Sports

നടക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ വിനോദ് കാംബ്ലി? സച്ചിനോട് സഹായം അഭ്യര്‍ത്ഥിച്ച് ആരാധകര്‍

ആരാധകരെ ആശങ്കയിലാഴ്ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലകുന്നു. 52കാരനായ താരം നേരെ നില്‍ക്കാന്‍പോലും ബുദ്ധിമുട്ടുകയും തുടര്‍ന്ന് ഇത് ശ്രദ്ധിച്ച വഴിയാത്രക്കാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ട് നടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. കാംബ്ലിയുടെ ആരോഗ്യനില വഷളായതില്‍ ആശങ്കാകുലരായ ആരാധകര്‍ അദ്ദേഹത്തിന്റെ സുഹൃത്തും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറോട് സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വീഡിയോ വിനോദ് കാംബ്ലിയുതേുതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2013-ല്‍ മുംബൈയില്‍ ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതംമുതല്‍ അദ്ദേഹത്തിന് Read More…

Sports

14 പന്തുകള്‍ ഉണ്ടായിട്ടും ആ ഒരു റണ്‍സ് എടുക്കാനായില്ല ; നാടകീയ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം

നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയ ഇന്ത്യാ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 14 പന്തുകള്‍ ബാക്കിയുണ്ടായിട്ടും ഒരു റണ്‍സ് എടുക്കാന്‍ കഴിയാതെ പോയതില്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് നിരാശ. 231 എന്ന മിതമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മികച്ച നിലയിലായെങ്കിലും 14 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ റണ്‍സ് നേടാനാകാതെ മത്സരം സമനിലയിലായിരുന്നു. ”14 പന്തില്‍ ആ ഒരു റണ്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്. സ്‌കോര്‍ നേടാമായിരുന്നു, പക്ഷേ അതിന് നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യണം. ഇന്ത്യന്‍ ബാറ്റിംഗില്‍ Read More…

Sports

കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി ; കലണ്ടര്‍വര്‍ഷം 1000 റണ്‍സ് തികച്ച് യശസ്വീ

ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ പ്രതിഭകളുടെ തള്ളിക്കയറ്റമാണ്. ദിനംപ്രതി പുതിയ പുതിയ യുവതാരങ്ങള്‍ ഓരോരുത്തരായി വാതില്‍ക്കല്‍ വന്ന് മുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓപ്പണറായി തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയാണ് ബാറ്റ്‌സ്മാന്‍ യശസ്വീ ജെയ്‌സ്വാള്‍. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തന്റെ കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി രേഖപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകര്‍പ്പന്‍ ഫോം കാട്ടിയ താരം തന്റെ അന്താരാഷ്ട്ര കരിയറില്‍ പുതിയ നേട്ടം കൈവരിച്ചു.സ്റ്റാര്‍ ലെഫ്റ്റ്ഹാന്‍ഡര്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന Read More…

Sports

ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി മോര്‍ണേ മോര്‍ക്കല്‍; ബംഗ്‌ളാദേശ് പര്യടനം മുതല്‍ കളത്തിലെത്തും

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ ഗൗതംഗംഭീറിനെ നിയോഗിച്ചെങ്കിലും അദ്ദേഹം മുമ്പോട്ട് വെച്ച സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയൊന്നും ബിസിസിഐ കണ്ണടച്ചു നിയോഗിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി കെകെആറിന്റെ ബൗളിംഗ് കോച്ച് മോര്‍നേ മോര്‍ക്കലിനെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫില്‍ ചേരുമെന്നും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അദ്ദേഹം തന്റെ കളി തുടങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഗംഭീര്‍ മുമ്പോട്ടുവെച്ച പുതിയ പരിശീലകരുടെ നിയമനം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ താത്കാലിക കോച്ചിംഗ് Read More…

Sports

സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മോശം റെക്കോഡ് വഴങ്ങി സിംബാവേയുടെ വിക്കറ്റ് കീപ്പര്‍ തകര്‍ത്തത് 90 വര്‍ഷത്തെ ചരിത്രം. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ 40 ബൈ റണ്‍സ് വഴങ്ങുന്നയാളായിട്ടുള്ള റെക്കോഡാണ് നേടിയത്. 2022 ല്‍ സിംബാബ്‌വേയ്ക്കായി അരങ്ങേറിയ താരത്തിന്റെ ആദ്യ ടെസ്്റ്റ് മത്സരം അയര്‍ലണ്ടിനെതിരേയായിരുന്നു. അയര്‍ലണ്ടിന്റെ ഇന്നിംഗ്‌സില്‍ വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ഡെ 42 ബൈകളാണ് വഴങ്ങിയത്. ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 1934-ല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ലെസ് അമേസിന്റെ 90 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മദാന്‍ഡെ Read More…

