ് ക്ലബ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വന്‍ തുക നീക്കിയതിന് ശേഷം 39 കാരനായ അല്‍-നാസറിന് Read More…
പരിക്ക് നെയ്മറുടെ കരിയര്‍ അവസാനിപ്പിക്കുമോ? അല്‍ ഹിലാലിന് മതിയായി, കരാറില്‍ നിന്നും ഒഴിവാക്കുന്നു
തീര്‍ച്ചയായും സമീപകാലത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലാണ് ബ്രസീലിയന്‍ താരം നെയ്മര്‍ ഉള്‍പ്പെടുന്നത്. എന്നിരുന്നാലും തുടര്‍ച്ചയായി പരിക്കുണ്ടാകുന്നത് താരത്തിന്റെ കരിയറിന് ഭീഷണിയാകുകയാണ്. സൗദിലീഗില്‍ അല്‍ഹിലാലിന്റെ താരമായ നെയ്മര്‍ കഴിഞ്ഞ മത്സരത്തിലും പരിക്കേറ്റ് പുറത്തായതോടെ താരത്തെ കരാറില്‍ നിന്നും ഒഴിവാക്കാന്‍ നോക്കുകയാണ് ക്ലബ്ബ്. മികച്ച താരമാണെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് തിരിച്ചടിയാകുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മര്‍ തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഈ സമയത്താണ് മറ്റൊരു ഹാംസ്ട്രീംഗ് പരിക്ക് താരത്തിന് വിനയായത്. തിങ്കളാഴ്ച, Read More…
ഇന്‍ജുറി ടൈം പെനാല്‍റ്റി റൊണാള്‍ഡോ അടിച്ചത് മാനത്തേക്ക്; അല്‍ നാസര്‍ ടീം കിംഗ്സ് കപ്പില്‍ നിന്ന് പുറത്തായി
സ്റ്റോപ്പേജ് ടൈമില്‍ പെനാല്‍റ്റി മാനത്തേക്ക് അടിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ ടീമിനെ പുറത്താക്കി. ചൊവ്വാഴ്ച വൈകുന്നേരം ഹോം ടീമിനെ 1-0 ന് തോല്‍പ്പിച്ച അല്‍ താവൂണ്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ അല്‍ നാസര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. സ്റ്റോപ്പേജ് ടൈമില്‍ ഗെയിം സമനിലയിലാക്കാനുള്ള സുവര്‍ണാവസരം റൊണാള്‍ഡോ പാഴാക്കി. കളിയുടെ 96-ാം മിനിറ്റിലായിരുന്നു ടീമിന് പെനാല്‍റ്റി കിട്ടിയത്. എന്നാല്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് സൂപ്പര്‍താരം ബാറിന് മുകളിലൂടെ അദ്ദേഹത്തിന്റെ പെനാല്‍റ്റി പറത്തി. 71-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ വലീദ് Read More…
കരിയറില്‍ 900 ഗോള്‍ തികച്ചു ; വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ റൊണാള്‍ഡോയുടെ കരിയര്‍ നന്നായി രേഖപ്പെടുത്തപ്പെട്ടതാണ്. അവിശ്വസനീയമായ അനേകം നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ചിട്ടുള്ള താരം ക്രൊയേഷ്യയ്ക്കെതിരെ പോര്‍ച്ചുഗലിന്റെ യുവേഫ നേഷന്‍സ് ലീഗ് വിജയത്തിനിടെ കരിയറിലെ സുപ്രധാന നിമിഷം കണ്ടെത്തി. കരിയറിലെ 900 ഗോളുകള്‍ തികച്ചു ഫു്ട്ബോളിലെ ഗോട്ട് എന്ന നില ഉറപ്പിച്ചു. ഈ ഗോള്‍ പോര്‍ച്ചുഗലിന്റെ 2-1 വിജയത്തില്‍ നിര്‍ണായക സ്ട്രൈക്കായിരുന്നു. പോര്‍ച്ചുഗലിന്റെ യൂറോ 2024 ലെ അഞ്ചു മത്സരങ്ങളില്‍ ഗോള്‍ രഹിതനായിരുന്ന റൊണാള്‍ഡോ 34-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കാന്‍ Read More…
20വര്‍ഷംനീണ്ട ഇതിഹാസ മത്സരത്തിന് വിരാമം; ഇത്തവണ ആ സൂപ്പര്‍താരങ്ങള്‍ ബാലന് ഡി ഓറിനില്ല
