Sports

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്? കാരണം…

ഒക്ടോബർ 22-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം ആരംഭിക്കുന്നത്. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടേണ്ടതുനാലും ഏകദിന, ടെസ്റ്റ് പരമ്പരകൾക്കാണ് ടീം കൂടുതൽ പ്രാധാന്യം നൽകുന്നത്. നവംബർ 4 മുതൽ 15 വരെയാണ് ഏകദിന പരമ്പര. നവംബർ 19-ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര ഡിസംബർ ആദ്യം വരെ നീണ്ടുനിൽക്കും. മൊത്തത്തിൽ ഇതൊരു നിർണായക പര്യടനമായിരിക്കും. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യയുടെ ബോളിങ് നിര Read More…

Sports

2028 ടി20 ലോകകപ്പിൽ ഭുവനേശ്വർ കുമാർ കളിക്കുമോ ? മാസ് മറുപടിയുമായി ഭരത് അരുൺ!

36-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് അപ്രതീക്ഷിതമായി തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനെക്കുറിച്ച് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ . ഒക്ടോബർ 22-ന് ക്രിസ്റ്റ്ചർച്ചിൽ ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് മുൻനിര പേസറായ ഭുവനേശ്വർ കുമാറിനെ ബിസിസിഐ (BCCI) ഉൾപ്പെടുത്തിയത് ആരാധകർക്ക് വലിയൊരു സർപ്രൈസ് ആയിരുന്നു. 2022-ൽ ന്യൂസിലാൻഡിനെതിരെ നേപ്പിയറിലാണ് ഭുവനേശ്വർ കുമാർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. എന്നാൽ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) താരമായ ഭുവനേശ്വർ Read More…

Sports

സഞ്ജു ടീമിലുള്ളപ്പോൾ വൈഭവിനെ ബെഞ്ചിലിരുത്തുന്നതിൽ തെറ്റുണ്ടോ? പ്രതികരണവുമായി അശ്വിൻ

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യൻ ടീമിൽ ഇടം നേടാൻ വൈഭവ് സൂര്യവംശിക്ക് സാധിച്ചില്ല. അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഓപ്പണിംഗ് സ്ഥാനങ്ങളിൽ തുടരുമ്പോൾ സൂര്യവംശിക്ക് ബെഞ്ചിൽ തന്നെ ഇരിക്കേണ്ടി വന്നു. സഞ്ജുവും അഭിഷേകും പൂർണ്ണമായും തിളങ്ങിയിട്ടില്ലെങ്കിലും, 15-കാരനായ സൂര്യവംശിയെ പുറത്തിരുത്താൻ തക്ക മികച്ച പ്രകടനം സഞ്ജു കാഴ്ചവെക്കുന്നുണ്ടെന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെടുന്നത്. യുവ ഓപ്പണർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെങ്കിലും, ടീമിലെ കടുത്ത മത്സരം കാരണം തന്റെ ഊഴത്തിനായി Read More…

Sports

‘ഇനിയും എത്രനാൾ അവനെ അവഗണിക്കും? മുഹമ്മദ് ഷമിയുടെ തീപ്പൊരി ബോളിങ്, 30 റൺസിന് 4 വിക്കറ്റ്, ടീം ഇന്ത്യയിലേക്ക് വിളി വരുമോ?

രഞ്ജി ട്രോഫിയിൽ മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത് മുഹമ്മദ് ഷമി വീണ്ടും ശ്രദ്ധേയനാകുന്നു. 2025-ൽ ആണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഞായറാഴ്ച നടന്ന ബംഗാൾ – ഡൽഹി മത്സരത്തിൽ 30 റൺസ് മാത്രം വഴങ്ങി അദ്ദേഹം 4 വിക്കറ്റുകൾ വീഴ്ത്തി. ദേശീയ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ഷമി, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്. തന്റെ വേഗതയും കൃത്യതയും പന്തിന്റെ ചലനങ്ങളും കൊണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കാനുള്ള കഴിവ് ഷമി ഈ മത്സരത്തിലും Read More…

Featured Sports

ഇത് ഏത് കളി..? പാക് വനിതാ ടീമിന്റെ അപൂർവ പരിശീലന വീഡിയോ പുറത്ത്; വഹാബ് റിയാസിന് ട്രോൾ മഴ!

പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷന്റേതെന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് മുൻ പാകിസ്ഥാൻ പേസറും വനിതാ ടീമിന്റെ ഹെഡ് കോച്ചും മെന്ററുമായ വഹാബ് റിയാസിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. കളിക്കാർ തികച്ചും വ്യത്യസ്തവും വിചിത്രവുമായ രീതിയിൽ പരിശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ഇത് പാകിസ്ഥാൻ അണ്ടർ-19 വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലന ദൃശ്യങ്ങളാണെന്നും വാദമുണ്ട്. വനിതാ ടീമിന്റെ പരിശീലനവും ടൂർണമെന്റ് തന്ത്രങ്ങളും രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വഹാബ് റിയാസ് ആയതിനാലാണ് Read More…

Featured Sports

വൃദ്ധസദനത്തിൽ കാംബ്ലി, വാക്കുകൾ ഇടറി, തിരിച്ചറിയാൻ കഴിയാത്ത രൂപം; ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ- വൈറൽ വീഡിയോ

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ വൃദ്ധസദനത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ വലിയ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കാംബ്ലിക്ക് ഈ വീഡിയോയിൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുള്ളതായി കാണാം. നിലവിൽ താനെയിലെ ‘നിദാൻ സെന്റർ ഫോർ എൽഡർലി കെയർ’ എന്ന വയോജന പരിപാലന കേന്ദ്രത്തിലാണ് അദ്ദേഹം കഴിയുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ കാംബ്ലി പ്രയാസപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നതും കൈകൾ വിറയ്ക്കുന്നതും ആരാധകരെ ഏറെ Read More…

Featured Sports

ഇന്ത്യയുടെ ജയം അംപയറുടെ ദാന​മോ? അക്ഷർ എറിഞ്ഞത് ‘വൈഡ്’ ആണോ? തേർഡ് അംപയറും ഡിആർഎസുമില്ല, ഐ.സി.സി നിയമം എന്താണ് പറയുന്നത്?

സാനോയിൽ ജപ്പാനെതിരായ ട്വന്റി20 മത്സരത്തിൽ ചരിത്രപരമായ ഒരു അട്ടിമറിയിൽനിന്നു കഷ്ടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത്. സാനോ രാജ്യാന്തര മൈതാനത്ത് മഴ വില്ലനായതോടെ മത്സരം അഞ്ച് ഓവറാക്കി ചുരുക്കുകയായിരുന്നു. അമിത ഈർപ്പമുള്ള സ്ലോ പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ബാറ്റിങ് നിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാതെ പോയതോടെ നിശ്ചിത അഞ്ച് ഓവറിൽ 32/4 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ ടീം വീറോടെ പോരാടുകയും ഇന്ത്യയെ ശക്തമായ Read More…

Featured Sports

“നാട്ടിൽ സിംഹം, വിദേശത്ത് പൂച്ച!” അഭിഷേകിനും വൈഭവിനും മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനം

യുവതാരങ്ങളായ വൈഭവ് സൂര്യവംശിയെയും അഭിഷേക് ശർമ്മയെയും പ്രശംസിച്ചതിനൊപ്പം അവരുടെ ബാറ്റിംഗിലെ ചില ആശങ്കകളും പങ്കുവെച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സന്ദീപ് പാട്ടീൽ . രണ്ടുപേരും അപകടകാരികളായ ബാറ്റര്‍മാരാണെങ്കിലും, വിദേശത്തെ പേസിന് അനുകൂലമായ സാഹചര്യങ്ങളിൽ കളിക്കാൻ പ്രയാസപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ നാട്ടിലെ മികവ് പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിരുന്നില്ല. അതേ പരമ്പരയിൽ അരങ്ങേറിയ സൂര്യവംശിയുടെ കാര്യവും ഇതുതന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 131 റൺസാണ് അഭിഷേക് നേടിയതെങ്കിൽ, മൂന്ന് മത്സരങ്ങളിൽ നിന്ന് Read More…

Sports

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിൽ ഇടമില്ല! പന്തിന് വിനയായത് എന്ത്? ടീം തിരഞ്ഞെടുപ്പിലെ വെളിപ്പെടുത്തൽ

വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിന്റെ യുവ ഓൾറൗണ്ടർ നമൻ ധീർ, ജമ്മു കശ്മീരിന്റെ പേസർ ആക്വിബ് നബി എന്നിവർക്ക് ആദ്യമായി വിളിയെത്തി. അതേസമയം മുതിർന്ന താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ഋഷഭ് പന്തിനെയും ടീമിൽ നിന്ന് ഒഴിവാക്കി. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിൽ കെ.എൽ രാഹുലായിരിക്കും വൈസ് ക്യാപ്റ്റൻ. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇന്ഡീസിനെതിരായ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഹാർദിക് പാണ്ഡ്യ സെപ്റ്റംബർ 20-ന് കായികക്ഷമത വീണ്ടെടുക്കുമെന്ന് Read More…