പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂര മര്‍ദനം. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചതുള്‍പ്പടെ യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനം. പത്തനംതിട്ട ചരല്‍ക്കുന്നില്‍ യുവദമ്പതികള്‍ പിടിയില്‍. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയെന്ന് FIR. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 1നാണ് മാരാമണ്‍ ജങ്ഷനില്‍ നിന്നും റാന്നി സ്വദേശിയെ പ്രതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നത്. കട്ടിലില്‍ കിടത്തി നഗ്നനാക്കിയ ശേഷം ദേഹമാസകലം Read More…
Tag: crime news
ICUവില്‍ കിടന്ന വിദേശവനിതയുടെ സ്വകാര്യ ഭാഗത്ത് തൊട്ടു; പിന്നാലെ ബലാല്‍സംഗം; ഡോക്ടര്‍ അറസ്റ്റില്‍
ആശുപത്രിയില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സ തേടിയെത്തിയ വിദേശ വനിതയെ ഐസിയുവിനുള്ളില്‍ വച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. ഓള്‍ഡ് ഗോവയിലെ ഹെല്‍ത്തിവേ ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബിസിനസ് വിസയിലെത്തിയ മൊറോക്കന്‍ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് 29നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31-ാം തീയതി ഐസിയുവില്‍ കിടക്കവേ രാത്രി 10 മണിക്ക് പരിശോധനയ്ക്കായെത്തിയ ഡോ.ജോഷി, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പറയുന്നു. നഴ്സ് പുറത്തിറങ്ങിയതിന് പിന്നാലെ ന്യൂറോളജിക്കല്‍ സെന്‍സിറ്റിവിറ്റി പരിശോധിക്കാനെന്ന പേരില്‍ Read More…
ഒളിച്ചിരുന്ന് യുവതിയുടെ കിടപ്പറരംഗം പകർത്തി; ‘തനിക്കും വഴങ്ങണമെന്ന് ആവശ്യം’; 2 പേർ അറസ്റ്റിൽ
കണ്ണൂരില്‍ വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് ശമൽ , നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് എന്നിവരെയാണ് കണ്ണൂര്‍ കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തി. Read More…
ദളിത് യുവതിയുടെ മാലമോഷണക്കേസ് വഴിത്തിരിവില്‍: പോലീസിന്റെ കള്ളക്കഥയെന്ന് ക്രൈംബ്രാഞ്ച്
ദളിത് യുവതി ബിന്ദുവിനെ മാല മോഷ്‌ടാവാക്കിയത് പോലീസിന്റെ കള്ളക്കഥ തന്നെ. മാലമോഷണക്കേസില്‍ വഴിത്തിരിവാകുകയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പേരൂര്‍ക്കടയിലെ അമ്പലമുക്കിലുള്ള വീട്ടില്‍നിന്ന് മാലമോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്‍. ബിന്ദുവിനെ കുടുക്കാന്‍ പോലീസ് കഥ മെനഞ്ഞെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറവി പ്രശ്‌നമുള്ള വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ദാനിയല്‍ മാല വീട്ടിലെ സോഫയ്‌ക്കു താഴെവച്ചു മറക്കുകയായിരുന്നു. ഓമനയാണ് പോലീസില്‍ പരാതി നല്‍കിയതെങ്കിലും മാല പിന്നീട് കണ്ടെത്തിയ കാര്യം അവര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അതു Read More…
വിധവകളേയും, നിരാലംബരായ സ്ത്രീകളേയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കും, സ്വർണവും പണവും കവരും; മണവാളൻ റിയാസ് പിടിയിൽ