ഒടുവില്‍ അവര്‍ മത്സരവേദിയില്‍ നിന്നും വേര്‍പിരിഞ്ഞു. സെപ്റ്റംബര്‍ 4 ബുധനാഴ്ച പുറത്തിറക്കിയ 2024 ബാലണ്‍ ഡി ഓര് നോമിനികളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഭാഗമായില്ല. 20 വര്‍ഷത്തിലേറെ നീണ്ട ആസ്ട്രിക്ക് അവസാനിച്ചു. 2003ന് ശേഷം ആദ്യമായാണ് ഇരുവരും പട്ടികയില്‍ ഉള്‍പ്പെടാതെ പോകന്നത്. 2023ല്‍ അവസാനമായി നേടിയ വിജയത്തോടെ മെസ്സി 8 തവണ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. റൊണാള്‍ഡോ 5 തവണയാണ് ഈ പുരസ്കാരം നേടിയത്. നിലവില്‍ അല്‍-നാസറിനൊപ്പം സൗദി പ്രോ ലീഗില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് Read More…
റൊണാള്‍ഡോയുമായി ഏറ്റുമുട്ടാനുള്ള അവസരം മെസ്സി തള്ളി; വേണ്ടെന്നുവച്ചത് വണ്‍ബില്യണ്‍ കരാര്‍
ഫുട്ബോള്‍ ലോകത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായിട്ടാണ് ക്രിസ്ത്യനോ റൊണാള്‍ഡോ – ലിയോണേല്‍ മെസ്സി പോരാട്ടത്തെ വിലയിരുത്തുന്നത്. ദശകങ്ങളോളം സ്പാനിഷ് ലാലിഗയില്‍ നടന്നിരുന്ന ഈ ഹൈവോള്‍ട്ടേജ് മാച്ച് ഇരുവരും സ്പാനിഷ് ലാലിഗ വിട്ടതോടെ ഈ പോരാട്ടം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. പിന്നീട് മെസ്സി ഫ്രഞ്ച് ലീഗ് വന്വിട്ട് ഇന്റര്‍മയാമിയിലേക്ക് പോവുകയും ക്രിസ്ത്യാനോ സൗദി ലീഗിലേക്കും കുടിയേറിയതോടെ ഈ പോരാട്ടം ഇല്ലാതാവുകയും ചെയ്തു. ഫുട്ബോള്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന പോരാട്ടങ്ങള്‍ അവസാനിച്ചതിന് Read More…
അടിച്ചു കേറി ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനല്‍, മണിക്കൂറുകള്‍ക്കകം 14 മില്യണ്‍ സബ്സ്ക്രൈബര്‍മാര്‍
ഫുട്ബോള്‍ മൈതാനത്തിനപ്പുറത്ത് ഡിജിറ്റല്‍ ലോകത്ത് ഒരു വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തു. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ഇടിച്ചുകയറി. ലക്ഷക്കണക്കിന്ആള്ക്കാരാണ് താരത്തെ ഫോളോ ചെയ്ത് എത്തിയത്. ‘യു.ആര്’ ചാനലിന് നല്‍കിയിരിക്കുന്ന പേര്. 16 മണിക്കൂറിനുള്ളില്‍ 14 മില്യണ്‍ സബ് സ്ക്രൈബര്‍മാര്‍. യൂട്യൂബ് ചരിത്രത്തില്‍ ആദ്യമായി ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. Read More…
ക്രിസ്ത്യാനോ റൊണാള്‍ഡോ വിവാഹിതനായി ! ജോര്‍ജ്ജീനയെ വിവാഹം കഴിച്ചതായി പേജ് സിക്സ്
.ഫുട്ബോളിനുപുറത്തും വളരെ പ്രശസ്തയാണ് ലോകഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ദീര്‍ഘകാല കാമുകി ജോര്‍ജ്ജീന റോഡ്രിഗ്രസ്. റൊണാള്‍ഡോ കളത്തിനുള്ളില്‍ ഗോളടിച്ചു കൂട്ടി ആരാധകരെ സ്വന്തമാക്കുമ്പോള്‍ ജോര്‍ജ്ജീന ഫാഷനിലും ഗ്ളാമറിലുമാണ് മിന്നിത്തിളങ്ങുന്നത്. എന്നാല്‍ ദീര്‍ഘകാലമായി പങ്കാളികളായി തുടരുന്ന ഇരുവരും രഹസ്യമായി വിവാഹിതരായെന്നതാണ് പുതിയ വര്‍ത്തമാനം. അടുത്തിടെ ഒരു ടെലിവിഷന്‍ വീഡിയോയില്‍ ക്രിസ്ത്യാനോ ജോര്‍ജ്ജീനയെ ‘ഭാര്യ’ എന്നു പരാമര്‍ശിച്ചതാണ് ഇത്തരമാരു റൂമറിന് കാരണമായിരിക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കുകയും മൂന്ന് മക്കള്‍ ഉണ്ടാകുകയും ചെയ്തെങ്കിലും നിയമപരമായി വിവാഹം കഴിച്ച് ഭാര്യാഭര്ത്താക്കന്മാരായിട്ടില്ല. എന്നാല്‍ യൂറോ കഴിഞ്ഞ് Read More…