Sports

അച്ഛന്‍ ബോളിവുഡില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്നു; മകന്‍ സെഞ്ച്വറി അടിച്ചുകൂട്ടുന്നു ; വിധുവിനോദ് ചോപ്രയുടെ മകന്‍ ക്രിക്കറ്റ്താരം

അച്ഛന്‍ സിനിമയില്‍ അടിച്ചുതകര്‍ക്കുമ്പോള്‍ മകന്‍ മൈതാനത്ത് സിക്‌സറുകളും ഫോറുകളും അടിച്ചു തകര്‍ക്കുകയാണ്. ബോളിവുഡില്‍ വന്‍ ഹിറ്റായി മുന്നേറുന്ന 12 ത് ഫെയ്ല്‍ സംവിധായകന്‍ വിധുവിനോദ് ചോപ്രയുടെ മകന്‍ രഞ്ജിട്രോഫിയില്‍ സെഞ്ച്വറിയുമായി കുതിക്കുന്നു. മേഘാലയയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ മിസോറം താരമായ അഗ്നിദേവ് ചോപ്ര സെഞ്ച്വറികള്‍ നേടി മുന്നേറുകയാണ്. 2023-24 സീസണില്‍ കളിച്ച നാലു ഫസ്റ്റ്ക്ലാസ്സ് മത്സരത്തിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന നിലയില്‍ റെക്കോഡും നേടി. ഇപ്പോള്‍ രഞ്ജിട്രോഫിയില്‍ അഞ്ചു സെഞ്ച്വറികള്‍ ആയിക്കഴിഞ്ഞിരിക്കുന്ന അഗ്നി കഴിഞ്ഞ ദിവസമാണ് Read More…

Sports

രാഹുലിനും ജഡേജയ്ക്കും പകരക്കാര്‍ ; ഇന്ത്യന്‍ ടീമില്‍ വന്‍മാറ്റം ; സര്‍ഫറാസ് ഖാനും സൗരഭ് കുമാറും ടീമിലേക്ക്

കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് വെള്ളിയാഴ്ച (ഫെബ്രുവരി 2) ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വന്‍ മാറ്റം. മൂന്ന് വര്‍ഷത്തിന് ശേഷം വാഷിംഗ്ടണ്‍ സുന്ദറിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു, അതേസമയം അണ്‍ക്യാപ്ഡ് താരങ്ങളായ സര്‍ഫറാസ് ഖാനും സൗരഭ് കുമാറും ടീമിലേക്ക് വിളിക്കപ്പെട്ടു. 2014 ലെ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ തലക്കെട്ടുകളില്‍ ഇടം നേടിയ സര്‍ഫറാസ് അറിയപ്പെടുന്ന ഒരു പേരാണ്, കൂടാതെ 2018 ല്‍ വിരാട് കോഹ്ലിക്കും എബി ഡിവില്ലിയേഴ്സിനും ഒപ്പം Read More…

Sports

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വിക്കറ്റ് നേട്ടം ; വെസ്റ്റിന്‍ഡീസ് താരത്തിന്റെ ആഘോഷം വൈറലാകുന്നു

അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ വിക്കറ്റ്‌നേട്ടത്തിലെ വെസ്റ്റിന്‍ഡീസ് താരത്തിന്റെ ആഘോഷം വൈറലാകുന്നു. വെസ്റ്റിന്‍ഡീസ് താരം കെവിന്‍ സിക്‌ളെയര്‍ മലക്കം മറിഞ്ഞാണ് ആഘോഷിച്ചത്. വെള്ളിയാഴ്ച ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെയാണ് സിംക്‌ളെയര്‍ വീഴ്ത്തിയത്. സിന്‍ക്ലെയര്‍ ഒരു സെന്‍സേഷണല്‍ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ ബാറ്റുവെച്ച ഖ്വാജയെ സ്‌ളിപ്പില്‍ അത്‌നാസെ ക്യാച്ച് ചെയ്യുകയായിരുന്നു. തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് ആഘോഷിക്കുന്ന സിന്‍ക്ലെയര്‍ ഒരു സെന്‍സേഷണല്‍ കാര്‍ട്ട് വീല്‍ ബാക്ക്-ഫ്‌ലിപ്പ് ആഘോഷം നടത്തി. Read More…