Sports

ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്നും മടങ്ങി, അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി

വെള്ളിയാഴ്ച ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 114 റണ്‍സിനും ജയിക്കാന്‍ സഹായിച്ചുകൊണ്ട് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തലകുനിച്ചു. 704 വിക്കറ്റുകള്‍ വീഴ്ത്തിയ 41 കാരനായ ഇംഗ്‌ളീഷ് ബൗളര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ കളി അവസാനിപ്പിച്ചു. ആന്‍ഡേഴ്‌സന്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റ് 32 ന് മൂന്ന് വിക്കറ്റ് എന്ന ബൗളിംഗ് റെക്കോഡ് കുറിച്ചു. മൂന്നാം ദിവസത്തെ കളിയില്‍ വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് പെട്ടെന്ന് അവസാനിപ്പിച്ചു. മൂന്ന് വിക്കറ്റുകളില്‍ ഒരെണ്ണം Read More…

Sports

പരിശീലകനായി ഗൗതംഗംഭീര്‍ കയറുന്നത് ലോകറെക്കോഡിലേക്ക് ; കാത്തിരിക്കുന്നത് കിട്ടാകിരീടം

രാഹുല്‍ദ്രാവിഡിന്റെ പകരം ഇന്ത്യയുടെ പരിശീലകനായി ഗൗതംഗംഭീര്‍ ഏതാണ്ട് ഉറപ്പായികഴിഞ്ഞു. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ദ്രാവിഡ് ഇന്ത്യന്‍ ടീമുമായുള്ള ബന്ധം പിരിഞ്ഞതോടെ പുതിയപരിശീലകന്‍ എന്ന് സ്ഥാനമേല്‍ക്കുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതോടെയാണ് ഗംഭീറിന് നറുക്കു വീണത്. പരിശീലകനായി വ്യാഴാഴ്ച ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഗംഭീര്‍ മറ്റൊരു റെക്കോഡിലേക്കാകും കാല്‍വെയ്പ്പ് നടത്തുക. ക്രിക്കറ്റിന്റെ രണ്ടു ഫോര്‍മാറ്റിലും ലോകകപ്പ് നേടിയിട്ടുള്ള ഏക പരിശീലകന്‍ എന്ന പദവിയാകും ഗംഭീറിനെ തേടി വരിക. 2007 Read More…

Celebrity

ഇന്ത്യന്‍ ക്രിക്കറ്റിലെ സൗന്ദര്യറാണി സ്മൃതിമന്ദനയുടെ ആസ്തി എത്രയാണെന്നോ?

സൗന്ദര്യവും കളിമികവും ഒരുപോലെ ഒത്തുചേര്‍ന്നിട്ടുള്ള സ്മൃതിമന്ദന ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആരാധകരുള്ള വനിതാക്രിക്കറ്ററാണ്. സഹോദരനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പിച്ചിലേക്ക് വന്ന അവര്‍ ഇപ്പോള്‍ ഇന്ത്യന്‍ വനിതാടീമിന്റ മികച്ച ബാറ്റ്‌സ്‌വുമണായി ഇന്ത്യ മുഴുവന്‍ വന്‍തോതില്‍ തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ്. ടി20 മത്സരങ്ങള്‍ മുതല്‍ നീണ്ട ടെസ്റ്റ് മത്സരങ്ങള്‍ വരെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും അവള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള അവര്‍ രണ്ടിലും വലിയ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവര്‍. കിക്കറ്റിലെ സ്മൃതിയുടെ ശ്രദ്ധേയമായ യാത്ര Read More…

Sports

കുല്‍ദീപിന് ബോളിവുഡ് സുന്ദരിയുമായി വിവാഹമോ? വെളിപ്പെടുത്തലുമായി താരം

ടി 20 ലോകകപ്പില്‍ 10 വിക്കറ്റാണ് കുല്‍ദീപ് യാദവ് ഇന്ത്യക്കായി വീഴ്ത്തിയത്. വമ്പന്‍ സ്വീകരണത്തിനൊടുവില്‍ കാണ്‍പൂരിലേക്ക് എത്തിയ കുല്‍ദീപിനെ കാത്തും ആരാധകരുടെ കൂട്ടംകാത്തുനിന്നിരുന്നു. ഇപ്പോളിതാ തന്റെ വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്. ഒരു ബോളിവുഡ് താരത്തിനെയാണ് കുല്‍ദീപ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു റിപ്പോർട്ട്‌ . ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് ഇത് നിഷേധിച്ചു. നിങ്ങളിലേക്ക് ഉടന്‍ തന്നെ ആ സന്തോഷ വാര്‍ത്ത എത്തിയേക്കാം. എന്നാല്‍ അത് നടിയല്ല. എന്റേയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ അവള്‍ക്ക് ഏറ്റെടുക്കാന്‍സാധിക്കുമെന്നും Read More…