Sports

അത് ആരുടെ ഐഡിയ ആയിരുന്നെന്ന് അറിയാമോ? രണ്ടാം സൂപ്പര്‍ഓവര്‍ എറിയാന്‍ രവി ബിഷ്‌ണോയി വന്നത് ഈ താരം പറഞ്ഞിട്ട്

ഏറെ ആവേശവുമായി പര്യവസാനിച്ച ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 മത്സരത്തില്‍ ഏറ്റവും ആവേശമായത് ഒടുവിലെ രണ്ട് സൂപ്പര്‍ ഓവറുകളായിരുന്നു. പരമ്പരയില്‍ ഇന്ത്യയെ ഒരു മത്സരത്തിലെങ്കിലും തോല്‍പ്പിക്കാന്‍ കിട്ടിയ അവസരത്തില്‍ നിന്നും പക്ഷേ അഫ്ഗാനിസ്ഥാനെ തടഞ്ഞത് രണ്ടാം സൂപ്പര്‍ ഓവര്‍ എറിഞ്ഞ രവി ബിഷ്‌ണോയി. നായകന്‍ രോഹിത് ശര്‍മ്മ തന്നെയായിരുന്നു ഈ നിര്‍ണ്ണായക തീരുമാനം എടുത്തതും. ബിഷ്ണോയിക്ക് പന്ത് എറിയുക എന്നത് രോഹിതിന്റെ ആശയമാണെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സ്ഥിരീകരിച്ചു. ‘ഗിമ്മിക്കുകളൊന്നുമില്ല, തന്ത്രങ്ങളൊന്നുമില്ല, അവസാനം ഒരു Read More…

Sports

അത് സിക്‌സറായിരുന്നെങ്കില്‍ തോറ്റേനെ… മൂന്നാം മത്സരത്തില്‍ ഇന്ത്യയെ രക്ഷിച്ചത് കോഹ്ലിയുടെ ഉജ്വല ഫീല്‍ഡിംഗ്

ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അവിസ്മരണീയമായ പ്രകടനം നടത്തിയത് നായകന്‍ രോഹിത് ശര്‍മ്മ ആയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ പേരാട്ടവീര്യത്തെ ശരിക്കും തടയിട്ടത് മുന്‍ നായകന്‍ വിരാട് കോഹ്ലി ആയിരുന്നു. വെറും ആറു റണ്‍സ് എടുത്താല്‍ ടി20 യിലെ ഫോര്‍മാറ്റില്‍ 12,000 റണ്‍സ് ആകുമായിരുന്ന കോഹ്ലിക്ക് പക്ഷേ ലക്ഷ്യം നേടാനായില്ല. പൂജ്യത്തിന് പുറത്തായി. എന്നാല്‍ അഫ്ഗാന്‍ ബാറ്റിംഗിനിടയില്‍ കോഹ്ലി നടത്തിയ ഒരു ഉജ്വലമായ ഫീല്‍ഡിംഗ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാനെ സമനിലയില്‍ തളച്ച് സൂപ്പര്‍ ഓവര്‍ ഘട്ടത്തില്‍ എത്തിക്കാന്‍ Read More…

Sports

യുവരാജ് സിംഗിന്റെ റെക്കോഡ് തകര്‍ത്തു പ്രഖാര്‍ ചതുര്‍വേദി ; കുച്ച് ബെഹാറില്‍ അടിച്ചുകൂട്ടിയത് 404 റണ്‍സ്

അണ്ടര്‍ 19 കുച്ച് ബെഹാര്‍ ട്രോഫിയില്‍ ഇന്ത്യന്‍ മുന്‍ സൂപ്പര്‍താരം യുവ്‌രാജ്‌സിംഗ് തീര്‍ത്ത റെക്കോഡ് തകര്‍ത്ത് കൗമാരതാരം പ്രഖാര്‍ ചതുര്‍വേദി. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അദ്ദേഹം ഞായറാഴ്ച ഷിമോഗയില്‍ മുംബൈയ്ക്കെതിരെ പുറത്താകാതെ 404 റണ്‍സ് നേടി. പ്രഖാര്‍ 24 വര്‍ഷം മുമ്പ് മുന്‍ ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിംഗ് നേടിയ 358 റണ്‍സ് എന്ന സ്‌കോറിന്റെ റെക്കോഡാണ് തകര്‍ത്തത്. കുച്ച് ബെഹാര്‍ ട്രോഫിയിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറാണ് ഇത്. 2011/12 സീസണില്‍ അസമിനെതിരെ Read More…

Sports

വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടക്കും ; 100 സെഞ്ച്വറികള്‍ അനായാസം ; വെസ്റ്റിന്‍ഡീസ് ഇതിഹാസത്തിന്റെ ഉറപ്പ്

ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 100 സെഞ്ച്വറികളുടെ റെക്കോഡ് വിരാട് കോഹ്ലി തകര്‍ക്കുമെന്ന് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ക്‌ളൈവ് ലോയ്ഡ്. 50 ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയ കോഹ്ലിയ്ക്ക് ഇനി മുന്നിലുള്ളത 50 ടെസ്റ്റ് സെഞ്ച്വറികളാണ്. നിലവില്‍ 80 സെഞ്ചുറികളുള്ള കോഹ്ലിക്ക് 35 വയസ്സുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ്ലിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇനിയും കളത്തിലുണ്ട്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളും 2025 ലെ ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും പോലുള്ള ഐസിസി ടൂര്‍ണമെന്റുകളും Read More…