വിവാഹ വാഗ്ദാനം നൽകി യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി സ്വർണവും പണവും കവര്‍ച്ച ചെയ്യുന്ന മണവാളൻ റിയാസ് പൊലീസ് പിടിയിലായി. മണവാളൻ റിയാസ് മുജീബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രതി ഒട്ടേറെ യുവതികളെ പീഡനത്തിന് ഇടയാക്കിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടാം തിയതി റജിസ്റ്റർ ചെയ്ത കേസിലാണ് മണവാളൻ അറസ്റ്റിലായത്. പോത്തുകല്ല് പൊലീസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സി. സുകുമാരനും സംഘവും നടത്തിയ അന്വേഷണത്തിൽ വിധവകളേയും, നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും സ്വർണ്ണവും പണവും Read More…
കസ്‌റ്റഡി മര്‍ദനം; ഹോട്ടല്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നു പരാതിക്കാരന്‍, തന്നത് 5,000 രൂപ മാത്രം, പുതിയ വെളിപ്പെടുത്തല്‍
പീച്ചിയിലെ പോലീസ് കസ്‌റ്റഡി മര്‍ദനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ദിനേശ്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വണ്ടാഴി സ്വദേശി ദിനേശ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഹോട്ടലുടമ ഔസേപ്പിനെയും ജീവനക്കാരെയും പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദിച്ചത്. ഔസേപ്പിന്റെ ഹോട്ടലില്‍ വെച്ച് ജീവനക്കാരില്‍നിന്ന് തനിക്ക് ക്രൂരമര്‍ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ടെന്നുമാണ് ദിനേശ് പറയുന്നത്. ഹോട്ടല്‍ ഉടമ ഔസേപ്പിന്റെ കൈയില്‍നിന്ന് വാങ്ങിയത് 5,000 രൂപ മാത്രമാണെന്നു ദിനേശ് പറയുന്നു. ‘ ആശുപത്രിച്ചെലവിനായാണ് പണം Read More…
നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയുമായി 15കാരന്‍ പൊലീസ് സ്റ്റേഷനില്‍; ഞെട്ടല്‍, അറസ്റ്റ്
നെഞ്ചിൽ കുത്തിക്കയറിയ കത്തിയുമായി പഹർഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് സ്വയം കയറിച്ചെന്ന് 15കാരന്‍. ഉടൻ തന്നെ കുട്ടിയെ കലാവതി സരൺ ആശുപത്രിയിലെത്തിക്കുയും അവിടെനിന്ന് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആർഎംഎൽ ആശുപത്രിയില്‍വച്ച് കത്തി നീക്കം ചെയ്തു. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. സെപ്റ്റംബർ 4 നായിരുന്നു സംഭവം. ഡൽഹിയിലെ പഹർഗഞ്ചില്‍ സ്കൂളിന് പുറത്ത് നടന്ന സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളെ ഒരുസംഘം ആക്രമിച്ചതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി . ഇതാണ് Read More…
5 പവന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍, നിരവധി കേസുകളിലെ പ്രതി
ചെന്നൈയില്‍ മാലമോഷണ കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച കേസിലാണ് ചെന്നൈ തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയെ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് Read More…
ഒന്നിച്ച് ജീവിക്കാന്‍ 17കാരനുമായി ഒളിച്ചോടി രണ്ടുകുട്ടികളുടെ അമ്മ, കൊല്ലൂരില്‍ അറസ്റ്റിലായി
ഒപ്പം ജീവിക്കാന്‍ പതിനേഴുവയസ്സുകാരനായ വിദ്യാർഥിക്കൊപ്പം നാടുവിട്ട യുവതി. ചേർത്തല സ്വദേശിനിയാണ് രണ്ട് മക്കളെയും കൂട്ടി 17 കാരനൊപ്പം ഒന്നിച്ചു ജീവിക്കാൻ നാടുവിട്ടത്. യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം നാലുപേരെയും കർണാടകയിലെ കൊല്ലൂരിൽ നിന്നും കണ്ടെത്തി. സനൂഷയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 ദിവസം മുൻപാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് തന്റെ രണ്ടു മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ചേർത്തല സ്റ്റേഷനിൽ യുവതിയുടെ ബന്ധുക്കളും Read More…









