Crime

കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസം ; 15 കാരിയെ ജേഷ്ഠനും ചേച്ചിയും ചേര്‍ന്ന് തല്ലിക്കൊന്നു

രാജ്‌കോട്ട്: ജീവിച്ചിരുന്നാല്‍ കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് 15 കാരിയെ മൂത്ത സഹോദരനും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്നു. ഗുജറാത്തിലെ ജാംനഗര്‍ ജില്ലിയിലെ ഹജംകോറ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ശ്രദ്ധാ തഡ്‌വി എന്ന പെണ്‍കുട്ടിയെയാണ് മരണമടഞ്ഞത്. സഹോദരന്‍ രാകേഷും സഹോദരി സവിതയും ചേര്‍ന്നായിരുന്നു കൊലപ്പെടുത്തിയത്. ഇവര്‍ താമസിക്കുന്ന വീടിരിക്കുന്ന ഫാമിന്റെ ഉടമസ്ഥാന്‍ ബിപിന്‍ ബരൈയ്യ ചൊവ്വാഴ്ച രാകേഷിന്റെയും സവിതയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് സംഭവം വെളിയില്‍ വന്നത്. ഉടന്‍ തന്നെ ബിപിന്‍ Read More…

Crime

മകളുടെ നാലുദിവസം പഴക്കമുള്ള മൃതദേഹത്തിനൊപ്പം 84 കാരി വൃദ്ധയെ കണ്ടെത്തി

തമിഴ്‌നാട്ടിലെ മണാലിയില്‍ 55 വയസ്സുള്ള മകളുടെ നാലുദിവസം പഴക്കമുള്ള മൃതദേഹത്തിനൊപ്പം കഴിയുന്ന 84 കാരി വൃദ്ധയെ കണ്ടെത്തി. ചെന്നൈ പോലീസിന് സമീപമുള്ള മണാലി ന്യൂ ടൗണിലാണ് അഴുകിത്തുടങ്ങിയ മൃതദേഹത്തിനൊപ്പം കിടപ്പ് രോഗിയായ 84 കാരിയെ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികളും വീട്ടുടമയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ് ജോമിനും മകള്‍ ഷീലയും വര്‍ഷങ്ങളായി ടൗണിലെ ആവഡി പ്രദേശത്തെ വാടകവീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പൂട്ടിയിട്ടിട്ടില്ലാത്ത വീട്ടിലേക്ക് Read More…

Crime

യുവതിക്ക് രണ്ടുപേരുമായി പ്രണയം ; ലിവിംഗ് ടുഗദറിന് ശേഷം ആദ്യ കാമുകനെ രണ്ടാമത്തെ കാമുകനെക്കൊണ്ട് തട്ടി…!

ഗുവാഹത്തി: സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 27 കാരനെ കൊലപ്പെടുത്തിയതിന് ഇരയുടെ കാമുകി, അവളുടെ രണ്ടാം കാമുകന്‍, അവന്റെ രണ്ട് കൂട്ടാളികള്‍, അവളുടെ മാതാപിതാക്കള്‍ എന്നിവരുള്‍പ്പെടെ ആറ് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. സിനിമയെ വെല്ലുന്ന നാടകീയതകള്‍ നിറഞ്ഞ കുറ്റകൃത്യമായിരുന്നു പോലീസ് കുരുക്കഴിച്ചത്. ഒക്ടോബര്‍ 12 ന് രാത്രി 8.10 ന് നഗരത്തിലെ ഖനപര പ്രദേശത്ത് അഞ്ജന്‍ നാഥ് എന്നൊരാള്‍ ഒരു അജ്ഞാതന്റെ വെടിയേറ്റ് മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നെഞ്ചില്‍ വെടിയേറ്റ ഇരയെ ഉടന്‍ പോലീസ് Read More…

Crime

കര്‍ണാടകത്തില്‍ ആദായനികുതി റെയ്ഡ് ; 23 പെട്ടികളില്‍ നിന്നും കണ്ടെത്തിയത് 42 കോടി രൂപ