Sports

ആഭ്യന്തരക്രിക്കറ്റില്‍ പുതിയൊരു താരോദയം ; അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഹൈദരാബാദിന്റെ തന്‍മയ്

ആഭ്യന്തരക്രിക്കറ്റില്‍ പുതിയൊരു താരോദയം കൂടി സംഭവിക്കുന്നു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി തന്‍മയ് അഗര്‍വാളാണ് ഭാവിയിലേക്ക് ഉദയം ചെയ്യുന്നത്. രഞ്ജി മത്സരത്തില്‍ ഹൈദരാബാദിനായി തന്‍മയ് അഗര്‍വാള്‍ 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി. അതിവേഗ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന താരമായി മാറിയ തന്‍മയ് രണ്ടാം ദിനത്തില്‍ 443 റണ്‍സില്‍ എത്തിയാല്‍, ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമായി മാറും. സെക്കന്തരാബാദിലെ എന്‍എഫ്സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരായ Read More…

Sports

കഴിഞ്ഞ വര്‍ഷം ഉണ്ടായ മുംബൈയിലെ അടിപിടി ; ഒരു വര്‍ഷത്തിന് ശേഷം സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പൃഥ്വി ഷാ

പ്രതിഭാധനനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ കഴിഞ്ഞ വര്‍ഷം മുംബൈയിലെ ഒരു പബ്ബിന് പുറത്ത് വഴക്കിനും മര്‍ദ്ദനത്തിനും ഇരയായതിനെ തുടര്‍ന്നുണ്ടായ വിവാദം ചെറുതായിരുന്നില്ല. വിമാനത്താവളത്തിന് അടുത്തുള്ള സഹാറ സ്റ്റാര്‍ ഹോട്ടലിലെ ക്ലബ്ബിനുള്ളില്‍ ഷായും സുഹൃത്തുക്കളും രൂക്ഷമായ ഏറ്റുമുട്ടലിന് ഇരയാകുകയും അത് കൈവിട്ടുപോകുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തിയ സപ്ന ഗില്ലും അവളുടെ സുഹൃത്ത് ശോഭിത് താക്കൂറും തന്റെ ബിഎംഡബ്ല്യു കാര്‍ ക്രിക്കറ്റ്താരം ആക്രമിച്ചെന്നും പിന്നീട് ക്രിക്കറ്റതാരം തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ചുവെന്നും ഷാ വെളിപ്പെടുത്തി. എന്നാല്‍ Read More…

Sports

ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര ; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി

ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി. ഇന്ത്യന്‍ ഇതിഹാസങ്ങളായ ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗവാസ്‌കര്‍, എംകെ പട്ടൗഡി എന്നിവരുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. 22 ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യയെ ആറ് വിജയങ്ങളിലേക്ക് നയിച്ച ബേദിയ്ക്ക് ഒപ്പം നില്‍ക്കുന്ന രോഹിതിന് ഇംഗ്ലണ്ടിനെതിരേ ജയിക്കാനായാല്‍ എലൈറ്റ് Read More…

Sports

ക്രിക്കറ്റ് ഫീല്‍ഡിലേക്കുള്ള പിതാവിന്റെ തിരിച്ചുവരവ് ആഘോഷിച്ച് സാറ ; സച്ചിന്റെ ബാറ്റിംഗ് വികാരനിര്‍ഭരമെന്ന് സോഷ്യല്‍ മീഡിയയില്‍

