Oddly News

ഫോൺ തട്ടിയെടുത്ത മോഷ്ടാവിനെ സ്കൂട്ടറിൽ പിന്തുടർന്ന് വീഴ്ത്തി സഹോദരിമാർ, കള്ളനെ പോലീസിന് കൈമാറുന്ന വീഡിയോ വൈറൽ

ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഫോൺ തട്ടിപ്പറിച്ച ഓടിയ കള്ളനെ ധൈര്യപൂർവ്വം പിന്തുടർന്ന് പിടിച്ച് രണ്ടു സഹോദരിമാർ. സ്കൂട്ടറിൽ കള്ളനെ പിന്തുടരുകയും അവന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തി പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു ഇവർ. മുരാറിലെ സിപി കോളനിയിൽ താമസിക്കുന്ന ഹർഷിത, രസിത അഗർവാൾ എന്നീ സഹോദരിമാർ കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. പടാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ സോഫ ഗാലറിക്ക് സമീപത്തു കൂടെ ഇരുവരും സ്കൂട്ടറിൽ പോകുമ്പോൾ, പുറകിൽ ബൈക്കിലെത്തിയ ഒരാൾ സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന രസിതയുടെ കയ്യിൽ നിന്ന് ഫോൺ Read More…

Crime

കോടിക്കണക്കിനു രൂപയുടെ മുകളില്‍ കിടക്കുന്ന യുവതി ! ടിൻഡർ വഴി സൗഹൃദം, പിന്നാലെ ബ്ലാക്ക് മെയിലിങ്, ഹണിട്രാപ്പിലൂടെ 6 കോടി തട്ടി

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഡേറ്റിങ് ആപ്പുകൾ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം കോടികളുടെ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ പോലീസ് അന്വേഷണം . പല്ലവി സിങ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് ബ്ലാക്ക് മെയിലിങ് വിവരങ്ങൾ പുറത്തുവന്നത്. ടിൻഡർ (Tinder) ഉൾപ്പെടെയുള്ള ഡേറ്റിംഗ് ആപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, അവരുടെ രഹസ്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് യുവതിക്കെതിരെ Read More…

Featured Oddly News

യുദ്ധത്തിന് പോകും മുൻപ് പ്രണയം നടിച്ച് താലികെട്ട്, കൊല്ലപ്പെട്ടാൽ കോടികൾ ഭാര്യക്ക്; റഷ്യൻ യോദ്ധാക്കളെ ലക്ഷ്യമിട്ട് “ബ്ലാക്ക് വിഡോസ്”

റഷ്യൻ സൈനിക നിയമങ്ങൾ അനുസരിച്ച്, യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബങ്ങൾക്ക് അഞ്ച് ദശലക്ഷം റൂബിൾ (ഏകദേശം 60 ലക്ഷം രൂപ) മുതൽ നഷ്ടപരിഹാരം ലഭിക്കാറുണ്ട്. സൈനികർ കൊല്ലപ്പെട്ടാൽ അവരുടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വേണ്ടിയാണ് സർക്കാർ ഈ തുക നൽകുന്നത്. എന്നാൽ ഈ ആനുകൂല്യം തട്ടിയെടുക്കാൻ “ബ്ലാക്ക് വിഡോസ്” (കറുത്ത വിധവകൾ) എന്ന് വിളിക്കപ്പെടുന്ന ചില സ്ത്രീകൾ വ്യാജ വിവാഹ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് റഷ്യൻ ഉദ്യോഗസ്ഥരും മാധ്യമങ്ങളും വ്യക്തമാക്കുന്നു. യുദ്ധത്തിന് പോകുന്നതിന് തൊട്ടുമുമ്പ് സാമ്പത്തികമായി പിന്നാക്കം Read More…

Oddly News

പരാതിയിൽ നടപടിയില്ല; പോലീസ്‌ സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ച് 22 കാരി! വീഡിയോ പുറത്ത്!

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പോലീസ്‌ സ്റ്റേഷനിൽ വെച്ച് 22 കാരിയായ യുവതി വിഷം കഴിച്ചു. താൻ വിഷപദാർത്ഥം കഴിക്കുന്നതിന്റെ വീഡിയോയും യുവതി ചിത്രീകരിച്ചിരുന്നു. നിലവിൽ ചികിത്സയിലുള്ള യുവതി പോലീസിന്റെയും ഡോക്ടർമാരുടെയും നിരീക്ഷണത്തിലാണ്. പിങ്കി നായക് എന്ന യുവതി അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉദ്യോഗസ്ഥർ പരാതി രേഖപ്പെടുത്തുന്നതിനിടെയാണ് യുവതി പെട്ടെന്ന് വിഷം കഴിച്ചത്. ഉടൻ തന്നെ ഇവരെ മഹാരാജ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില വഷളായതിനെ തുടർന്ന് പിന്നീട് ജില്ലാ Read More…

Oddly News

എന്റെ മരണത്തിന് കാരണം ഭാര്യാവീട്ടുകാരെന്ന് ആത്മഹത്യാക്കുറിപ്പ് !പാലത്തിൽ നിന്ന് ചാടാൻ ശ്രമിച്ച യുവാവിനെ രക്ഷപെടുത്തി നാട്ടുകാർ- വീഡിയോ