Sports

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ ക്രിക്കറ്റ്താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ. ബലാത്സംഗക്കേസില്‍ 2023 ഡിസംബറില്‍ ശിക്ഷിക്കപ്പെട്ട ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ എട്ട് വര്‍ഷം തടവിന് അനെപാല്‍ കോടതി ശിക്ഷിച്ചു. 2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ വച്ച് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് കാഠ്മണ്ഡു ജില്ലാ കോടതി ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആരോപണങ്ങള്‍ക്കിടയിലും, ലാമിച്ചന്‍ ക്രിക്കറ്റ് കളിക്കുന്നത് തുടര്‍ന്നു, ജാമ്യത്തിലായിരിക്കുമ്പോള്‍ തന്റെ രാജ്യത്തിന് വേണ്ടി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. നവംബറില്‍ നടന്ന ടി20 ഏഷ്യന്‍ ഫൈനലില്‍ Read More…

Sports

അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യന്‍ ടീമിലേക്ക് മടക്കം ; മൂന്ന് പ്രതിഭകളില്‍ ഏവരുടേയും കണ്ണ് സഞ്ജുവിന് മേല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മൂന്ന് പ്രതിഭകള്‍ തിരിച്ചുവരുമ്പോള്‍ എല്ലാവരുടേയും കണ്ണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ്. അഫ്ഗാനിസ്ഥാെനതിരേയുള്ള ടി 20 പരമ്പരയില്‍ സഞ്ജുസാംസണും രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരിച്ചുവരുമ്പോള്‍ സഞ്ജുവിന്റെ ആരാധകര്‍ ആവേശത്തിലാണ്. ട്രിപ്പിള്‍ ട്രീറ്റ് ക്രിക്കറ്റ് പ്രേമികളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അയച്ചു. ജനുവരി 11-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബിസിസിഐ അനാവരണം ചെയ്തതോടെ ശ്രദ്ധാകേന്ദ്രം കുട്ടിക്രിക്കറ്റിലേക്ക് മടങ്ങി വന്നിരിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയിലും മുന്‍ നായകന്‍ വിരാട് Read More…

Sports

ആറു പേര്‍ പൂജ്യത്തിന് മടങ്ങി; സ്‌കോര്‍ബോര്‍ഡില്‍ അക്കമില്ലാതെ ഒമ്പത് പേര്‍, ഒരു ദിവസം വീണത് 22 വിക്കറ്റുകള്‍

ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആര്‍ക്കെന്ന് നിര്‍ണ്ണയിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കണ്ടത് വിക്കറ്റ് മഴ. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത് ഒറ്റ റണ്‍സ് പോലും അനുവദിക്കാതെ. 153 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായത് ആറു പേരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരാളും ഉള്‍പ്പെടെ കളിയില്‍ ഡക്കായത് എഴുപേരായിരുന്നു. രണ്ടു ടീമിനും Read More…

Sports

സഞ്ജുസാംസണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ അവസരം; അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ പരിഗണിച്ചേക്കും

അയര്‍ലന്‍ഡ് പരമ്പരയ്ക്ക് ശേഷം ടി20 ടീമില്‍ ഇടംനേടിയിട്ടില്ലാത്ത സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലേക്ക് മികച്ച തിരിച്ചുവരവിന് അവസരം. നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും. കേരളത്തിന്റെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ക്യാപ്റ്റനാകേണ്ട സഞ്ജു സാംസണ്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് സൂചന നല്‍കി രാജസ്ഥാന്‍ റോയല്‍സ് എക്സില്‍ (മുമ്പ് ട്വിറ്റര്‍) വീഡിയോ പങ്കിട്ടിട്ടുണ്ട്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പരിശീലന ജേഴ്സി ധരിച്ച് വൈറ്റ് ബോള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ Read More…

Sports

വിരാട്‌കോഹ്ലിയെ 2024 ല്‍ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡുകള്‍ ; ലോകകപ്പിലെ നിരാശ കഴുകിക്കളയാന്‍ അവസരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെയും 50 ഓവര്‍ ലോകകപ്പിലെയും അവസാന കടമ്പയില്‍ ഇന്ത്യ തട്ടിവീണത് ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കിയ നിരാശ ചെറുതല്ല. പക്ഷേ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ആരാധകര്‍ക്ക് 2023 നല്‍കിയത് ആവേശത്തിന്റെ പൂരങ്ങളായിരുന്നു. വിരാട് കോഹ്ലിക്ക് 2023-ല്‍ ഒരു സ്വപ്ന വര്‍ഷം തന്നെയായിരുന്നു. മെഗാ ഇവന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് കോഹ്ലി ലോകകപ്പിലെ ടൂര്‍ണമെന്റിലെ കളിക്കാരനായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സച്ചിനെ മറികടന്ന് Read More…