Oddly News

നാരങ്ങാവെള്ളത്തിന് എന്തിനാണാവോ ഗ്യാസ് ചാർജ്? കഫേയിൽ ‘ഗ്യാസ് ക്രൈസിസ്’ ഫീ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ബംഗളൂരുവിലെ ഒരു കഫേ ഭക്ഷണത്തിന് പുറമെ ‘ഗ്യാസ് പ്രതിസന്ധി’ എന്ന പേരിൽ അധിക തുക ഈടാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തിയോ കഫേ (Theo Cafe) നൽകിയ ബില്ലിൽ മൊത്തം തുകയുടെ 5 ശതമാനം ‘എക്സ്ട്രാ ഗ്യാസ് ക്രൈസിസ് ചാർജ്’ ആയി ചേർത്തതാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. പാചകവാതകം ഒട്ടും ആവശ്യമില്ലാത്ത മിന്റ് ലമണെയ്ഡ് (നാരങ്ങാവെള്ളം) പോലുള്ള പാനീയങ്ങൾക്കും ഈ അധിക ചാർജ് ഈടാക്കിയതാണ് വിവാദം കൊഴുപ്പിച്ചത്. ആഗോള യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ത്യയിൽ വാണിജ്യ എൽപിജി Read More…

Featured Spotlight

എല്‍.പി.ജി ക്ഷാമം: മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാം

ന്യൂഡല്‍ഹി: എല്‍.പി.ജി ക്ഷാമം പാചക വാതക ക്ഷാമത്തിനു പുറമേ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാമെന്നു റിപ്പോര്‍ട്ട്‌. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍, ഇന്റര്‍നെറ്റ്‌ കണക്‌റ്റിവിറ്റി തുടങ്ങിയ സേവനങ്ങളെ യുദ്ധം പരോക്ഷമായി സ്വാധീനിക്കുമെന്നാണു റിപ്പോര്‍ട്ട്‌. ടെലികോം ടവറുകള്‍ക്കും ഡേറ്റാ സെന്ററുകള്‍ക്കും ഊര്‍ജം നല്‍കുന്ന ജനറേറ്ററുകള്‍ക്ക്‌ ബാക്കപ്പ്‌ ഇന്ധനമായി ഉപയോഗിക്കുന്നത്‌ എല്‍.പി.ജിയാണ്‌. വിതരണ തടസം തുടരുകയാണെങ്കില്‍, എല്‍.പി.ജി അടിസ്‌ഥാനമാക്കിയുള്ള ജനറേറ്ററുകളെ ആശ്രയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസം നേരിടേണ്ടി വന്നേക്കാം. ടെലികോം കമ്പനികള്‍ക്ക്‌ മറ്റ്‌ ഊര്‍ജ സ്രോതസുകള്‍ ഉണ്ടെങ്കിലും, നീണ്ടുനില്‍ക്കുന്ന ക്ഷാമം പ്രവര്‍ത്തന ചെലവ്‌ വര്‍ധിപ്പിക്കാനും Read More…

Featured Lifestyle

ഇറാൻ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമായതെങ്ങനെ? പഠനം പാതിവഴിയിൽ, കൺമുന്നിൽ യുദ്ധം

ഇന്ത്യയിൽ എം.ബി.ബി.എസ്. പ്രവേശനം വളരെ പ്രയാസകരമായ സാഹചര്യത്തില്‍ ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾ വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കുക പതിവാണ്. ഇതില്‍തന്നെ ഇറാനിൽ പഠിക്കാൻ താല്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ചെലവിനെ അപേക്ഷിച്ച് ഇറാനിൽ മെഡിസിൻ പഠനത്തിന് കുറഞ്ഞ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് ഇതിൽ പ്രധാനം. ഇറാനിലെ മെഡിക്കൽ ബിരുദങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരവുമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാൻ തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങൾ: ഇന്ത്യയിൽ മെഡിക്കൽ പ്രവേശനം കഠിനമായതിനാൽ പലരും വിദേശ രാജ്യങ്ങളെ Read More…

Crime

‘ഞാൻ തീവ്രവാദിയല്ല, പണവും വേണ്ട… എനിക്ക് അയാളോട് സംസാരിക്കണം’; 17പേരെ ബന്ദികളാക്കിയ സംഭവത്തിനു പിന്നിൽ- വീഡിയോ

മുംബൈ: ഓഡിഷന്റെ പേരിൽ സ്‌റ്റുഡിയോയിലേയ്ക്ക് വിളിച്ചുവരുത്തിയ 16 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുട്ടികളെ ബന്ദികളാക്കി രോഹിത് ആര്യ എന്നയാൾ കുട്ടികളെ തടവിലാക്കിയിരുന്ന സമയത്ത് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ചില ‘ആളുകളിൽ’ നിന്ന് ചില കാര്യങ്ങളിൽ തനിക്ക് ഉത്തരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘എനിക്ക് വളരെ ലളിതമായ ചില ഡിമാൻഡുകളാണുള്ളത്. എനിക്ക് ചില ചോദ്യങ്ങളുണ്ട്. ചിലരോട് എനിക്ക് സംസാരിക്കണം. ഉത്തരങ്ങൾ വേണം.’ തനിക്കു പണമല്ല വേണ്ടതെന്നും താന്‍ തീവ്രവാദിയല്ലെന്നും ഇയാള്‍ വിഡിയോയിൽ പറയുന്നു. പോലീസ്‌ പ്രകോപനമുണ്ടാക്കിയാല്‍ Read More…