ബെംഗളൂരു: കര്‍ണാടകത്തില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 23 പെട്ടികളിലായി അടുക്കി വെച്ചിരുന്ന 42 കോടിയോളം രൂപ കണ്ടെത്തി. ബെംഗളൂരു നഗരത്തില്‍ മുന്‍ കോര്‍പ്പറേറ്ററുടെയും മുന്‍ കോണ്‍ട്രാക്ടറുടേയും വസതിയില്‍ നിന്നാണ് പണം പിടിച്ചത്. കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് ഒരു ബില്‍ഡറായ അംബികാപതി. ഭാര്യ അശ്വതമ്മ 1995ല്‍ ഒരിക്കല്‍ കോര്‍പ്പറേറ്ററായിരുന്നു. പണം നിറച്ച കാര്‍ട്ടണുകള്‍ ഒരു കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു റെയ്ഡ് ഐടി സംഘം കണ്ടെത്തുന്നത്. 500 രൂപയുടെ വിവിധ കെട്ടുകളായിട്ടാണ് പണം Read More…

Crime

ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍

ന്യൂഡല്‍ഹി: കാര്‍മോഷണശ്രമത്തിനിടയില്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍. കൊലപാതകശ്രമം, കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെ 2018 മുതല്‍ പോലീസിന് തലവേദനയായി മാറിയ ആസിഫും മെഹ്രാജുമാണ് അറസ്റ്റിലായത്. ആസിഫ് 10 കേസുകളിലും മെഹ്‌രാജ് ഏഴു കേസുകളിലും പ്രതിയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മീററ്റിലും നോയിഡയിലും താമസിക്കുന്ന ആസിഫും മെഹ്രാജും ഗാസിയാബാദ്, മീററ്റ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തു. രണ്ടുപേര്‍ക്കെതിരെയും ഗുണ്ടാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 2019-ല്‍ ഡല്‍ഹി കന്റോണ്‍മെന്റ്, ഐജിഐ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കവര്‍ച്ചകളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന് Read More…

Crime

വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പക; ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു…!!

വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പകയില്‍ ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു. ഹസ്മത്ത് ബാനോ എന്ന സ്ത്രീ 30 ശതമാനം പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്തൃപിതാവ് റംസാന്‍ ഖാനും അയാളുടെ ഭാര്യാസഹോദരനുമെതിരേ ഇരയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. റംസാന്‍ പലപ്പോഴും ബാനുവിനോട് വഴക്കിടുകയും ശകാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. റംസാന്‍ ഖാനും ഭാര്യാ സഹോദരന്റെ കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഹസ്മത്ത് ബാനോ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ എട്ടിന് ഭര്‍ത്താവ് ഹാരൂണും ബാനുവിന്റെ സഹോദരനും Read More…

Crime

മദ്യപാനത്തിനിടെ മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; കൗമാരക്കാരന്‍ യുവാവായ സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു

മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൗമാരക്കാരന്‍ യുവാവായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഞായറാഴ്ച ഉണ്ടായ സംഭവത്തില്‍ ഷക്കീര്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സുഹൃത്തായ ഷാക്കിറിന്റെ മൊബൈല്‍ ഫോണ്‍ പ്രതി മോഷ്ടിച്ച് വിറ്റിരുന്നു. ഷക്കീര്‍ കുട്ടിയോട് മൊബൈല്‍ ഫോണ്‍ തിരികെ ചോദിക്കുന്നത് ഇരുവരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ഞായറാഴ്ച ഇരുവരും കണ്ടുമുട്ടുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ഇതിനിടയില്‍ മൊബൈലിന്റെ കാര്യത്തില്‍ വഴക്കടിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ ഷക്കീര്‍ ഒരിക്കല്‍ Read More…

Crime

അഞ്ചും ഏഴും വയസ്സുള്ള സഹോദരിമാര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; കൊലപ്പെടുത്തിയത് ഷവ്വലിന് അടിച്ച്

പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുപിയിലെ ഇറ്റാവയില്‍ ഞായറാഴ്ച വൈകുന്നേരം ശില്‍പി, റോഷ്നി എന്നിവരെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയ ഇവരുടെ മാതാവ് സുശീല വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് അകത്ത് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് ഷവ്വല്‍ ഉപയോഗിച്ചായിരുന്നെന്ന് Read More…

Crime

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കല്ലിനിടിച്ചു കൊലപ്പെടുത്തി; ചെയ്തത് പിതാവിന്റെ സുഹൃത്തുക്കള്‍

രാജ്‌കോട്ട്: മൂന്ന് പേര്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതായി പോലീസ്. ഗുജറാത്തിലെ രാജ്കോട്ട് നഗരത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാണാതായി ഒരു ദിവസത്തിന് ശേഷം ഒക്ടോബര്‍ 7 ന് നഗരത്തിലെ റെയില്‍വേ സ്റ്റേഷന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഇരയെ ബലാത്സംഗം ചെയ്യുകയും കല്ലുകൊണ്ട് Read More…