ഇന്ത്യയെ വര്‍ഷങ്ങളോളം ത്രസിപ്പിച്ച് കളത്തില്‍ മിന്നല്‍പ്പിണര്‍ തീര്‍ത്തിരുന്ന ഇന്ത്യയൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ കളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച് മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ ദിവസം ഒരു ചാരിറ്റി മാച്ചില്‍ കളിക്കാനിറങ്ങിയ സച്ചിന്റെ നിമിഷങ്ങള്‍ താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കര്‍ പിതാവിന്റെ പ്രത്യേക പ്രകടനത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ വികാരാധീനയായി. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ഐക്കണുകളെ ഒരുമിച്ച് കൊണ്ടുവന്ന ഒരു ചാരിറ്റി മത്സരമായ വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പിലായിരുന്നു മാസ്റ്റര്‍ Read More…

Sports

അത് ആരുടെ ഐഡിയ ആയിരുന്നെന്ന് അറിയാമോ? രണ്ടാം സൂപ്പര്‍ഓവര്‍ എറിയാന്‍ രവി ബിഷ്‌ണോയി വന്നത് ഈ താരം പറഞ്ഞിട്ട്

ഏറെ ആവേശവുമായി പര്യവസാനിച്ച ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 മത്സരത്തില്‍ ഏറ്റവും ആവേശമായത് ഒടുവിലെ രണ്ട് സൂപ്പര്‍ ഓവറുകളായിരുന്നു. പരമ്പരയില്‍ ഇന്ത്യയെ ഒരു മത്സരത്തിലെങ്കിലും തോല്‍പ്പിക്കാന്‍ കിട്ടിയ അവസരത്തില്‍ നിന്നും പക്ഷേ അഫ്ഗാനിസ്ഥാനെ തടഞ്ഞത് രണ്ടാം സൂപ്പര്‍ ഓവര്‍ എറിഞ്ഞ രവി ബിഷ്‌ണോയി. നായകന്‍ രോഹിത് ശര്‍മ്മ തന്നെയായിരുന്നു ഈ നിര്‍ണ്ണായക തീരുമാനം എടുത്തതും. ബിഷ്ണോയിക്ക് പന്ത് എറിയുക എന്നത് രോഹിതിന്റെ ആശയമാണെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സ്ഥിരീകരിച്ചു. ‘ഗിമ്മിക്കുകളൊന്നുമില്ല, തന്ത്രങ്ങളൊന്നുമില്ല, അവസാനം ഒരു Read More…

Sports

അത് സിക്‌സറായിരുന്നെങ്കില്‍ തോറ്റേനെ… മൂന്നാം മത്സരത്തില്‍ ഇന്ത്യയെ രക്ഷിച്ചത് കോഹ്ലിയുടെ ഉജ്വല ഫീല്‍ഡിംഗ്

ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അവിസ്മരണീയമായ പ്രകടനം നടത്തിയത് നായകന്‍ രോഹിത് ശര്‍മ്മ ആയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ പേരാട്ടവീര്യത്തെ ശരിക്കും തടയിട്ടത് മുന്‍ നായകന്‍ വിരാട് കോഹ്ലി ആയിരുന്നു. വെറും ആറു റണ്‍സ് എടുത്താല്‍ ടി20 യിലെ ഫോര്‍മാറ്റില്‍ 12,000 റണ്‍സ് ആകുമായിരുന്ന കോഹ്ലിക്ക് പക്ഷേ ലക്ഷ്യം നേടാനായില്ല. പൂജ്യത്തിന് പുറത്തായി. എന്നാല്‍ അഫ്ഗാന്‍ ബാറ്റിംഗിനിടയില്‍ കോഹ്ലി നടത്തിയ ഒരു ഉജ്വലമായ ഫീല്‍ഡിംഗ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാനെ സമനിലയില്‍ തളച്ച് സൂപ്പര്‍ ഓവര്‍ ഘട്ടത്തില്‍ എത്തിക്കാന്‍ Read More…