ആഗ്രയ്ക്ക് സമീപമുള്ള അർണൗട്ട പാലത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ബസായ് അരീല പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ പാലത്തിൽ വെച്ച് ഇരുപത്തിനാലുകാരനായ യുവാവ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവ് പാലത്തിന്റെ മുകളിൽ നിന്ന് കയർ കെട്ടി താഴേക്ക് തൂങ്ങി. എന്നാൽ അടുത്തുണ്ടായിരുന്ന ആളുകളുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. സാഹസികമായി ഇവർ യുവാവിനെ മുകളിലേക്ക് വലിച്ച് കയറ്റി ജീവൻ രക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക Read More…

Oddly News

‘കള്ളൻ, കള്ളൻ!’; ഒരു സാധാരണക്കാരന്റെ നിലവിളിയിൽ പൊലീസിന്റെ വലയിലായത് അന്തർസംസ്ഥാന കവർച്ചാ സംഘം!

ഒരു മനുഷ്യൻ ഉച്ചത്തിൽ വിളിച്ചുകൂവി “കള്ളൻ, കള്ളൻ” . ആ വിളി പൂനെ റൂറൽ പോലീസിനെ സഹായിച്ചത് ഒരു അന്തർസംസ്ഥാന കൊള്ളസംഘത്തെ കുടുക്കാനും അതിലെ ആറ് അംഗങ്ങളെയും അറസ്റ്റ് ചെയ്യാനുമാണ്. ഓതുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് നാടൻ തോക്ക്, ജീവനുള്ള തിര, മാരകായുധങ്ങൾ, മോഷ്ടിച്ച വാഹനം എന്നിവയുൾപ്പെടെ 14.87 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഈ അറസ്റ്റോടെ മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി നടന്ന 20 ഓളം Read More…

Crime

പ്രണയപ്പകയിൽ വീണ്ടുമൊരു ജീവൻ പൊലിഞ്ഞു; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ചോരക്കളി

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബണ്ട്വാൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച് 23 വയസ്സുകാരിയായ യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോമിലെ ജീവനക്കാരിയായ ലാവണ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ ബാഗിൽ ഒളിപ്പിച്ചുവെച്ച വെട്ടുകത്തിയുമായി എത്തിയ ചേതൻ എന്ന യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഭയനാകമായ ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലാവണ്യ പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പ്രതി പിന്തുടർന്ന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് Read More…

Crime

ആശുപത്രി വാർഡില്‍ ഉറങ്ങിക്കിടന്ന രോഗികളുടെ മൊബൈൽ ഫോണുകൾ അടിച്ചുമാറ്റി കള്ളൻ, CCTV ദൃശ്യങ്ങൾ വൈറൽ

ഉത്തർപ്രദേശിലെ ബദായൂനിലുള്ള ഒരു ആശുപത്രിയിൽ ഉറങ്ങിക്കിടന്ന രോഗികളുടെ മൊബൈൽ ഫോണുകൾ യുവാവ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആരോഗ്യകേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെയും രോഗികളുടെ സുരക്ഷയെയും കുറിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം. ന്യൂ ജീവൻദാൻ ഹോസ്പിറ്റലിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങളിൽ, ഒരു യുവാവ് കർച്ചീഫ് കൊണ്ട് മുഖം പകുതി മറച്ച് വാർഡിലേക്ക് കടക്കുന്നത് കാണാം. രോഗികൾ കട്ടിലുകളിൽ ഉറങ്ങുകയായിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽ പെടാതെയാണ് ഇയാൾ ഉള്ളിൽ കയറിയത്. വാർഡിൽ ആരും ഉണർന്നിരിപ്പില്ലെന്ന് ഉറപ്പുവരുത്താൻ ഇയാൾ Read More…

Crime

സഹനടിയെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടി; രാജ്യം നടുങ്ങിയ കൊലപാതകക്കേസ് വീണ്ടും ചർച്ചയാകുമ്പോൾ

നടി ലൈല ഖാനും അവരുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളും ഒരു സൂചനയുമില്ലാതെ അപ്രത്യക്ഷമായി പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും, ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന കുടുംബ കൊലപാതക രഹസ്യങ്ങളിലൊന്നായി ഈ സംഭവം അവശേഷിക്കുന്നു. ഒരു ഫാം ഹൗസിൽ കുഴിച്ചിട്ട ആറ് മൃതദേഹങ്ങൾ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു രണ്ടാം ഭർത്താവ്, ഇനിയും പിടികിട്ടാത്ത കൊലപാതകത്തിലെ കൂട്ടുപ്രതി എന്നിവരിലാണ് ഈ കേസ് അവസാനിച്ചത്. 2008-ൽ രാജേഷ് ഖന്നയോടൊപ്പം ‘വഫാ: എ ഡെഡ്‌ലി ലവ് സ്റ്റോറി’ എന്ന ചിത്രത്തിൽ അഭിനയിച്ച് ശ്രദ്ധേയയായ നടി ലൈല Read More…