Crime

വീടിനുള്ളില്‍ യുവതി മരിച്ച നിലയില്‍; ലിവിംഗ് ടുഗതര്‍ പങ്കാളി വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍

പെരുമ്പാവൂര്‍: കീഴില്ലത്ത്‌ യുവതിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലില്‍ ജോയിയുടെ മകള്‍ ജിബി ജോയ്‌ (36) ആണ്‌ മരിച്ചത്‌. സംഭവത്തിന്‌ ശേഷം വൈകാതെ ജിബിയോടൊപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂര്‍ ഇരപ്പുംകുടി ലൈജു (47)വിനെ വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 നാണു സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോള്‍ പമ്പിന്‌ സമീപം ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിനു പിന്നിലെ മുറിയിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. ഒപ്പം ഏഴ്‌ വയസ്‌ പ്രായമുള്ള Read More…

Crime

8-ാം വയസിൽ അമ്മാവന്‍, 14-ാം വയസില്‍ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു, പുന്നപ്രയിൽ നാടിനെ നടുക്കിയ ക്രൂരത, മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ പുന്നപ്രയിൽ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ നാല് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. തുടർന്ന് സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ 2022-ലാണ് പിതാവിന് കൈമാറുന്നത്. എന്നാൽ സുരക്ഷിതമെന്ന് കരുതിയ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെച്ച് Read More…

Crime

ശത്രുദോഷം മാറ്റാനായി 3 തവണ വന്നു, 3 തവണയും 14കാരിയെ പൂജാരി പീഡിപ്പിച്ചു; അറസ്റ്റ്

ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു.  ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം. മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് Read More…

Crime

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല, ഹോട്ടല്‍മുറിയില്‍ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: നഗരത്തിലെ ഹോട്ടലില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല്‍ ഹോട്ടലിലെ മുറിയിലാണു യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടയംപടി മര്യാത്തുരുത്ത് കൈതാരം വീട്ടില്‍ ആസിയ തസ്മി (19), പുതുപ്പള്ളി പനന്താനത്ത് നന്ദകുമാര്‍ (23) എന്നിവരാണു മരിച്ചത്. ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. 29 നു വൈകിട്ടോടെയാണ് ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്. ഇന്നലെ വൈകിട്ടായിട്ടും ഇരുവരെയും മുറിയില്‍ നിന്നും പുറത്തു കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം കോട്ടയം വെസ്റ്റ് പോലീസില്‍ Read More…

Crime

കാമുകന്റെ വീട്ടില്‍ യുവതിയുടെ മരണം: പ്രതി കാമുകനല്ല, ബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിത്തൂക്കിയ തടിക്കച്ചവടക്കാരന്‍ കുറ്റക്കാരന്‍

പത്തനംതിട്ട: കോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്‌സ്‌ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന്‌ വിളിക്കുന്ന നസീര്‍ (39) ആണ്‌ പ്രതി. വീട്ടില്‍ തടിക്കച്ചവടത്തിനു വന്ന നസീര്‍ നഴ്‌സിനെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ്‌ പ്രതി കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ്‌ കോടതി നാളെ വിധി പ്രഖ്യാപിക്കും. പെരുമ്പെട്ടി പോലീസ്‌ 2019 ഡിസംബറില്‍ രജിസ്‌റ്റര്‍ ചെയ്‌ത മല്ലപ്പള്ളിനിയുടെ ആത്മഹത്യയാണ്‌ ക്രൂരമായ Read More…

Crime

കൊച്ചിയില്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകള്‍ കൊടുംക്രിമിനല്‍; കഥകേട്ട് ഞെട്ടി പൊലീസ്

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് നിവ്യ തല്ലിയൊടിച്ചത്. സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. അമ്മ സരസുവുമായി നിവ്യ നിരന്തരം തര്‍ക്കവും വഴക്കുമായിരുന്നു. Read More…

Crime

ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ കസ്‌റ്റഡിയിലായ മരട്‌ അനീഷ്‌ റിമാന്‍ഡില്‍ ,തമിഴ്‌നാട്‌ പോലീസിനു കൈമാറും

കുപ്രസിദ്ധ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌ റിമാന്‍ഡില്‍. പോലീസിനെ ഭീഷണിപ്പെടുത്തിയയതിനു സെന്‍ട്രല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു മരട്‌ അനീഷിനെ റിമാന്‍ഡ്‌ ചെയ്‌തത്‌. ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ മുളവുകാട്‌ പോലീസ്‌ അനീഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി സമന്‍സ്‌ അയച്ചിട്ടും അനീഷ്‌ കോടതിയില്‍ ഹജാരായിരുന്നില്ല. തുടര്‍ന്ന്‌ കോടതി അറസ്‌റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണു അനീഷ്‌ പോലീസിന്റെ പിടിയിലാകുന്നത്‌.അതേസമയം മരട്‌ അനീഷിനെ അന്വേഷിച്ച്‌ തമിഴ്‌നാട്‌ പോലീസ്‌ സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്‌. അഞ്ചുമാസം മുമ്പ്‌ വാഹനത്തില്‍ ഒരു Read More…

Crime

തിരുവല്ലയിലെ ഹോട്ടലില്‍ വന്നിരുന്നു; സമ്മതിച്ച് രാഹുല്‍; 408ാം നമ്പര്‍ മുറിയും തിരിച്ചറിഞ്ഞു; ലാപ്പ് ടോപ്പിനായി തിരച്ചില്‍

ലൈംഗിക പീഡനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പ് 15 മിനിറ്റ് നീണ്ടുനിന്നു. കനത്ത സുരക്ഷയിലായിരുന്നു രാവിലെ ആറരയോടെ തെളിവെടുപ്പ്. രാഹുലിനെ തിരികെ പത്തനംതിട്ട എ.ആര്‍.ക്യാംപിലേക്ക് കൊണ്ടുപോയി.  ഹോട്ടലിൽ വന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.  408 നമ്പർ റൂമും തിരിച്ചറിഞ്ഞു.  യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. രാഹുൽ ബി.ആര്‍. എന്ന Read More…

Crime

അഞ്ച്‌ വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു: അറുപതുകാരന്‌ 62.5 വര്‍ഷം തടവ്‌

ഹരിപ്പാട്‌ : അഞ്ച്‌ വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 60കാരന്‌ അറുപത്തിരണ്ടര വര്‍ഷത്തെ തടവ്‌. 2021 മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അഞ്ച്‌ വയസ്സുകാരിയെ ഭയപ്പെടുത്തി ലൈംഗിക ഉപദ്രവം നടത്തിയ പത്തിയൂര്‍ സ്വദേശി ശശി.കെ(60)യെയാണ്‌ ഹരിപ്പാട്‌ ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി ജി. ഹരീഷ്‌ വിവിധ വകുപ്പുകളിലായി അറുപത്തിരണ്ടര വര്‍ഷം തടവിനും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചത്‌. കരീലക്കുളങ്ങര പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ ഇന്‍സ്‌പെക്‌ടര്‍ എം.സുധിലാല്‍ അന്വേഷണം നടത്തി കുറ്റപത്രം Read More…